ചോ: ഉള്ഹിയത്ത് അറുക്കുമ്പോൾ നിയ്യത്ത് ചെയ്യേണ്ടതുണ്ടോ? ഉണ്ടെങ്കിൽ അതെങ്ങനെ?

ഉത്തരം:

എല്ലാ ആരാധനകളും അംഗീകരിക്കപ്പെടാൻ നിയ്യത്ത് ആവശ്യമാണ്. ഉള്ഹിയത്തും അപ്രകാരം തന്നെ. നിയ്യത്തിന്റെ കേന്ദ്രം ഹൃദയമാണെങ്കിലും നാവുകൊണ്ട് ഉച്ചരിക്കൽ സുന്നത്താണ്. സുന്നത്തായ ഉള്ഹിയത്ത് ഞാൻ അറുക്കുന്നു. സുന്നത്തായ മൃഗബലി ഞാൻ നിർവ്വഹിക്കു ന്നു. എന്നിങ്ങനെയാണ് നിയ്യത്ത് ചെയ്യേണ്ടത്. മൃഗത്തെ നിർണയിക്കുന്ന സമയത്തോ അറുക്കുന്ന സമയത്തോ നിയ്യത്ത് ചെയ്യണം.