പ്രശ്നം: ഉള്ഹിയ്യത്തറക്കുന്നതിനായി ഒരു മൃഗത്തെ വാങ്ങിച്ചു കൊണ്ടുവരുമ്പോൾ ഇത് ഉള്ഹിയ്യത്തിനുള്ള മൃഗമാണോ എന്നു ചിലർ ചോദിച്ചു. ‘അതെ, ഉള്ഹിയ്യത്തിനുള്ളതാണ്’ എന്നു മറുപടിയും പറഞ്ഞു. ഇനി ഈ മൃഗത്തെ ഉള്ഹിയ്യത്തറത്താൽ മുഴുവൻ മാംസവും സാധുക്കൾക്കു കൊടുക്കൽ നിർബന്ധമുണ്ടോ?
ഉത്തരം: ഇല്ല. പ്രസ്തുത മറുപടിയിൽ ആ മൃഗത്തെ ഉള്ഹിയ്യത്താക്കി നിശ്ചയിക്കൽ വ്യക്തമല്ലല്ലോ. അതിനാൽ, ഉള്ഹിയ്യത്തറക്കാൻ ഉദ്ദേശിച്ചു വാങ്ങിയതാണെന്ന അർത്ഥത്തിൽ പറഞ്ഞതാണെങ്കിൽ ഇതു നിർബ്ബന്ധമായ ഉള്ഹിയ്യത്താവുകയില്ല. സാധാരണ സുന്നത്തായ ഉള്ഹിയ്യത്തിന്റെ മാംസം പോലെ ഇതിനെ കൈകാര്യം ചെയ്യാവുന്നതാണ് തുഹ്ഫ: 9-355,356 നോക്കുക.