❓ചിലർ തൊണ്ണൂറ്റി ആറ് (96) നോമ്പ് അനുഷ്ടിക്കുന്നു. റജബ്, ശഅ്ബാൻ, റമളാൻ എന്നീ മാസങ്ങൾ പൂർണ്ണമായും ശവ്വാലിലെ ആറു നോമ്പ് എന്നിങ്ങനെയാണ് 96 നോമ്പ്. ഇതിന് പരിശുദ്ധ മതത്തിൽ അടിസ്ഥാനമുണ്ടോ?
✅ അതേ , അടിസ്ഥാനമുണ്ട്.
റജബ് മാസത്തിലും ശഅ്ബാൻ മാസത്തിലും പൂർണ്ണ മായി നോമ്പനുഷ്ഠിക്കൽ സുന്നത്താണ്. ഇക്കാര്യം ഖാതിമത്തുൽ മുഹഖ്ഖീൻ ഇമാം ഇബ്നു ഹജർ(റ) ഹൈതമീ (റ) വ്യക്തമാക്കിയിട്ടുണ്ട് (ഫതാവൽ കുബ്റാ: 2/ 68,76. )
റമളാൻ മാസം നോമ്പനുഷ്ഠിക്കൽ നിർബന്ധമാണല്ലോ. തുടർന്നുള്ള ശവ്വാൽ മാസത്തിൽ ആറുദിവസം നോമ്പ് അനുഷ്ഠിക്കൽ പ്രസിദ്ധമായ സുന്നത്തുമാണല്ലോ. അങ്ങനെ മൂന്നുമാസം തുടർച്ചയായും ശേഷം ആറുദിവസവും നോമ്പനുഷ്ഠിക്കൽ അടിസ്ഥാനമുള്ളതും നല്ല സമ്പ്രദായവുമാണ് . അഹ് മദ് കോയ ശാലിയാത്തി (റ) തന്റെ ഫതാവൽ അസ്ഹരിയ്യ:യിലും ഇക്കാര്യം വിവരിച്ചിട്ടുണ്ട്.