പ്രശ്നം: നോമ്പുകാരൻ നോമ്പു മുറിക്കലിനെ കരുതിയാൽ അവന്റെ നോമ്പു ബാത്വിലാകുകയില്ലെന്ന് ഒരു മുസ്ല്യാർ പറയുന്നതു കേട്ടു. ഇതു ശരിയാണോ? എങ്കിൽ നോമ്പും നിസ്കാരവും തമ്മിലുള്ള വ്യത്യാസമെന്താണ് ?(നിസ്കാരം മുറിക്കലിനെ കരുതിയാൽ ബാത്വിലാകുമല്ലോ)

ഉത്തരം: രാത്രിയിൽ നിയ്യത്തു ചെയ്തു നോമ്പിൽ പ്രവേശിച്ചയാൾ പകലിൽ അതു മുറിക്കാൻ കരുതിയാൽ നോമ്പു മുറിയുകയില്ല. താങ്കൾ കേട്ടതു ശരിതന്നെയാണ്. ഇക്കാര്യത്തിൽ നമസ്കാരവും നോമ്പും തമ്മിൽ വ്യത്യാസമുണ്ട്. രാത്രിയിൽ നിയമപ്രകാരം നോമ്പിനെ കരുതുകയും പകലിൽ നോമ്പു മുറിക്കുന്ന കാര്യങ്ങളെത്തൊട്ടു വെടിഞ്ഞു നില്ക്കുകയും ചെയ്താൽ അതു നോമ്പായിത്തീർന്നു. നമസ്കാരം അപ്രകാരമല്ല. തക്ബീറത്തുൽ ഇഹ്റാം ചൊല്ലുമ്പോൾ ഉണ്ടാകുന്ന നിയ്യത്തു പ്രകാരം സലാം വീട്ടലോടെ തീരുന്ന വാക്കുകളും പ്രവൃത്തികളുമാണു നമസ്കാരം. അപ്പോൾ തുടക്കത്തിലുണ്ടായ നിയ്യത്ത്, ഇടയ്ക്ക് വച്ചു നമസ്കാരം മുറിക്കാൻ കരുതുന്നതോടെ നഷ്ടപ്പെടുന്നു. തന്മൂലം നമസ്കാരം ബാത്വിലാകുന്നതാണ്. നോമ്പിൽ ഇതില്ല. തുഹ്ഫ:3-389.