/ ഫള്ലുറഹ്മാൻ സുറൈജ് സഖാഫി തിരുവോട്

ഹായ്…
ചുറ്റും എന്തെല്ലാം കാഴ്ചകളാണല്ലേ?
പുലരിയും മധ്യാഹ്നവും സായന്തനവും
രാവും മാറി മാറി നമുക്ക് മുമ്പിലൊരുക്കുന്ന വർണാഭമായ ചിത്രപ്പണികൾ !.
അതിഗംഭീരം
നയനാനന്ത കരം

പ്രപഞ്ചത്തിൻ്റെ ബാഹ്യമായ കാഴ്ചപ്പുറങ്ങൾക്കപ്പുറവും
കാണാൻ പാകത്തിൽ
നാൾക്കുനാൾ വികസിച്ചു കൊണ്ടിരിക്കുന്ന അതിനൂതനമായ സാങ്കേതിക വിദ്യകൾ താഴെ കടലാഴിക്കകത്തും മേലെ വിഹായസ്സിനപ്പുറവും നമ്മുടെ കാഴ്ചകളെ വിശാലമാക്കി നീട്ടി നീട്ടികൊണ്ടു പോകുന്നു. സൂക്ഷ്മാണുക്കളെപ്പോലും നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു വൈദ്യ-സമുദ്ര -ഭൗമ-വാന- ജ്യോതിർ ശാസ്ത്രങ്ങൾ സൂക്ഷ്മനിരീക്ഷണങ്ങളുടെ പുതിയ ലോകങ്ങൾ തുറന്നിട്ടു കൊണ്ടിരിക്കുന്നു.
ഇത്തിരി പോന്ന കണ്ണുകൊണ്ട് നമ്മൾ ഒത്തിരി കാണുന്നുണ്ട്.
സഹൃദയരേ..
നമ്മളെപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ?
ഈ കണ്ണുകളെ കുറിച്ച്,
ചിന്തിച്ചേ പറ…