പ്രശ്നം: ഒരാൾ ഉള്ഹിയ്യത്തു നേർച്ചയാക്കിയാൽ അയാൾക്കോ അയാളുടെ ഭാര്യക്കോ മക്കൾക്കോ പിതാവിനോ മാതാവിനോ അതിൽ നിന്നു ഭക്ഷിക്കാമോ? ഉദ്ധരണി സഹിതം മറുപടി തരുമോ?
ഉത്തരം: *നേർച്ചയാക്കിയ ആൾക്കോ അയാൾ ചെലവുകൊടുക്കൽ നിർബന്ധമായ ഭാര്യ, മക്കൾ, മാതാപിതാക്കൾ പോലുള്ളവർക്കോ നേർച്ച ഉള്ഹിയ്യത്തിൽ നിന്ന് അൽപം പോലും ഭക്ഷിക്കൽ അനുവദനീയമല്ല. അയാൾ ചെലവു കൊടുക്കൽ നിർബന്ധമില്ലാത്ത വലിയ മക്കൾക്കോ മാതാപിതാക്കൾക്കോ തിന്നാവുന്നതുമാണ്. ബാജൂരി 2-306*