ചോദ്യം: കഴിഞ്ഞ വർഷം ഷുഗർ കാരണം പത്തോളം നോമ്പ് പേക്ഷിക്കേണ്ടതായി വന്നു. ഇതുവരെ അത് ഖളാ വീട്ടുവാനും സാധിച്ചിട്ടില്ല. ഈ വർഷവും കഴിയില്ലെന്നു തോന്നുകയാണ്. ദാഹം അതിജീവിക്കാൻ സാധിക്കാത്തതാണ് കാരണം. ഞാൻ എന്തു ചെയ്യണം?

ഉത്തരം: കഴിഞ്ഞ റംസാന്റെ ശേഷം മുമ്പ് നഷ്ടപ്പെട്ട എണ്ണം നോൽക്കുവാൻ സാധ്യമാകുന്ന ദിവസങ്ങൾ ഉണ്ടായിട്ടില്ലെങ്കിൽ വർഷം ഒന്നു പിന്തിയതിനു താങ്കൾക്ക് വിഷമിക്കാനൊന്നുമില്ല. സാദ്ധ്യമാകുമ്പോൾ എണ്ണത്തിന് എണ്ണം നോൽക്കണം. സാദ്ധ്യമായതിന്റെ ശേഷം ഒരു വർഷം പിന്തിയാലാണ് ഖളാ വീട്ടുന്നതിന്റെ പുറമെ വർഷം ഒന്നു പിന്തിയതിന് നോമ്പൊന്നിന് ഒരു മുദ്ദ് വീതം ഭക്ഷ്യധാന്യം ദാനം ചെയ്യേണ്ടത്. തുഹ്ഫ: 3-445. എന്നാൽ, നോമ്പ് സഹിക്കാനാവാത്ത രോഗമുണ്ടാവുകയും അത് സുഖപ്പെടുമെന്ന് പ്രതീക്ഷയില്ലാതിരിക്കുകയും ചെയ്യുന്ന ഘട്ടത്തിൽ നോമ്പ് ഒന്നിന് ഒരു മുദ്ദ് എന്ന തോതിൽ ദാനം ചെയ്യൽ നിർബ്ബന്ധമാണ്. ഖളാഅ് വീട്ടേണ്ടതില്ല താനും. തുഹ്ഫ: 3-439.