ചോദ്യം: റമളാൻ നോമ്പനുഷ്ടിച്ച ഒരാൾ സൂര്യാസ്തമയശേഷം തന്റെ നോമ്പ് തുറക്കും മുമ്പ് പിറ്റെനാളത്തെ നോമ്പിന്റെ നിയ്യത്ത് ചെയ്തു. ഇതുകൊണ്ട് അടുത്ത ദിനത്തിലെ നോമ്പ് ലഭിക്കുമോ?
ഉത്തരം: ലഭിക്കും. പരിഗണനീയമായ നിയ്യത്ത് രാത്രിയിൽ നടത്തണമെന്നേയുള്ളുവല്ലോ. സൂര്യാസ്തമയം മുതൽ ഫജ്റ് (പ്രഭാതം) ഉദിക്കുംവരെയുള്ള സമയങ്ങളെല്ലാം രാത്രിയാണ്. തലേനാളത്തെ നോമ്പ് മുറിക്കുംമുമ്പാണെങ്കിലും പിറ്റെനാളത്തെ നോമ്പിന്റെ നിയ്യത്ത് രാത്രിയിൽ സംഭവിച്ചിട്ടുണ്ട് അതുകൊണ്ട് നോമ്പ് സാധുവാകും. ബുശ്റൽ കരീം 2-66