ചോദ്യം: നോമ്പിന്റെ ഫിദ് യ ഫഖീർ, മിസ്കീന്മാർക്കാണല്ലോ നകേണ്ടത്. ഏതെങ്കിലും ഒരു വിഭാഗത്തിനു കൊടുത്താൽ മതിയോ? അതോ സകാത്തു പോലെ, രണ്ടു വിഭാഗവും ഉണ്ടെങ്കിൽ രണ്ടു വിഭാഗത്തിനും നൽകൽ നിർബ്ബന്ധമുണ്ടോ?
ഉത്തരം: ഇല്ല. മിസ്കീനിനു നല്കാനാണു ഖുർആൻ നിർദ്ദേശിച്ചത്. സാമ്പത്തികമായി അതിനേക്കാൾ മോശമായ ഫഖീറിന് (നിർധനൻ) അപ്പോൾ ഏതായാലും കൊടുക്കാമല്ലോ. ഈ രണ്ടു വിഭാഗവുമുണ്ടെങ്കിലും ഒരു വിഭാഗത്തിനു മാത്രം കൊടുത്താൽ മതിയാകും. ഇരു വിഭാഗത്തെയും ഒരുമിച്ചു കൂട്ടേണ്ടതില്ല. തുഹ്ഫ : 3-446.