മാസം കണ്ടാൽ ചൊല്ലുന്ന ദിക്റുകൾ ഉണ്ടല്ലോ. ഇതു പിറവി കാണാത്തവർക്കും സുന്നത്തുണ്ടോ? അതോ കണ്ടവർക്ക് മാത്രമാണോ? അങ്ങനെയാണെങ്കിൽ കണ്ണിനു കാഴ്ചയില്ലാത്തവരോ? അവർക്ക് ഈ സുന്നത്തു ലഭിക്കുമോ?

_ഉത്തരം:_ *ലഭിക്കും. കാരണം ‘മാസം കാണുക’ യെന്നാൽ ബാലചന്ദ്രനെ കണ്ണുകൊണ്ടു കാണുകയെന്നല്ല ഉദ്ദേശ്യം. ചന്ദ്രപിറവി അറിയുകയെന്നാണ്. അങ്ങനെ വരുമ്പോൾ കാണാൻ കണ്ണില്ലാത്ത അന്ധൻമാർക്കും തടസ്സംമൂലം കാണാൻ കഴിയാതെ പോയ കണ്ണുള്ളവർക്കുമെല്ലാം ചന്ദ്രപ്പിറവി ബോധ്യപ്പെട്ടാൽ ആ ദിക്റുകൾ ചൊല്ലാമല്ലോ. അതു സുന്നത്താണ്. ശർവാനി3- 385 നോക്കുക.*