പ്രശ്നം: ഒരാൾ ഒരു മൃഗം കൊണ്ട് ഉള്ഹിയ്യത്തറക്കാൻ നേർച്ചയാക്കി. അതിനുശേഷം ഈ നേർച്ച വീട്ടാനായി ഒരു മൃഗത്തെ അയാൾ നിജമാക്കി. എന്നാൽ, ഈ മൃഗത്തെ തന്നെ ഉള്ഹിയ്യത്തറക്കേണ്ടതുണ്ടോ? മറ്റൊരു മൃഗംകൊണ്ട്  ആ നേർച്ച വീടുകയില്ലേ? ഇങ്ങനെ നിർണ്ണയിച്ച മൃഗം നഷ്ടപ്പെട്ടാലോ? പകരം വേണ്ടതില്ലേ?

ഉത്തരം: *നേർച്ചയാക്കിയ ശേഷം അതു വീട്ടാനായി ഒരു മൃഗത്തെ നിർണ്ണയിച്ചാലും പ്രസ്തുത മൃഗത്തെ തന്നെ അറക്കൽ നിർബ്ബന്ധമാണ്. കാരണം, ഉത്തരവാദിത്തത്തിലുള്ള നേർച്ചയെ തൊട്ട് ഉരുവിനെ നിർണ്ണയിക്കുന്നതോടെ ആ ഉരു തന്റെ ഉടമസ്ഥതയിൽ നിന്ന് പുറപ്പെടുന്നതും അതുതന്നെ ഉള്ഹിയ്യത്തിനു നിർണ്ണിതമാകുന്നതുമാണ്. അതുണ്ടായിരിക്കെ മറ്റൊന്നിനെ അറക്കാവതല്ല. അറത്താൽ മതിയാകുകയുമില്ല. എന്നാൽ, ഇങ്ങനെ നിർണ്ണയിച്ച മൃഗം നഷ്ടപ്പെട്ടാൽ മറ്റൊരു മൃഗത്തെ അറത്തു കൊണ്ട് തന്റെ നേർച്ച വീട്ടേണ്ടതാണ്. തുഹ്ഫ: 9-359,360 നോക്കുക.*