ചോദ്യം: നോമ്പിന് അത്താഴം കഴിക്കും മുമ്പ് നിയ്യത്തു ചെയ്തയാൾ അത്താഴശേഷം വീണ്ടും നിയ്യത്തു മടക്കൽ സുന്നത്താണെന്ന് ഒരു മുസ്‌ലിയാർ പ്രസംഗിച്ചു കേട്ടു. ശരിയാണോ?

ഉത്തരം: ശരിയാണ്. നിയ്യത്തിനുശേഷം ആഹാരം കഴിക്കൽ പോലുള്ള നോമ്പു മുറിയുന്ന കാര്യങ്ങൾ കൊണ്ടുവന്നാൽ ആ നിയ്യത്ത്  സാധുവാകുമോ എന്നതിൽ അഭിപ്രായ വ്യത്യാസമുള്ളതുകൊണ്ട് അത്താഴം കഴിച്ച ശേഷം വീണ്ടും നിയ്യത്ത് ചെയ്യൽ സുന്നത്തുതന്നെയാണ്. തർശീഹ് പേ: 165