ചോദ്യം: നോമ്പിനു പകരം കൊടുക്കേണ്ട മുദ്ദരി തൊട്ടടുത്ത റമളാൻ കഴിഞ്ഞിട്ടും കൊടുത്തില്ലെങ്കിൽ മുദ്ദിന്റെ എണ്ണം കൂടുമോ? മുപ്പതു നോമ്പിന്റെ മുദ്ദും റമളാൻ ഒന്നിനു തന്നെ നല്കിയാലോ?
ഉത്തരം: പറ്റില്ല. ഓരോ ദിനത്തിലെ നോമ്പിന്റെ മുദ്ദും ആ ദിനത്തിന്റെ പകലോ രാത്രിയോ മുന്തിച്ചു നല്കാമെന്നല്ലാതെ രണ്ടു ദിനത്തിന്റെയോ അതിൽ കൂടുതൽ ദിനങ്ങളുടെയോ മുദ്ദുകൾ മുന്തിച്ചു നല്കാവതല്ല. ശർവാനി 3-440. പിന്തിച്ചതിന്റെ പേരിൽ വർഷാന്തം മുദ്ദിന്റെ എണ്ണം വർദ്ധിക്കുകയെന്നത് റമളാൻ നോമ്പു ഖളാ വീട്ടലിനെ പിന്തിക്കുന്നതിന്റെ പേരിൽ വരുന്ന ഒരു നിയമമാണ്. വാർദ്ധക്യ മുദ്ദിനും മറ്റും അത് ബാധകമല്ല. തുഹ്ഫ: 3-444,445 നോക്കുക.