പ്രശ്നം: ഉള്ഹിയ്യത്ത് അറക്കുന്ന ഒരാൾക്ക് തന്റെ മകന്റെ അഖീഖത്തിനെക്കൂടി അതിൽ കരുതാൻ പറ്റുമോ? ഒരു മൃഗം കൊണ്ടു രണ്ടും കരുതിയാൽ രണ്ടും ലഭിക്കുമോ?

ഉത്തരം: ആടല്ലാത്ത ഉള്ഹിയ്യത്താണെങ്കിൽ രണ്ടും കരുതിയാൽ രണ്ടും ലഭിക്കും. ആടിൽ രണ്ടാലൊന്നേ കരുതാവൂ. കാരണം, ഒരാട് ഒരാളുടെ ഉള്ഹിയ്യത്തിനോ അഖീഖത്തിനോ രണ്ടാലൊന്നിനേ മതിയാവുകയുള്ളൂ. തുഹ്ഫ:9-349.