പ്രശ്നം: വാർദ്ധക്യം മൂലമോ സുഖപ്പെടുമെന്നു പ്രതീക്ഷയില്ലാത്ത രോഗം കാരണാമായോ നോമ്പൊഴിവാക്കുന്ന വ്യക്തി നല്കേണ്ട ഫിദ് യ ഏതു ദിനത്തിലെ നോമ്പിനു വേണ്ടിയാണോ നല്കുന്നത് ആ ദിനത്തിനു മുമ്പ് നല്കാമോ? അതോ പ്രസ്തുത ദിനത്തിലോ ശേഷമോ ആകണമെന്നുണ്ടോ?
_ഉത്തരം:_ ഏതു ദിവസത്തെ നോമ്പിനുള്ള ഫിദ് യയാണു നല്കുന്നതെങ്കിൽ ആ ദിനത്തിനു ശേഷമാണ് അന്നത്തെ ഫിദ് യ നൽകേണ്ടത്. എന്നാൽ ആ ദിനത്തിന്റെ പകലിലോ രാത്രിയിലോ ഫിദ് യ മുന്തിച്ചു നല്കുന്നതിനു വിരോധമില്ല. അനുവദനീയമാണ്. അതേസമയം, രണ്ടോ അതിലധികമോ നാളിലെ ഫിദ് യ മുന്തിച്ചു നല്കാവതല്ല. ശർവാനി: 3-446 നോക്കുക.