ചോദ്യം:
നമസ്ക്‌കാരം കറാഹത്തുള്ള സമയങ്ങളിൽ ഹറമിൽ വച്ചാകുമ്പോൾ അത് കറാഹത്തില്ലെന്നറിയാം. എങ്കിലും പ്രസ്‌തുത സമയങ്ങളിൽ നമസ്കാരം ഒഴിവാക്കുന്നതാണു നല്ലതെന്നും ഹറമിലാണെങ്കിലും നമസ്‌കാരം ഖിലാഫുൽ ഔലആണെന്നും ഒരു പുസ്‌തകത്തിൽ വായിച്ചു. അങ്ങനെയെങ്കിൽ മുതഖദ്ദിമീങ്ങളുടെ ഭാഷയിൽ അത് കറാഹത്താണെന്നു പറയാമല്ലോ?
ഉത്തരം:
മക്ക ഹറമിൽ പ്രസ്‌തുത സമയങ്ങളിൽ നമസ്കാരം കറാഹത്തില്ലെന്നു മാത്രമല്ല, ഖിലാഫുൽ ഔലായുമല്ല. കാരണം, നമസ്കാരം കറാഹത്താണെന്നതിൽ നിന്നു മക്ക ഹറമിനെ ഹദീസിൽ വ്യക്തമായിത്തന്നെ ഒഴിവാക്കിയിട്ടുണ്ട്. ഇതിനെതിരെയുള്ള ഭിന്നാഭിപ്രായം വളരെ ദുർബ്ബലമാണ്. തുഹ്‌ഫ: 1-445, ശർഹുബാഫള്ൽ 1-214
( وإلا ) صلاة ( في ) بقعة من بقاع ( حرم مكة ) المسجد وغيره مما حرم صيده ( على الصحيح ) للحديث الصحيح { يا بني عبد مناف لا تمنعوا أحدا [ ص: 445 ] طاف بهذا البيت وصلى أية ساعة شاء من ليل أو نهار } ولزيادة فضلها ثم فلا يحرم من استكثارها للمقيم به ولأن الطواف صلاة بالنص واتفقوا على جوازه فالصلاة مثله قال المحاملي ، والأولى عدم الفعل خروجا من خلاف من حرمه انتهى لا يقال هو مخالف للسنة الصحيحة كما عرف ؛ لأنا نقول ليس قوله وصلى صريحا في إرادة ما يشمل سنة الطواف وغيرها وإن كان ظاهرا فيه نعم في رواية صحيحة { لا تمنعوا أحدا صلى } من غير ذكر الطواف وبها يضعف الخلاف
تحفة المحتاج في شرح المنهاج
ابن حجر الهيتمي – أحمد بن محمد بن علي بن حجر الهيتمي