പ്രശ്നം: പല്ലുകൾക്കിടയിലൂടെ മിക്കസമയത്തും രക്തം വരാറുള്ള ഒരു രോഗിയാണു ഞാൻ. രക്തം കലർന്ന ഉമിനീർ ഉള്ളിലേക്കിറക്കിയാൽ നോമ്പു മുറിയുമല്ലോ. പക്ഷേ, എല്ലാ സമയത്തും ഉള്ളിലേക്ക് ഈ ഉമിനീരിറങ്ങാതെ സൂക്ഷിക്കാൻ എനിക്കു കഴിയുകയില്ല. അതിനാൽ ഞാനെന്താണ് ചെയ്യേണ്ടത്? ഒരു പോംവഴി പറഞ്ഞുതരുമോ?

ഉത്തരം: താങ്കൾക്കു കാത്തു സൂക്ഷിക്കാൻ കഴിയാത്തവണ്ണം ഉള്ളിലേക്കു ചേരുന്ന പ്രസ്തുത ഉമിനീരിന്റെ കാര്യത്തിൽ വ്യാകുലപ്പെടേണ്ടതില്ല. അതിനെത്തൊട്ടു വിടുതിയുണ്ട്. അതുമൂലം നോമ്പു മുറിയുന്നതല്ല. തുഹ്ഫ:3-406.