പ്രശ്നം: നോമ്പു ഖളാ വീട്ടാനുള്ളവന്റെ ഒരു നോമ്പിന്റെ മുദ്ദ് എത്രയാണ്? അതു പണമായി എത്രയുണ്ടെങ്കിലും ഒരാൾക്കു കൊടുക്കാമോ?
ഉത്തരം: ഓരോ ദിവസത്തെ നോമ്പിന് ഓരോ മുദ്ദു വീതമാണു നിർബന്ധമാകുക, ഖളാഉ വീട്ടാൻ കൂടുതൽ വർഷങ്ങൾ താമസിക്കുമ്പോൾ ഓരോ വർഷത്തിനും ഓരോ മുദ്ദുവീതം നിയമപ്രകാരം വർദ്ധിക്കുകയും ചെയ്യും. നോമ്പിന്റെ ദണ്ഡമായി നൽകുന്ന മുദ്ദുകളെല്ലാം കൂടി ഒരാൾക്കു മാത്രം കൊടുക്കാവുന്നതാണ്. എങ്കിലും പലർക്കുമായി വിതരണം ചെയ്യലാണ് ഏറ്റവും നല്ലത്. ഫിത്വ് ർ സകാത്തായി നൽകൽ സാധുവാകുന്ന ഭക്ഷ്യധാന്യങ്ങൾ തന്നെയാണു നോമ്പിന്റെ മുദ്ദായും നൽകേണ്ടത്. പണമായി നൽകിയാൽ അതു സാധുവാകുകയില്ല. തുഹ്ഫ: 3-445, 446.