❓ചോദ്യം:500

പ്രസവാനന്തരം മാസങ്ങൾ കഴിഞ്ഞ ശേഷം കഴിവു ലഭിച്ച രക്ഷിതാവിനു അഖീഖത്ത്‌ അറവു സുന്നത്തുണ്ടോ? അറവു നടത്തിയാൽ അഖീഖത്തായി അതു പരിഗണിക്കപ്പെടുമോ?

മറുപടി: പ്രസവ ശേഷം അറുപതു ദിവസം കഴിയുന്നതിനു മുമ്പ്‌ കഴിവുണ്ടായെങ്കിൽ മാത്രമേ രക്ഷിതാവിനു അഖീഖത്തു സുന്നത്താവുകയുള്ളൂ. അറുപതു ദിവസം കഴിഞ്ഞ ശേഷം കഴിവു ലഭിച്ച രക്ഷിതാവ്‌ അറവു നടത്തിയാൽ അഖീഖത്തായി അതു പരിഗണിക്കപ്പെടുന്നതല്ല. (ശർവാനി: 9/371)