ചോദ്യം: മണിയുടച്ച ജീവിയെ ഉള്ഹിയത്തറക്കുന്നതിൽ വിരോധമില്ലെന്ന് അറിയാം . എന്നാൽ, തീരെ മണിയില്ലാത്ത ജീവിയുടെ വിധിയെന്താണ്? അതുപോലെ പല്ലുകൾ നഷ്ടപ്പെട്ടതും കൊമ്പില്ലാത്തതും കൊമ്പു മുറിഞ്ഞതുമായ ജീവികളുടെയും വിധി? അവ ഉള്ഹിയ്യത്തറക്കാൻ പറ്റുമോ?

ഉത്തരം: പറ്റും. ജന്മനാ അവയൊന്നും ഇല്ലാതിരിക്കുന്നത് ജീവിയുടെ മാംസത്തിൽ ചുരുക്കം വരുത്തുന്നില്ല. എന്നാൽ, കൊമ്പു മുറിയുന്നത് മാംസത്തിനു കേടു വരുത്തുമെങ്കിൽ അത് ഉള്ഹിയ്യത്തിനു പറ്റുകയില്ല. കൊമ്പില്ലാത്ത മൃഗം പറ്റുമെങ്കിലും അത് കറാഹത്താണ്. ശർഹു ബാഫള്ൽ ഹാശിയത്തുൽ കുർദി സഹിതം 2-304.