ചോദ്യം:
സഞ്ചരിക്കുന്നവർക്കു ബുദ്ധിമുട്ടില്ലാത്ത വിധം വിശാലമായ പൊതുവഴിയിൽ വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്നത് അനുവദനീയമാണോ?
മറുപടി:
പൊതുവഴിയിൽ വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്നത് ഹറാമാണ്. പൊതുവഴി വിശാലമാണെങ്കിലും സഞ്ചരിക്കുന്നവർക്ക് അതുകൊണ്ട് ബുദ്ധിമുട്ടില്ലെങ്കിലും പ്രസ്തുത വിധിയിൽ മാറ്റമില്ല. ഇതാണ് പ്രബല വീക്ഷണം. എന്നാൽ സഞ്ചരിക്കുന്നവർക്ക് ബുദ്ധിമുട്ടില്ലെങ്കിൽ പൊതുവഴിയിൽ വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്നത് അനുവദനീയമാണെന്ന് ചില ഇമാമുകൾ അഭിപ്രായപ്പെട്ടിട്ടുണ്ട്. (തുഹ്ഫ: 5 – 202, 203)