അബ്ദുറഹ്മാനുബ്നു അമ്മ് (റ)വിൽ നിന്ന് നബി(സ്വ) പറഞ്ഞു: സുബ്ഹി, മരിബ് നിസ്കാര ശേഷം നിസ്കാരത്തിലെ അതേ ഇരുത്തത്തിലായി

لا إله الا الله وحده لا شريك له له الملك وله الحمد يحيي ویمیت بیده الخير وهو على كل شيء قدير

എന്ന് പത്ത് പ്രാവശ്യം ചൊല്ലിയാൽ അല്ലാഹു അവന് ഓരോന്നിനും പത്ത് നന്മ രേഖപ്പെടുത്തുകയും പത്ത് പാപം പൊറുക്കുക യും പത്ത് പദവി ഉയർത്തുകയം ചെയ്യും. അവനെ എല്ലാ അനിഷ്ട കാര്യങ്ങളിൽ നിന്നും പിശാചിൽ നിന്നും സംരക്ഷിക്കുകയും ചെയ്യും. ശിർക്കല്ലാത്ത ഒരു പാപവും അയാളെ ബാധിക്കുകയില്ല. ഇത് പോലെയോ ഇതിലധികമോ ചൊല്ലിയവരല്ലാതെ അയാളെക്കാൾ ശ്രേഷ്ഠനാവുകയില്ല. (അഹ്മദ്). നസാഈയുടെ നിവേദനത്തിൽ മേൽപറഞ്ഞ ദിക് അസറിനു ശേഷം ചൊല്ലിയ ആൾക്കും ഈ പ്രതിഫലം ലഭിക്കുമെന്നുണ്ട്.