❓ചോദ്യം: 2506

പ്രസവശേഷം അറുപതു ദിവസം കഴിയുന്നതിനു മുമ്പു കഴിവുണ്ടായെങ്കിൽ മാത്രമാണല്ലോ രക്ഷിതാവിന് അഖീഖത്തു സുന്നത്താവുകയുള്ളൂ. എന്നാൽ കഴിവുണ്ടായിട്ടും കുട്ടിക്കു സ്വർണ്ണം വാങ്ങിയതിനാലോ മറ്റോ അഖീഖത്തു കർമ്മം നടത്താൻ കഴിയാതെ വന്നാൽ പിന്നീടു സാധ്യമാവുമ്പോൾ അറവു നടത്തൽ സുന്നത്തുണ്ടോ?

❇️മറുപടി:സുന്നത്തുണ്ട്. പ്രസവശേഷം അറുപതു ദിവസം കഴിയുന്നതിനു മുമ്പു കഴിവു ലഭിച്ച രക്ഷിതാവിനു കുട്ടിക്കു പ്രായം തികയുന്നതിനു മുമ്പു എപ്പോൾ വേണമെങ്കിലും അഖീഖത്ത് അറക്കാവുന്നതാണ്. (നിഹായ: 8/146)