നോമ്പ് ഒഴിവാക്കാനുള്ള നിബന്ധന

കൂലി വ്യവസ്ഥയിലോ സൗജന്യമാ
യോ കൊയ്ത കൃഷി, കെട്ടിട നിർമാ ണം തുടങ്ങിയ വളരെ ഭാരം കൂടിയ
ജോലിയിൽ ഏർപ്പെടുന്നവർക്ക് ഉടമ സ്ഥൻ, തൊഴിലാളി, സമ്പന്നൻ, ദരി.
ദ്രൻ, ജോലി തന്നിൽ പരിമിതിപ്പെട്ട വൻ, അല്ലാത്തവൻ എന്ന ഭേദമന്യേ താഴെ പറയുന്ന നിബന്ധനകളോടെ നോമ്പ് ഉപേക്ഷിക്കാം, അത് ഖ്വള്വാഅ് വീട്ടുകയും വേണം.

1. ജോലി റമള്വാന് ശേഷത്തേക്ക് മാറ്റി
വെക്കാൻ സാധിക്കാതിരിക്കുക. മാത്ര
വുമല്ല. അത് റമള്വാനിന്റെ രാത്രിയിൽ
ഒട്ടും ചെയ്യാൻ പറ്റാതിരിക്കുകയും
രാത്രി അതിന് പര്യാപ്തമല്ലാതിരിക്കു
കയും ചെയ്യൽ.

2, മാറ്റിവെച്ചാൽ നാശത്തിലേക്കോ അസഹനീയവും സാരവുമായ നഷ്ട ത്തിലേക്ക് എത്തിച്ചേരും എന്നു ഭയ പ്പെടൽ,

3. ഇത്തരം തൊഴിൽ മൂലം നോമ്പ് കഠി ന പ്രയാസമാവും.
(ഇത്തരക്കാർ രാത്രി നിയ്യത്ത് ചെയ്യ ണം. ശേഷം ആവശ്യമാവുന്നെങ്കിൽ മുറിക്കാം .) ആനുകൂല്യം സ്വീകരിക്കുന്നുവെന്ന് മുറിക്കുമ്പോൾ കരുതുക.

4.നോമ്പ് ഉപേക്ഷിക്കാൻ അവസരം ലഭിക്കാൻ വേണ്ടി മാത്രം ആ ജോലി
ഏറ്റെടുത്തതാവാതിരിക്കൽ (തുഹഫ 3:430, 431, നിഹായ. 3:180-182, ശർവാനി. 3:430)