ഒരിക്കൽ അൻസാരികളിൽ പെട്ട അബൂഉമാമ(റ) പള്ളിയിൽ ഇരിക്കുന്നത് കണ്ട് നബി(സ്വ) ചോദിച്ചു: നിസ്കാര സമയമല്ലാത്ത നേരത്ത് താങ്കളെന്താ ഇവിടെ ഇരിക്കുന്നത്? അദ്ദേഹം പറഞ്ഞു. ദുഃഖവും കടബാധ്യതയും എന്നെ തളർത്തിയിരിക്കുന്നു. നബി(സ്വ) പറഞ്ഞു: ഞാൻ ചില വചനങ്ങൾ താങ്കൾക്ക് പറഞ്ഞുതരാം. അവ പറഞ്ഞാൽ താങ്കളുടെ ദുഃഖം അല്ലാഹു നീക്കുകയും കടം വീട്ടു കയും ചെയ്യും. അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, പറ ഞ്ഞുതന്നാലും. നബി(സ്വ) പറഞ്ഞു: നീ പ്രഭാതത്തിലും പ്രദോഷ ത്തിലും ഇങ്ങനെ ചൊല്ലുക

اللهم إني أعوذ بك من الهم والحزن وأعوذ بك من العجز والكسل وأعوذ بك من الجبن والبخل وأعوذ بك من غلبة

الدين وقهر الرجال

അദ്ദേഹം പറയുന്നു: ഞാനിത് ചൊല്ലിയപ്പോൾ എന്റെ മനോവ്യ ഥ അല്ലാഹു നീക്കുകയും കടം വീട്ടുകയും ചെയ്തു.(അബൂദാവൂദ്).