ശിക്ഷണം ഫലപ്രദമല്ലെങ്കിൽ
ചോദ്യം:
നിസ്കരിക്കാത്തതിന്റെ പേരിൽ പത്തു വയസ്സായാൽ കുട്ടികളെ അടിക്കണമല്ലോ. ഈ ശിക്ഷണ നടപടി ഫലപ്രദമാണെങ്കിൽ ചെയ്താൽ പോരേ? ശിക്ഷണം ഉദ്ദേശിച്ചു കൊണ്ടുള്ള എല്ലാ നിയമങ്ങളും ഫലപ്രദമെങ്കിൽ ചെയ്താൽ മതിയോ?
ഉത്തരം:
ശിക്ഷണ നടപടികളിൽ ചിലത് ശിക്ഷയായുള്ളതുമുണ്ടാകും. ചില തെറ്റുകുറ്റങ്ങൾക്ക് ഭരണാധികാരികൾ നല്കേണ്ട തഅ്സീറുകൾ പോലെ. ഫലപ്രദമല്ലെങ്കിലും ഇവയിൽ ചിലത് ഇതരരുടെ ശല്യം ഒഴിവാക്കാനായി ചെയ്യേണ്ടി വരും. തുഹ്ഫ: 9-178,179 നോക്കുക. എന്നാൽ, നമസ്കാരാദികൾ ഉപേക്ഷിച്ചതിന്റെ പേരിൽ പത്തു വയസ്സായ കുട്ടികൾക്ക് കടുത്ത വേദനയില്ലാത്ത അടിയാണു നല്കേണ്ടത്. കടുത്ത വേദനയുള്ള മുറിപ്പെടുത്തുന്ന അടി മാത്രമേ ഫലപ്രദമാകുകയുള്ളൂ എന്നു കണ്ടാൽ ഈ അടിയും വേദനയില്ലാത്ത അടിയും അടിക്കേണ്ടതില്ലെന്നാണ് നിയമം. തുഹ്ഫ: 1-451. അപ്പോൾ ഫലപ്രദമാണെങ്കിൽ മാത്രം മതി ഈ ശിക്ഷണ നടപടി എന്നാണല്ലോ വരുന്നത്.
إن وَلَوْ لَمْ يُفِدْ إلَّا الْمُبَرِّحُ تَرَكَهُمَا وِفَاقًا لِابْنِ عَبْدِ السَّلَامِ وَخِلَافًا لِقَوْلِ الْبُلْقِينِيِّ يَفْعَلُ غَيْرَ الْمُبَرِّحِ كَالْحَدِّ، وَالْفَرْقُ ظَاهِرٌ وَسَيَذْكُرُ الصَّوْمَ فِي بَابِهِ (لِعَشْرٍ) أَيْ عَقِبَ تَمَامِهَا لَا قَبْلَهُ عَلَى الْمُعْتَمَدِ لِلْحَدِيثِ الصَّحِيحِ «مُرُوا الصَّبِيَّ بِالصَّلَاةِ إذَا بَلَغَ سَبْعَ سِنِينَ وَإِذَا بَلَغَ عَشْرَ سِنِينَ فَاضْرِبُوهُ عَلَيْهَا» وَفِي رِوَايَةٍ «مُرُوا أَوْلَادَكُمْ»
[ابن حجر الهيتمي، تحفة المحتاج في شرح المنهاج وحواشي الشرواني والعبادي، ٤٥١/١]