ചോദ്യം: മുടി, നഖം പോലുള്ളത് നീക്കൽ കറാഹത്താണെന്ന നിയമം ഉള്ഹിയ്യത്ത് അറക്കുന്നവന് മാത്രമുള്ളതാണോ? അതോ അവന്റെ കുടുംബത്തിനും ബാധകമാണോ? അവരുടെ ബാധ്യതയും അറക്കപ്പെടുന്ന ഉള്ഹിയ്യത്തു കൊണ്ട് നിറവേറുന്നുണ്ടല്ലോ
ഉത്തരം: *ഉള്ഹിയ്യത്തറക്കൽ ഉദ്ദേശിച്ചയാൾക്കു മാത്രമാണ് മുടി, നഖം പോലുള്ളത് നീക്കാതിരിക്കൽ സുന്നത്തെന്ന് ഫുഖഹാഅ് പറഞ്ഞിട്ടുള്ളത്. അവന്റെ കുടുംബങ്ങൾക്കും ബാധ്യത ഒഴിവാകുമെങ്കിലും അവർ ഈ സുന്നത്തിൽ നിന്നൊഴിവാണെന്ന് അല്ലാമ: ഇബ്നുഖാസിം വ്യക്തമാക്കിയിട്ടുണ്ട്. ഹാശിയത്തുബ്നി ഖാസിം 9-346.*