നോക്കെത്താദൂരത്തോളം നീണ്ടു പരന്നു കിടക്കുന്ന മരുഭൂമി സൂര്യൻ പടിഞ്ഞാറോട്ട് ചാഞ്ഞു തുടങ്ങി സൂര്യരശ്മികളുടെ ചൂട് കുറഞ്ഞു വന്നു
അങ്ങകലെ നിന്ന് ഒരു യുവാവ് യാത്ര ചെയ്തു വരുന്നു ദീർഘയാത്ര കാരണം നന്നെ ക്ഷീണിച്ചിരിക്കുന്നു ഇനിയൊന്ന് വിശ്രമിക്കണം രാത്രി ഉറങ്ങാൻ ഒരിടം വേണം ആ പ്രദേശം വിജനമാണ് ഒരു വീട് പോലും കാണാനില്ല അനേകം മൊട്ടക്കുന്നുകൾ
ഒരു കുന്നിന്റെ താഴ് വരയിൽ ചെറുപ്പക്കാരനെത്തി .വാഹനത്തിൽ നിന്നിറങ്ങി നിലത്ത് തുണിവിരിച്ചു ഇന്ന് ഇവിടെ കഴിയാം ഉറങ്ങുമ്പോൾ തല വെയ്ക്കാൻ പാകമുള്ള കല്ലെടുത്ത് വെച്ചു സുമുഖനായ ചെറുപ്പക്കാരൻ ശാന്ത ഗംഭീരമായ മുഖഭാവം കഠിനമായ ചിന്തയുടെ
ഭാരം ഭാണ്ഡമഴിച്ചു ഭക്ഷണപ്പൊതിയെടുത്തു അല്പം ആഹാരം കഴിച്ചു പാത്രത്തിൽ കരുതിയവെള്ളം അല്പം കുടിച്ചു വെറും മണലിൽ വിരച്ച തുണിയിൽ മലർന്നു കിടന്നു മരുഭൂമിയിൽ ഇരട്ട് ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞു പകൽ പോയ്മറഞ്ഞിട്ടും ഒരു യാമം കഴിയാറായി ചുറ്റുപാടും ഇരുട്ട് തന്നെ അല്ലാഹുവേ എന്നെ കാത്തുകൊള്ളേണമേ നീയല്ലാതെ എനിക്കൊരു കാവൽക്കാരനില്ല എല്ലാ കാര്യങ്ങളും ഞാൻ നിന്നിൽ ഭരമേല്പിച്ചിരിക്കുന്നു ആകാശ നീലിമയിൽ ചില നക്ഷത്രങ്ങൾ കണ്ണ് മിഴിക്കുന്നു എങ്ങോട്ടോ നീങ്ങിപ്പോവുന്ന വലിയ മേഘങ്ങൾ അല്ലാഹുവേ നിന്റെ സൃഷ്ടി വൈഭവം ചെറുതും വലുതുമായ എന്തുമാത്രം ജീവികൾ അവയെ പടച്ചതും പരിപാലിക്കുന്നതും അങ്ങാണ് നീ തന്നെ റബ്ബ് നിനക്കാണ് സ്തുതി നീയാണ് സർവ്വശക്തൻ വീട്ടിൽ നിന്ന് പോന്നിട്ട് ഏതാനും ദിവസങ്ങളായി ലക്ഷ്യസ്ഥാനത്തെത്താൻ ഇനിയും ദിവസങ്ങളെടുക്കും ഓർത്തോർത്ത് കിടന്നു കണ്ണുകൾ മെല്ലെ അടഞ്ഞു ഗാഢനിദ്രയിലേക്കു വീണു നല്ലൊരു സ്വപ്നം കാണുന്നു തന്റെ ശിരസ്സിനരികെ വലിയൊരു കോണി അത് ആകാശം വരെ നീണ്ട് പോവുന്നു ആകാശ കവാടത്തിൽ ചാരി വെച്ചിരിക്കുന്നു ആകാശത്ത് നിന്ന് മലക്കുകൾ കോണിപ്പടിയിലൂടെ ഇറങ്ങി വരുന്നു ചിലർ ഇറങ്ങിവരുന്നു ചിലർ കയറിപ്പോവുന്നു മലക്കുകൾ എത്രമനോഹരം അവരുടെ രൂപം കണ്ടിട്ടു മതിവരുന്നില്ല കുറേ നേരമായി കോണിപ്പടികളിലൂടെ ഇറങ്ങുകയും കയറുകയും ചെയ്തു കൊണ്ടിരിക്കുകയാണ് മലക്കുകൾ അത്ഭുതകരമായ കാഴ്ച അത് കണ്ട് ആസ്വദിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു ശബ്ദം കേട്ടു
ഞാൻ അല്ലാഹു ആകുന്നു ഞാനല്ലാതെ ഒരു ആരാധ്യനും ഇല്ല ഞാൻ നിന്റെ ഇലാഹ് (ആരാധ്യൻ) ആകുന്നു നിന്റെ പിതാമഹന്മാരുടെയും ഇലാഹ് ആകുന്നു
ഇത് പരിശുദ്ധമായ ഭൂമിയാകുന്നു
ഞാൻ നിനക്കും നിന്റെ സന്തതികൾക്കും ഇതിന്റെ അവകാശം നൽകിയിരിക്കുന്നു നിനക്ക് ധാരാളം സന്തതികളുണ്ടാവും സമൃദ്ധമായ സന്താനപരമ്പര അവരിൽ നിന്ന് ധാരാളം നബിമാർ ഉണ്ടാകും ധാരാളം രാജാക്കന്മാരുമുണ്ടാവും നിന്റെ സന്താനപരമ്പരയിൽ പെട്ട ചില നബിമാർക്കും കിത്താബുകൾ ഇറക്കപ്പെടും വേദഗ്രന്ഥങ്ങളും ,പ്രവാചക പദവിയും,രാജാധികാരവും നിന്റെ സന്താന പരമ്പരയ്ക്ക് നാം നൽകുന്നതാണ്
എത്ര നല്ല സ്വപ്നം അത് കണ്ട് കൊണ്ടിരിക്കുമ്പോൾ എന്തൊരു സന്തോഷം? മനസ്സ് അതിൽ ഉല്ലസിക്കുകയാണ് പെട്ടെന്നുണർന്നു പോയി കണ്ണു തുറന്നു ചുറ്റും നോക്കി എവിടെ കോണി ? എവിടെ മലക്കുകൾ ഒന്നും കാണാനില്ല എന്നിട്ടും മനസ്സിൽ സന്തോഷം എന്തൊക്കെയാണ് താൻ കേട്ടത് ? സന്താന പരമ്പരയിൽ നിന്ന് നബിമാർ ഉയർന്നു വരും പ്രതാപശാലികളായ പ്രവാചകന്മാർ ഇവരിൽ ചിലർക്ക് വേദഗ്രന്ഥം ലഭിക്കും ചിലർ രാജാക്കന്മാരായിത്തീരും അവർ രാജ്യം ഭരിക്കും ഐശ്വര്യപൂർണ്ണമായ ഭരണം നടത്തും ജനങ്ങൾക്കു സന്തോഷവും സമാധാനവും ലഭിക്കും
റബ്ബേ …ഞാനൊരു ചെറുപ്പക്കാരൻ കൗമാര പ്രായക്കാരനാണ് വിവാഹത്തെക്കുറിച്ച് ചിന്തിക്കാൻ പ്രായമായിട്ടില്ല അതിനുമുമ്പെ സന്താനപരമ്പരയെക്കുറിച്ച് ഈ വിവരം നബിക്കു ലഭിച്ചിരിക്കുന്നു
ഞാനാരാണ്? എന്താണെന്റെ അവസ്ഥ?
വിശാലമായ മരുഭൂമിയിലെ യാത്രക്കാരനാണ് ഞാൻ നീയാണെന്റെ സഹായി യാത്രയിൽ നീയാണെന്റെ സഹയാത്രികൻ നീ മാത്രം ഞാൻ ഭയം മൂലം വീട് വിട്ട് പോന്നവനാണ് റബ്ബേ ….നിനക്ക് നന്നായറിയാം എന്റെ കഥ എന്റെ ഉമ്മ ഇരട്ട പ്രസവിച്ചു രണ്ട് ആൺ മക്കൾ ആദ്യം ഒരാൺ കുഞ്ഞിനെ പ്രസവിച്ചു ആദ്യത്തെ കൺമണി ആണാണെന്നറിഞ്ഞപ്പോൾ തറവാട്ടിൽ ആഹ്ലാദം അല തല്ലി ഉമ്മാക്ക് വീണ്ടും പ്രസവ വേദന അല്പം കഴിഞ്ഞ് മറ്റൊരാൺ കുഞ്ഞിനെ കൂടി പ്രസവിച്ചു ആ ആൺ കുഞ്ഞാണ് മരുഭൂമിയിൽ ഒറ്റപ്പെട്ടു കഴിയുന്ന ഞാൻ രണ്ടു പുത്രന്മാരെ കിട്ടിയപ്പോൾ ഗോത്രത്തിൽ ഇരട്ടി സന്തോഷം മൂത്തപുത്രന് പേരിട്ടു ഐസ്വം
ഇളയ പുത്രന് പേരിട്ടു യഹ്ഖൂബ്
ഐസ്വമിന്റെ കളിയും ചിരിയും ഉപ്പയെ വല്ലാതെ സന്തോഷിപ്പിച്ചു ഉപ്പ ഐസ്വമിന് കണക്കില്ലാതെ സ്നേഹം നൽകി ഉമ്മാക്ക് ഇളയ മകനോടായിരുന്നു കൂടുതൽ പ്രിയം കൺമണികൾ കളിച്ചു വളർന്നു ഗോത്രക്കാരുടെ സ്നേഹം നല്ല അളവിൽ അവർക്കു കിട്ടി ശരീരം പോലെയല്ല മനസ്സ് വളർന്നത് ഐസ്വുവിന്റെ മനസ്സിന് കടുപ്പം കൂടി കൂടിവന്നു യഹ്ഖൂബിനെ ആക്ഷേപിക്കാൻ തുടങ്ങി ഇളയ പുത്രന്റെ മനസ്സ് ലോലമാണ് അതിൽ സ്നേഹം മാത്രമേയുള്ളൂ ആർക്കും സ്നേഹം നൽകും ചില സംഭവങ്ങളൊക്കെ നടന്നു ഐസ്വു തന്നെ ഉപദ്രവിക്കുമെന്ന ഭയം പിന്നെ ഏറെയൊന്നും ചിന്തിച്ചില്ല വീട് വിട്ടിറങ്ങിപ്പോന്നു ഐസ്വുവിന്റെയും യഹ്ഖൂബിന്റെയും ഉമ്മായുടെ പേര് റഫഖാ എന്നാകുന്നു റഫഖാ ബുദ്ധിമതിയും സുന്ദരിയുമാണ് റഫഖായുടെ സഹോദരനാണ് ലാമാൻ പൊതുകാര്യ പ്രസക്തനും ഗോത്രത്തലവന്മാരിൽ പെട്ട ആളുമാണ് വിദൂരമായ ഹർറാൻ എന്ന പ്രദേശത്താണ് താമസം കൗമാരപ്രായക്കാരനായ യഹ്ഖൂബ് ഹർറാൻ പ്രദേശം ലക്ഷ്യമാക്കിയാണ് യാത്ര ചെയ്യുന്നത് ഉറങ്ങി എണീറ്റപ്പോൾ വല്ലാത്ത സന്തോഷം തോന്നി റബ്ബേ … നീയെനിക്ക് സന്തോഷ വാർത്ത നൽകി ഈ പ്രദേശം പുണ്യം നിറഞ്ഞതാണ് വാസ്തവത്തിൽ ഇവിടെ മലക്കുകൾ ഇറങ്ങിയിട്ടുണ്ട് ഈ അനുഭവങ്ങളുടെ ഓർമ്മക്കു വേണ്ടി ഇവിടെ മസ്ജിദ് പണിയണമെന്ന് ഞാനാഗ്രഹിക്കുന്നു ഇന്ന് എന്റെ കൈവശം യാതൊന്നും തന്നെയില്ല ഒന്നുമില്ലാത്ത ദരിദ്രൻ എനിക്ക് കഴിവുണ്ടാവുന്ന കാലത്ത് ഞാനിവിടെ ഒരു ഒരു മസ്ജിദ് പണിതുയർത്തുന്നതാണ് സ്വപ്നത്തിലൂടെ എനിക്ക് സന്ദേശം ലഭിച്ച സ്ഥലമാണിത് എനിക്ക് ഈ പ്രദേശം മറക്കാനാവില്ല ഇവിടെ മസ്ജിദ് ഉയർന്നു വരണം എന്റെ പരമ്പര ഇവിടെ വരണം എന്റെ സന്താന പരമ്പരയിൽ ധാരാളം രാജാക്കന്മാരുണ്ടാവുമെന്നാണല്ലോ കേട്ടത് അവർ മസ്ജിദ് പരിപാലിക്കട്ടെ രാത്രിയുടെ ഇരുട്ട് നീങ്ങാൻ തുടങ്ങുകയാണ് കിഴക്കൻ ചക്രവാളത്തിൽ നേർത്ത പ്രകാശം കാണുന്നു രാത്രിയുടെ ആധിപത്യം അവസാനിക്കുകയാണ് ഇനി പകലിന്റെ ആധിപത്യം വരും വെളിച്ചവും ചൂടും മരുഭൂമിയിൽ ആധിപത്യം സ്ഥാപിക്കും യാത്ര തുടങ്ങാം സൂര്യൻ ഉദിച്ചുയരുമ്പോഴേക്കും കുറെ ദൂരം സഞ്ചരിക്കാം ജനവാസമുള്ള ഏതെങ്കിലും കേന്ദ്രങ്ങൾ കണ്ടെത്താം ആഹാരവും വെള്ളവും ശേഖരിക്കണം ഈ കുന്നും അതിന്റെ ചെരിവും അത് മറന്നു പോവരുത് ഇനി വരുമ്പോൾ തിരിച്ചറിയണം അടയാളങ്ങൾ നോക്കി വെച്ചു എത്രകാലം കഴ്ഞ്ഞ് വന്നാലും സ്ഥലം ഓർമ്മയായിരിക്കും പ്രത്യേക രൂപമുള്ള ഈ കുന്ന് തന്നെയാണ് അടയാളം യഹ്ഖൂബ് എഴുന്നേറ്റു തുണിമടക്ക ഭാണ്ഡം മുറുക്കി ദിനചര്യകൾ കഴിഞ്ഞു പ്രഭാത പ്രാർത്ഥനകൾ നടത്തി യാത്ര തുടങ്ങി അനുഗ്രഹീതമായ മലഞ്ചെരിവേ ഞാൻ തൽക്കാലം വിട ചോദിക്കുന്നു ഞാനിനിയും വരും ഇൻശാഅല്ലാഹ് ഇവിടെ മസ്ജിദ് പണിതുയർത്തും ഒരു കാലം വരും അന്ന് ഇവിടെ ജനവാസമുണ്ടാകും ഇവിടെ നബിമാർ വരും അവരുടെ അനുയായികൾ ഇവിടെ താമസമുറപ്പിക്കും വീടുകൾ ധാരളമുണ്ടാകും ഈ വിജന പ്രദേശം ജന നിബിഢമായി മാറുന്ന കാലം വരും ഏകനായ റബ്ബിനെ വാഴ്ത്തുന്ന ജനതയുടെ ആവാസകേന്ദ്രമായിത്തീരും യഹ്ഖൂബ് യാത്ര തുടങ്ങുകയാണ് വെയിൽ കത്തിപ്പടരുമ്പോൾ ഏതെങ്കിലും മരത്തണലുകളിൽ വിശ്രമിക്കാം ചൂട് കുറയുമ്പോൾ യാത്ര തുടരാം യഹ്ഖൂബ് എന്ന ചെറുപ്പക്കാരന്റെ യാത്രയെക്കുറിച്ച് മറ്റൊരഭിപ്രായം കൂടി നിലവിലുണ്ട് അതിപ്രകാരമാണ്
യഹ്ഖൂബിന്റെ യാത്ര രാത്രിയിലായിരുന്നു പകൽ വിശ്രമം രാത്രി യാത്ര ഇത് കാരണം അദ്ദേഹത്തിനൊരു പേര് കിട്ടി ഇസ്റാഈൽ ഇക്കാരണം കൊണ്ട് തന്നെയാണോ ഇസ്റാഈൽ എന്ന പേര് കിട്ടിയത് ഉറപ്പിച്ചു പറഞ്ഞു കൂടാ
ഇസ്റാഈൽ എന്ന പേര് കിട്ടാൻ വേറെയും കാരണങ്ങൾ പറഞ്ഞു കാണുന്നു ചൂടുപിടിച്ച പകലുകളിൽ പൂർണ്ണമായി യാത്ര ചെയ്തു എന്നു പറയാൻ വയ്യ കറുത്തിരുണ്ട രാവുകളിൽ പൂർണ്ണമായി യാത്ര ചെയ്തു എന്നു പറയാനും വയ്യ രാത്രിയിലും പകലിലും യാത്ര നടന്നിരിക്കാം വിശ്രമവും സംഭവിച്ചിരിക്കാം
താൻ സ്വപ്നം കണ്ട പ്രദേശത്തിന് ഒരു പേർ വെച്ചു
ബൈത്തു ഈൽ അവരുടെ ഭാഷയിൽ ഈൽ എന്നു പറഞ്ഞാൽ അല്ലാഹു ബൈത്തു ഈൽ എന്നു പറഞ്ഞാൽ ബൈത്തുല്ലാഹ് ഈ പ്രദേശമാണ് പിൽക്കാലത്ത് ബൈത്തുൽ മുഖദ്ദസ് ആയിത്തീർന്നത്
യഹ്ഖൂബ് യാത്ര തുടർന്നു ഇടക്കിടെ ജനവാസമുള്ള സ്ഥലങ്ങളിലെത്തും വെള്ളം ശേഖരിക്കും ഉണങ്ങിയ പഴങ്ങളും റൊട്ടിയും ശേഖരിക്കും പിന്നെയും യാത്ര ഹർറാൻ പ്രദേശത്തിന്റെ അതിരുകൾ കണ്ടു തുടങ്ങി കുന്നുകളും താഴ് വരകളും പിന്നിട്ടു വീടുകൾ കണ്ടു തുടങ്ങി ആളുകൾക്കെല്ലാം ലാബാൻ എന്ന ഗോത്രനേതാവിനെ അറിയാം സാമന്യം മെച്ചപ്പെട്ട വീട് ഒട്ടകങ്ങൾ,ധാരാളം കന്നുകാലികൾ അവയെ പരിചരിക്കാൻ അടിമകൾ ലാബാൻ അതിശയത്തോടെ ആഗതനെ നോക്കി തന്റെ പ്രിയ സഹോദരി റഫഖായുടെ ഓമന പുത്രൻ പ്രയങ്കരനായ യഹ്ഖൂബ് അമ്മാവൻ മരുമകനെ ആലിംഗനം ചെയ്തു സ്വീകരിച്ചു അമ്മാവന് രണ്ട് പുത്രിമാരുണ്ട് മൂത്തവൾ ലയാ ഇളയവൾ റാഹീൽ (റാഹേൽ) ചുണയും ചുറുചുറുക്കുമുള്ള പെൺകുട്ടികൾ വിവാഹ പ്രായം ആയി വരുന്നതേയുള്ളൂ മുറപ്പെണ്ണുങ്ങൾ യഹ്ഖൂബിനെ കണ്ടപ്പോൾ എല്ലാവർക്കും വലിയ സന്തോഷം നല്ല ആഹാരമുണ്ടാക്കണം നന്നായി സൽക്കരിക്കണം കുളിച്ചൊരുങ്ങി വന്നപ്പോൾ യഹ്ഖൂബിന് എന്തൊരഴക്
അമ്മാവനും മരുമകനും ആഹാരം കഴിക്കാനിരുന്നു അവർ പലകാര്യങ്ങൾ സംസാരിച്ചു കൊണ്ടിരുന്നു വീട്ടിലെ വിശേഷങ്ങളൊക്കെ അമ്മാവൻ ചോദിച്ചു മരുമകൻ വിശദീകരിക്കുന്നു സ്വാദുള്ള ആഹാരം യഹ്ഖൂബ് താല്പര്യത്തോടെ കഴിച്ചു ഉറങ്ങാൻ പ്രത്യേക സ്ഥലം ഒരുക്കിക്കൊടുത്തു ഹറാൻ പുരാതന പട്ടണമാണ് കുലീന കുടുംബങ്ങൾ അവിടെ താമസിക്കുന്നു അവർക്ക് ധാരാളം കൃഷിയിടങ്ങളുണ്ട് കന്നുകാലി സമ്പത്തുണ്ട് അമ്മാവന്റെ കൃഷിയിടങ്ങൾ കണ്ടു ആട്ടിൻ കൂട്ടത്തെ കണ്ടു ഒട്ടകങ്ങൾ കണ്ടു അമ്മാവൻ ഗൗരവത്തോടെ ഒരു കാര്യം പറഞ്ഞു യഹ്ഖൂബ് ഞാനൊരു കാര്യം പറയാം ശ്രദ്ധിച്ചോളൂ നന്നായി ചിന്തിച്ചു മറുപടി പറഞ്ഞാൽ മതി
നീ എനിക്ക് ഏഴ് വർഷം സേവനം ചെയ്യണം ആടിനെ മേയ്ക്കലാണ് പ്രധാന ജോലി ഏഴ് വർഷം ആടിനെ മേച്ച് എനിക്ക് സേവനം ചെയ്താൽ ഞാനെന്താണ് പ്രതിഫലം നൽകുക ?
എന്റെ മകളെ വിവാഹം ചെയ്തു തരും
യഹ്ഖൂബ് (അ) അത് സമ്മതിച്ചു
ലയാ മൂത്തവളാണ് വലിയ സൗന്ദര്യമില്ല ഇളയവൾ അങ്ങനെയല്ല റഹേൽ ശരിക്കും സുന്ദരി തന്നെ റഹേലിനെ ഭാര്യയായി കിട്ടിയാൽ കൊള്ളാം
ഏഴ് വർഷത്തെ ജോലി അത് കഴിഞ്ഞാൽ വിവാഹം ഭയപ്പാടില്ലാതെ ജീവിക്കാമല്ലോ ?
നാളെ മുതൽ ആടുകളോടൊപ്പമാണ് ജീവിതം പിറ്റേന്ന് ആട്ടിടയന്റെ ജോലി തുടങ്ങും രാവിലെ ആടുകളെയും തെളിച്ചുകൊണ്ട് പോവണം മലഞ്ചരിവിലേക്ക് മലഞ്ചെരിവിലെത്തിയാൽ അവ ഓടി നടന്ന് ഇലകൾ പറിച്ചു തിന്നും ഉച്ചയാകുമ്പോൾ വെള്ളം കോരിക്കൊടുക്കുകയും കാട്ടുജീവികൾ വന്നു ആടുകളെ പിടിക്കൂടുന്നതും നോക്കണം വൈകുന്നേരം ആടുകളെ തെളിച്ചുകൊണ്ട് പോരണം കെട്ടിയിടണം വൈകുന്നേരമാവുമ്പോൾ യഹ്ഖൂബ് ( അ) നന്നായി ക്ഷീണിച്ചിട്ടുണ്ടാവും ശരീരം നിറയെ വിയർപ്പ് കുളിച്ചു ശുദ്ധിയാവും അത്താഴം കഴിഞ്ഞ് ഉറക്കം ഉറങ്ങാൻ കിടന്നാൽ ഓർമകൾ ചിറക് വിടർത്തും വീടിനെക്കുറിച്ചുള്ള ചിന്ത മനസ്സിൽ നിറയും തന്റെ അഭിവന്ദ്യരായ പിതാവ്, ഇസ്ഹാഖ് (അ) തന്റെ പിതാവ് നബിയാണ് പിതാവിന്റെ പിതാവും നബിയാണ് ഇബ്രാഹിം (അ)
ഇബ്രാഹിം (അ)ന്റെ ശരീഅത്താണ് ഇസ്ഹാഖ് (അ) പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത് അത് തന്നെയാണ് തന്റെയും ശരീഅത്ത് തന്റെ വല്യൂപ്പ എന്തെല്ലാം ചര്യകളാണ് നടപ്പിൽ വരുത്തിയിരിക്കുന്നത് മുടിവെട്ടുക,നഖം മുറിക്കുക, പല്ല് തേയ്ക്കുക,സുഗന്ധം ഉപയോഗിക്കുക തുടങ്ങി എന്തെല്ലാം ചര്യകൾ അവയെല്ലാം പാലിച്ചു കൊണ്ടാണ് ജീവിതം
വീട്ടിൽ വെച്ചു നടന്ന സംഭവങ്ങൾ ഓർമ്മ വരുമ്പോൾ മനസ്സ് വേദനിക്കും ഐസ്വു തന്നോട് ക്രൂരത കാട്ടിയ സന്ദർഭങ്ങൾ ഐസ്വു തന്റെ മൂത്ത സഹോദരനാണ് ആദ്യം പ്രസവിക്കപ്പെട്ടത് ഐസ്വുവിനെയാണ് അല്പം കഴിഞ്ഞു തന്നെയും പ്രസവിച്ചു അത് കൊണ്ട് താൻ അനുജനായി ഇരട്ടകളായി വളർന്നു പ്രായം കൂടുംതോറും ഐസ്വുവിന് തന്നൊട് വെറുപ്പും വിരോധവും കൂടിവരികയായിരുന്നു ഒരു ദിവസം ഉമ്മ പറഞ്ഞതിങ്ങനെ മോനേ…നീ ഇവിടെ നിന്നാൽ പറ്റില്ല ഐസ്വു നിന്നെ ഉപദ്രവിക്കും നീ ഹർറാനിലേക്കു പോയ്ക്കോളൂ അമ്മാവന്റെ മകളെ വിവാഹം ചെയ്തു അവിടെ താമസിച്ചു കൊള്ളൂ
ഉമ്മയും ഉപ്പയും തന്റെ കാര്യം സംസാരിച്ചു ഉപ്പ പറഞ്ഞു യഹ്ഖൂബ് ഹർറാനിലേക്ക് പോയ്ക്കോളൂ അമ്മാവന്റെ മകളെ വിവാഹം ചെയ്തുക്കൊളൂ… എനിക്ക് സമ്മതം തന്നെ യഹ്ഖൂബിനെ പ്രവാചകനാക്കേണമേ ഐസ്വുവിനെ രാജാവാക്കേണമേ ഇതായിരുന്നു ഇസ്ഹാഖ് (അ)ന്റെ പ്രാർത്ഥന
ഐസ്വുവിന്റെ ഇഷ്ടവിനോദം വേട്ടയാടലായിരുന്നു മൃഗങ്ങളെയും പക്ഷികളെയും വേട്ടയാടിക്കൊണ്ട് വരും ഇറച്ചി നന്നായി പൊരിച്ച് ഉപ്പാക്ക് കൊണ്ട് കൊടുക്കും പൊരിച്ച ഇറച്ചി ഇഷ്ടമാണ്
യഹ്ഖൂബിന് കൃഷിയിലായിരുന്നു താൽപര്യം നന്നായി കൃഷി ചെയ്യും…. നനയ്ക്കും കൃഷി വളരുമ്പോൾ മനസ്സിന് ആഹ്ലാദമാണ് ഹർറാനിലെ നാളുകൾ സാധാരണ ഗതിയിൽ കടന്നു പോയ്ക്കൊണ്ടിരുന്നു ദിവസങ്ങൾ മാസങ്ങളായി മാസങ്ങൾ കൊല്ലങ്ങളായി ഏഴ് കൊല്ലങ്ങൾ എന്തെല്ലാം അനുഭവങ്ങൾ ഹർറാനിൽ എത്രമാത്രം പരിചയക്കാർ അവരെയൊക്കെ സായാഹ്നങ്ങളിൽകാണും സംസാരിക്കും മരുഭൂമിയിലെ ജീവിതാനുഭവങ്ങൾ അതാണവർക്ക് പങ്ക് വെക്കാനുള്ളത്
ആടിനെ പരിചരിക്കും ,ആടുകളെ കരച്ചിൽ കേൾക്കും ,അവയെ സ്നേഹിക്കും ,അവ സ്നേഹത്തോടെ മുട്ടിയുരുമ്മി നിൽക്കും പെണ്ണാടുകൾ ധാരാളമുണ്ട് മിക്കതും ഗർഭിണികൾ ഇടക്കിടെ പ്രസവം നടക്കും ഒരു ദിവസത്തിൽ മൂന്നും നാലും കുട്ടികൾ കുഞ്ഞുങ്ങളെ കാണാനൊരു രസം അവയെ ഓമനിക്കാം അവയോടൊപ്പം ഓടിക്കളിക്കാം ഓരോ ദിവസവും നല്ല അളവിൽ പാൽ കറന്നെടുക്കാനുണ്ടാവും ശുദ്ധമായ ആഹാരമാണത് പോഷകങ്ങൾ നിറഞ്ഞ ആഹാരം യാതൊരു വിധ മായവുമില്ല പ്രധാന ആഹാരം ആട്ടിൻ പാൽ തന്നെ കൂടെ കഴിക്കാൻ റൊട്ടി ഇടക്കിടെ ആടിനെ അറുക്കും ആട്ടിന്റെ മാംസം ചുട്ടെടുത്താൽ എന്തുരസം കറിവെക്കും ,പൊരിക്കും ,വരട്ടിയെടുക്കും ഒരാടിനെ അറുത്താൽ പല വിധത്തിൽ പാകം ചെയ്യാം ദിവസങ്ങളോളം കഴിക്കാം ആട്ടിറച്ചിയും റൊട്ടിയും പഴവർഗ്ഗങ്ങളും കുടിക്കാൻ പാലും ആരോഗ്യകരമായ ഭക്ഷണം പിന്നെ കഠിനാദ്ധ്വാനം മരുഭൂമിയിലെ പരുക്കൻ ജീവിതം ശരീരത്തിന് നല്ല കരുത്ത് ഈത്തപ്പഴം പഴവർഗ്ഗങ്ങളിൽ പ്രധാനപ്പെട്ടതാണ് സീസൺ വന്നാൽ മരുഭൂമിയിൽ ഈത്തപ്പഴം പഴുക്കും പറിച്ചെടുക്കും വെയിലത്തിട്ടുണക്കും ഉണക്കിയ കാരക്ക വളരെക്കാലം സൂക്ഷിക്കാം അത്തിപ്പഴവും മുന്തിരിയും മരുഭൂമിയുടെ പഴവർഗ്ഗങ്ങളാണ് ഇവയും ഉണക്കി സൂക്ഷിക്കും ഗോതമ്പാണ് പ്രധാന കൃഷി ഗോതമ്പിന്റെ പല ഇനങ്ങൾ കൃഷി ചെയ്യുന്നു ഇപ്പറഞ്ഞവക്കിടയിലൂടെ ഒഴുകിപ്പോവുകയാണ് യഹ്ഖൂബ് എന്ന ചെറുപ്പക്കാരന്റെ ജീവിതം
ജീവിതത്തിൽ ഏഴ് വർഷത്തെ ഒഴുക്ക് ഏഴ് വർഷം ഒഴുകി തീർന്നു ഇനി ലാബാൻ വാക്കുപാലിക്കണം മകളെ കെട്ടിച്ചു കൊടുക്കണം അതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി ബന്ധുക്കളോടാലോചിച്ച് തിയ്യതി നിശ്ചയിച്ചു വേണ്ടപ്പെട്ടവരെയെല്ലാം കല്യാണത്തിന് ക്ഷണിച്ചു വിവാഹസുദിനം വന്നു നല്ല സദ്യയുണ്ടാക്കി ധാരാളമാളുകൾ വന്നു ചേർന്നു വിവാഹ ചടങ്ങുകൾ ആരംഭിച്ചു അന്നത്തെ ചടങ്ങിനനുസരിച്ചു നിക്കാഹും മഹറ് നൽകലുമെല്ലാം നടന്നു ലാബാനിന്റെ മൂത്തമകൾ ലയാ മണവാട്ടിയായി യഹ്ഖൂബിന്റെ ഭാര്യയായിത്തീർന്നു
ഇളയ മകൾ റാഹേലിനെയായിരുന്നു യഹ്ഖൂബിന് കൂടുതൽ ഇഷ്ടം പക്ഷെ കിട്ടിയത് മുത്ത മകളെ മൂത്ത മകളെ കെട്ടിച്ചുകൊടുത്തപ്പോൾ ഒരു സമ്മാനം കൂടി നൽകി ഒരു അടിമപ്പെണ്ണിനെ
ഒരു ദിവസം യഹ്ഖൂബ് അമ്മാവനോട് ചോദിച്ചു താങ്കൾ മൂത്ത മകളെയാണല്ലോ എനിക്ക് കെട്ടിച്ചു തന്നത് എനിക്ക് പ്രിയപ്പെട്ടവൾ റാഹേൽ ആയിരുന്നു അവളെ കെട്ടിച്ചു തരാത്തതെന്ത് ?
അമ്മാവന്റെ മറുപടി ഇങ്ങനെ:
മൂത്തവൾ ഇരിക്കുമ്പോൾ ഇളയവളെ കെട്ടിക്കുന്നത് നല്ല സമ്പ്രദായമല്ല നമുക്കിടയിൽ അങ്ങനെയൊരു നടപ്പില്ല
എനിക്കവളെ കൂടി കെട്ടിച്ചു തരുമോ ?
കെട്ടിച്ചു തരാം ഒരു നിബന്ധനയുണ്ട്
ഏഴ് കൊല്ലം എനിക്ക് സേവനം ചെയ്യണം ഏഴ്കൊല്ലം കഴിഞ്ഞ് വിവാഹം കഴിച്ചു തരാം
രണ്ട് സഹോദരിമാരെ ഒരേ സമയം ഭാര്യയാക്കുന്നത് അക്കാലത്ത് നിരോധിക്കപ്പെട്ടിരുന്നില്ല
മൂസാ (അ)ന്റെ കാലത്താണ് അത് നിരോധിക്കപ്പെട്ടത് തൗറാത്ത് ആ സമ്പ്രദായം നിരോധിച്ചു
ഒരു റിപ്പോർട്ടിൽ ഇങ്ങനെ കാണുന്നു :വിവാഹം നടന്നത് രാത്രിയായിരുന്നു രാവിലെയാണ് വധു ലയാ ആണെന്ന് മനസ്സിലായത് എന്താണിങ്ങനെ സംഭവിച്ചതെന്ന് യഹ്ഖൂബ് അമ്മാവനോട് ചോദിച്ചു മൂത്തവളെ നർത്തിയിട്ട് ഇളയവളെ വിവാഹം ചെയ്തു കൊടുക്കുന്നത് നമ്മുടെ ചര്യയിൽ പെട്ടതല്ല എന്നായിരുന്നു മറുപടി ലയാക്ക് കണ്ണിന് കാഴ്ചക്കുറവുണ്ടായിരുന്നു അഴകും കുറവായിരുന്നു
റാഹേലിനു വേണ്ടി ഏഴ് വർഷം കൂടി ജോലി ചെയ്യണം ഭാര്യയെയും വെള്ളാട്ടിപ്പെണ്ണിനെയും സംരക്ഷിക്കുകയും വേണം ലയാക്ക് നൽകിയ വെള്ളാട്ടിയുടെ പേര് സുൽഫാ എന്നായിരുന്നു
ഏറെക്കാലം കഴിഞ്ഞില്ല ലയാ ഗർഭിണിയായി അതോടെ ലയായെ കൂടുതൽ ഇഷ്ട്ടടാമായി
ആദ്യത്തെ കൺമണി പിറന്നു ആൺ കുഞ്ഞ് പേരിട്ടു റൂബിൽ നല്ല മിടുക്കനായി വളർന്നു വന്നു കുറെക്കാലം കഴിഞ്ഞ് ലയാ വീണ്ടും ഗർഭിണിയായി പുത്രനെ തന്നെ പ്രസവിച്ചു പേര് ശംഊൽ
മൂന്നാമതും ഗർഭിണിയായി ആൺകുഞ്ഞിനെ പ്രസവിച്ചു പേര് ലാവാ
ഏഴ് വർഷം തീരാറായി അക്കാലത്ത് ലയാ വീണ്ടും ഗർഭിണിയായി നാലാമത്തെ കൺമണിയും ആൺകുഞ്ഞ് തന്നെ പേര് യഹൂദാ വീട്ടിൽ ആഹ്ലാദം പരത്തിയ നാല് പുത്രന്മാർ
1. റൂബിൽ,2.ശംഊൻ ,3ലാവാ ,4.യഹൂദ , ലാബാന്റെ വീട്ടുമുറ്റത്തു വീണ്ടും വിവാഹപ്പലൊരുങ്ങി യഹ്ഖൂബ് (അ)വീണ്ടും പുതിയാപ്പിളയായി റാഹേൽ മണവാട്ടി ചമഞ്ഞു വിവാഹം മംഗളമായി നടന്നു ലാബാൻ രണ്ടാമത്തെ മകൾക്കും ഒരു പാരിതോഷികം നൽകി ഒരടിമപ്പെണ്ണിനെ പേര് ബൽഹാ
അടിമപ്പെൺകുട്ടികളായ സുൽഫയെയും ബൽഹയെയും യഹ്ഖൂബ് (അ) ഭാര്യയായി സ്വീകരിച്ചു
റാഹേലുമായുള്ള ദാമ്പത്യ ജീവിതം വളരെ സന്തോഷകരമായിരുന്നു പക്ഷെ അവർ ഗർഭിണിയായില്ല മക്കളില്ലാതെ കാലം കടന്നു പോയി. റാഹേൽ തന്റെ കുഞ്ഞിനെ പ്രസവിക്കണമെന്ന് യഹ്ഖൂബ് (അ)ന് വലിയ താൽപര്യമുണ്ടായിരുന്നു പക്ഷെ നടന്നില്ല പക്ഷെ ബൽഹ ഗർഭിണിയായി സമയമെത്തിയപ്പോൾ പുത്രനെ തന്നെ പ്രസവിച്ചു പേര് ദാൻ
കുറെക്കാലത്തിന് ശേഷം ബൽഹ വീണ്ടും ഗർഭം ധരിച്ചു പുത്രനെ പ്രസവിച്ചു പേര് നീഫ്ത്താലി
രണ്ട് പുത്രന്മാരെ ലളിച്ചു വളർത്തുകയാണ് ബൽഹ നാല് പുത്രന്മാരുള്ള ലയാ അഞ്ചാമതും ഗർഭിണിയായി പുത്രനെ പ്രസവിച്ചു അഞ്ചാമന്റെ പേര് ഈസാഖിർ കുറെക്കാലം കഴിഞ്ഞ് ആറാമത്തെ ആ പുത്രനെ ഗർഭം ധരിച്ചു പ്രസവിച്ചപ്പോൾ നൽകിയ പേര് സാബിലൂൻ
കാലം പിന്നെയും കടന്നുപോയി ലയാ ഒരിക്കൽ കൂടി ഗർഭിണിയായി ഏഴാം ഗർഭം ആറും പുത്രന്മാർ ഒരു പെൺകുഞ്ഞിനെ പ്രസവിക്കാൻ തനിക്കു ഭാഗ്യമുണ്ടാവില്ലേ ? ഒരു മകളെ കിട്ടിയെങ്കിൽ കാത്തിരുന്നു കാത്തിരിപ്പ് വെറുതെയായില്ല കിട്ടി പെൺകുഞ്ഞിനെ പൊന്നോമനക്ക് നല്ല പേര് നൽകി ദനാ
ലയാക്ക് ഏഴ് മക്കൾ ഏഴാമത്തേത് മോളാണ് ഇതിനിടയിൽ സുൽഫാ രണ്ട് തവണ ഗർഭിണിയായി രണ്ട് പ്രസവം നടന്നു രണ്ടും പുത്രന്മാർ
1.ഹാദ്,2.അശീർ
ലയാക്ക് ഏഴ് മക്കൾ
ബൽഹാക്ക് രണ്ട് പുത്രന്മാർ സുൽഫാക്ക് രണ്ട് പുത്രൻമാർ ആകെ പതിനൊന്ന് മക്കൾ പത്ത് പുത്രന്മാർ ഒരു പുത്രി
അതിസുന്ദരിയാണ് റാഹേൽ ഇത് വരെ ഗർഭിണിയായില്ല ലയ,ബൽഹ,സുൽഫ ഇവർ മൂന്നു പേരും മക്കളോടൊപ്പം ആഹ്ലാദം പങ്കിടുകയാണ് തനിക്ക് മാത്രം അതിന് കഴിയുന്നില്ല തന്റെ ജീവിതം എന്തേ ഇങ്ങനെയായിപ്പോയി ? റാഹേലിന്റെ മനസ്സ് നിറയെ ദുഃഖം കണ്ണുകൾ നിറഞ്ഞൊഴുകി
പാതിരാത്രിയായിട്ടും റാഹീൽ ഉറങ്ങിയില്ല കരഞ്ഞു പ്രാർത്ഥിക്കുകയാണ് ഒരു കുഞ്ഞിന് വേണ്ടിയുള്ള തേട്ടം
റബ്ബേ… ഈ പാവപ്പെട്ടവളെ കൈവെടിയല്ലേ ഇവളുടെ തേട്ടം തട്ടിക്കളയല്ലേ
റാഹീലിന്റെ കടുത്ത ദുഃഖം കണ്ട് യഹ്ഖൂബ് (അ) വല്ലാതെ സങ്കടപ്പെട്ടു
അല്ലാഹുവേ റാഹീലിന് സന്തോഷം നൽകേണമേ ഒരു കുഞ്ഞിനെ ലഭിക്കാനുള്ള അവളുടെ മോഹം സഫലമാക്കി കൊടുക്കേണമേ
യഹ്ഖൂബ് (അ) മനസ്സുരുകി പ്രാർഥിച്ചു
ഒടുവിൽ അവരുടെ തേട്ടം അല്ലാഹു സ്വീകരിച്ചു റാഹീലിന്റെ മുഖം തെളിഞ്ഞു കണ്ണുകൾ തിളങ്ങി റാഹീൽ ഗർഭിണിയായി
വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷമാണതുണ്ടായത് രണ്ട് പേരും അല്ലാഹുവിനെ വാഴ്ത്തി ഇബാദത്തുകൾ വർധിച്ചു ഗോത്രക്കാർക്കെല്ലാം സന്തോഷം പെണ്ണുങ്ങൾ റാഹേലിനെക്കാണാൻ കൂട്ടത്തോടെ വന്നു അവർ ആശംസകൾ നേർന്നു ഗർഭിണിയായതോടെ റാഹേലിന്റെ സൗന്ദര്യം ഒന്നു കൂടെ വർധിച്ചു ലയാ ആഹ്ലാദഭരിതയാണ് അനിയത്തിയെ പരിപാലിച്ചു സുൽഫായും ബൽഹായും സന്തോഷിച്ചു അവരെപ്പോഴും തങ്ങളുടെ യജമാനത്തിയുടെ കൂടെയുണ്ട് അവരെല്ലാം റാഹീലിനു വേണ്ടി പ്രാർത്തിക്കുകയായിരുന്നു റാഹീൽ സന്തോഷവതിയാണ് ശാന്തമായ മനസ്സ് നല്ല നല്ല സ്വപ്നങ്ങൾ കാണും ശുഭ ലക്ഷണങ്ങൾ തനിക്ക് സമുന്നതനായ പുത്രനെ ലഭിക്കുമെന്ന തോന്നൽ മാസങ്ങൾ കടന്നു കടന്നുപോയ്കൊണ്ടിരുന്നു ഗോത്രക്കാർ മുഴുവൻ റാഹേലിനെക്കുറിച്ചാണ് ചിന്തിക്കുന്നത് പ്രസവ ദിവസം അടുത്തു വരും തോറും അവരുടെ ഉൽക്കണ്ഠ വർദ്ധിക്കുന്നു ഒരാപത്തും വരാതിരിക്കാൻ പ്രാർത്ഥിക്കുന്നു
ലയായുടെ മക്കൾ ആഹ്ലാദം കൊള്ളുന്നു തങ്ങൾക്ക് അനുജൻ പിറക്കാൻ പോവുന്നു സുൽഫായടെ മക്കൾക്കും ബൽഹായടെ മക്കൾക്കും അതേ സന്തോഷം തന്നെ
പ്രഥമ സന്താനത്തെ കാത്തിരിക്കും പോലെയാണ് യഹ്ഖൂബ് (അ)ന്റെ നിൽപ്പ്
റാഹേൽ തനിക്കു ജനിക്കുന്ന പ്രഥമ സന്താനമാണല്ലോ ഇത് കാത്തിരിപ്പിന് അന്ത്യമായി റാഹീലിന് പ്രസവ വേദന തുടങ്ങി ആളുകളുടെ മനസ്സ് പ്രാർത്ഥന നിർഭരമായി പ്രസവമുറിയിൽ നിന്ന് വാർത്ത പുറത്തേക്കൊഴുകി വന്നു റാഹീൽ പ്രസവിച്ചു ആൺ കുഞ്ഞ് അത്ഭുതകരമായ കുഞ്ഞ് പെണ്ണുങ്ങൾ ആ മുറിയിലേക്ക് തള്ളിക്കയറി വന്നു കുഞ്ഞിനെ കാണാൻ കണ്ടവരെല്ലാം അതിശയിച്ചു പോയി ഇതെന്തൊരു കുഞ്ഞ്?
വെട്ടിത്തിളങ്ങുന്ന മുത്ത് പോലെ എന്തൊരു തിളക്കം എന്തൊരു ശോഭ അതിശയകരമായ കുഞ്ഞാണിത് ആ കുഞ്ഞിന് വേണ്ടി മനുഷ്യ മനസ്സുകളിൽ നിന്ന് വാത്സല്യത്തിന്റെയും സ്നേഹത്തിന്റെയും നീരുറവ പൊട്ടിയൊലിക്കുകയാണ് എവിടെയും ആഹ്ലാദത്തിന്റെ തിരതല്ലൽ മാത്രം യഹ്ഖൂബ് (അ) അല്ലാഹുവിനെ വാഴ്ത്തി അല്ലാഹുവേ ഇത്രയും അഴകുള്ള കുഞ്ഞിനെ നൽകി ഞങ്ങളെ നീ അനുഗ്രഹിച്ചല്ലോ ? അൽഹംദുലില്ലാഹ്
കുഞ്ഞിന് പേരിട്ടു യൂസുഫ്
എല്ലാവർക്കും ഇഷ്ടപ്പെട്ട പേര് കുഞ്ഞിനെ കൈകളിൽ കോരിയെടുക്കാനും ഓമനിക്കാനും എല്ലാവർക്കും മോഹം
യഹ്ഖൂബ് (അ) കഴിഞ്ഞകാലത്തേക്ക് തിരിഞ്ഞു നോക്കി എത്ര കാലമായി താൻ ഹർറാനിൽ വന്നിട്ട് ഇരുപത് വർഷങ്ങൾ
ആദ്യം ഏഴ് വർഷത്തെ ജോലിയേറ്റു അത് കഴിഞ്ഞപ്പോൾ ലയായെ ഭാര്യയായി കിട്ടി പിന്നെ റാഹീലിന് വേണ്ടി ഏഴു വർഷത്തെ ജോലി റാഹീലിനെ വിവാഹം ചെയ്യുമ്പോൾ പതിനാല് വർഷങ്ങൾ കടന്നുപോയിക്കഴിഞ്ഞിരുന്നു അതിന് ശേഷം ആറ് വർഷങ്ങൾ കൂടി കഴിഞ്ഞിരിക്കുന്നു മൊത്തം ഇരുപത് വർഷങ്ങൾ നാല്പത് വയസ്സ് കഴിഞ്ഞു അല്ലാഹു തന്നെ പ്രവാചകനായി നിയോഗിച്ചിരിക്കുന്നു കൻആനിലെ പ്രവാചകൻ
കൻആനിലേക്ക് പോവാൻ കൽപ്പന വന്നിരിക്കുന്നു ഭാര്യയെയും മക്കളെയും കൂട്ടി കൻആനിലേക്ക് പോവണം ഇനി തന്റെ പ്രവർത്തന മേഖല അവിടെയാണ്
ഹർറാനിൽ വന്ന ശേഷമുള്ള ഇരുപത് വർഷക്കാലവും ആടുകളെ മേക്കുകയായിരുന്നു ഇനി മനുഷ്യരെ മേയ്ക്കുന്ന പണിയാണ്
ഏകനായ അല്ലാഹുവിലേക്ക് മനുഷ്യരെ നയിക്കുക നൂറുകണക്കായ ആടുകളെയാണ് മേച്ചുകൊണ്ടിരുന്നത് ബുദ്ധിമുട്ടുള്ള ജോലിയാണത് ഇനിയുള്ള ജോലിയോ? ആടുകളെ മേയ്ക്കുന്നതിനെക്കാൾ എത്രയോ ഇരട്ടി പ്രയാസമുള്ളതാണ് മനുഷ്യരെ നയിക്കുന്ന ജോലി
പ്രവാചകന്മാർ ആദ്യം ആടിനെ മേയ്ക്കുന്നു പിന്നെ മനുഷ്യരെ നയിക്കുന്നു നേരത്തെ തന്നെ ഒരു പരിശീലനം കിട്ടണം അതിനാണ് ആടുകളെ മേയ്ക്കുന്നത് തനിക്ക് കിട്ടിയത് ഇരുപത് വർഷത്തെ പരിശീലനം അതിന് മുമ്പും ആടിനെ മേച്ചിട്ടണ്ട് ഇപ്പോൾ മനസ്സിൽ യാത്രയുടെ ചിന്തയാണ് സ്വദേശത്തേക്കുള്ള മടക്കം അപ്പോൾ ഐസ്വുവിനെ ഓർമ്മ വന്നു ശത്രുതയുമായി കാത്തിരിക്കുകയാവുമോ ?തന്നെക്കണ്ടാൽ എന്തായിരിക്കും പ്രതികരണം?
യഹ്ഖൂബ് (അ) അമ്മാവനായ ലാബാന്റെ മുമ്പിൽ വന്നു നിന്നു അവർ തമ്മിൽ സംഭാഷണം നടന്നു
ഞാനിവിടെ വന്നിട്ടു ഇരുപത് വർഷങ്ങളായി ഞാനെന്റെ കുടുംബത്തിലേക്ക് മടങ്ങിപ്പോവാൻ ആഗ്രഹിക്കുന്നു എനിക്ക് അനുവാദം നൽകുക
എല്ലാവരും കൂടിപോവുകയാണോ ?
അതെ ഭാര്യമാരും മക്കളും എന്നോടൊപ്പം വരുന്നു രണ്ട് പതിറ്റാണ്ടുകൾക്കു ശേഷം വേർപ്പാട്
നിങ്ങൾക്ക് അവകാശപ്പെട്ട കാലികളെയും കൊണ്ട് പോവാം ഇരുപത് വർഷത്തെ അദ്ധ്വാന ഫലം ഭാര്യമാർക്കുള്ള അവകാശം നൂറുകണക്കിന് മൃഗങ്ങൾ ഒട്ടകം,ആട്,പശു,കഴുത തുടങ്ങിയ മൃഗങ്ങൾ പിന്നെ അടിമകൾ അതും വലിയ പറ്റം വരും മൃഗങ്ങളുടെ വലിയ കൂട്ടം ധാരാളം വീട്ടുപകരണങ്ങൾ ആ വലിയ സംഘം ഹർറാൻ വിടുകയാണ്
കാലം സാക്ഷി ആ സംഘം നീങ്ങിപ്പോയി ഇരുപത് വർഷങ്ങൾക്കു മുമ്പ് ഒറ്റക്ക് വന്ന യഹ്ഖൂബ് ഇപ്പോൾ തിരിച്ചു പോവുന്നതോ ?
മരുഭൂമിയിലൂടെ ഒരു വലിയ സംഘം നീങ്ങിപ്പോവുകയാണ് രാപ്പകലുകൾ മാറി മാറിവന്നു അവർ കൻആൻ സമീപിക്കുകയാണ് യഹ്ഖൂബ് തന്റെ സഹോദരൻ ഐസ്വുവിനെ വിവരമറിച്ചു സ്നേഹസന്ദേശമറിയിച്ചു
ഇസ്മാഈൽ (അ)ന്റെ മകളെയാണ് ഐസ്വു വിവാഹം ചെയ്തതെന്ന് റിപ്പോർട്ടുകളിൽ കാണുന്നു ഈ ദാമ്പത്യത്തിൽ യോഗ്യരായ സന്താനങ്ങൾ പിറന്നു യാത്ര സംഘം സാഈർ എന്ന സ്ഥലത്തെത്തി അവിടെ തമ്പടിച്ചു അപ്പോൾ മലക്കുകൾ വന്നു സന്തോഷവാർത്ത അറിയിച്ചു മുമ്പോട്ട് നീങ്ങുക എല്ലാം ശുഭമാണ് ഇവിടെ വെച്ചാണ് ഐസ്വുവിന് സ്നേഹസന്ദേശമയച്ചത് ഐസ്വുവിന് സന്ദേശം കിട്ടി ഇരുപത് വർഷങ്ങൾക്കു മുമ്പു നടന്ന സംഭവങ്ങൾ ഓർമ്മ വന്നു അതെല്ലാം അവഗണിക്കാം പുതിയ ബന്ധം തുടങ്ങാം തന്റെ സഹോദരൻ ഇപ്പോൾ പ്രവാചകനാണ് സത്യസന്ദേശവുമായി വരികയാണ് സഹോദരനെ ബഹുമാനപൂർവം സ്വീകരിക്കുകയാണ് വേണ്ടത്
ഐസ്വു പുറപ്പെടുകയാണ് ഒറ്റക്കല്ല നാന്നൂറ് ആളുകളുടെ അകമ്പടിയോടെ വിശാലമായ മരുഭൂമി ഇരട്ട സഹോദരങ്ങളുടെ ഒത്തുചേരലിന്ന് മരുഭൂമി സാക്ഷിയാവാൻ പോവുന്നു ഐസ്വുവിന് പാരിതോഷികം നൽകാൻ കാലികളുടെ ഒരു വിഭാഗത്തെ മാറ്റി നിർത്തി ചരിത്രനിമിഷങ്ങൾ പിറന്നു ഇരട്ട സഹോദരന്മാർ കണ്ടുമുട്ടി അഭിവാദ്യം ചെയ്തു പിന്നെ സ്നേഹം നിറഞ്ഞ ആലിംഗനം നടന്നു ഇവരൊക്കെ ആരാണ്? ഐസ്വു ചോദിച്ചു എന്റെ ഭാര്യമാർ സന്താനങ്ങൾ ബന്ധുക്കളുടെ വലിയ കൂട്ടം പിന്നെ അവർ കൻആനിലേക്ക് നീങ്ങി ആഹ്ലാദം അല തല്ലുകയാണെവിടെയും യഹ്ഖൂബ് മടങ്ങിയെത്തിയിരിക്കുന്നു വാർത്ത നാടാകെ പരന്നു ആളുകൾ കൂട്ടം കൂട്ടമായി വരാൻ തുടങ്ങി
ഇസ്മാഈൽ (അ)ന്റെ പുത്രിയെ ഐസ്വു വിവാഹം ചെയ്തുവെന്ന് പറഞ്ഞല്ലോ ഇതിൽ അഞ്ചു പുത്രന്മാരുണ്ടായി ഒരാളുടെ പേര് റൂം എന്നായിരുന്നു ഇദ്ദേഹത്തിന്റെ സന്താന പരമ്പരയാണ് റോമക്കാർ
ഐസ്വു പുത്രനോടൊപ്പം റോമിലേക്കു പോയി പിന്നീട് അദ്ദേഹത്തിന്റെ പരമ്പരയിൽ ധാരാളം രാജാക്കന്മാരുണ്ടായി അവർ ബുദ്ധിമാൻമാരും ശക്തരുമായിരുന്നു അത് കാരണം റോമക്കാരുടെ സാമ്രാജ്യം ശക്തമായിത്തീർന്നു മഞ്ഞ നിറമുള്ള മനുഷ്യർ ഐസ്വുവിന്റെ പിൻ തലമുറക്കാരാണ് റോമക്കാരുടെ പിതാവ് എന്ന പേരിൽ പ്രസിദ്ധനായിത്തീർന്നു
യഹ്ഖൂബ് (അ) ന് ഒറ്റ മകളേയുള്ളൂ ദനാ മോളോട് വല്ലാത്ത സ്നേഹമാണ് മോൾക്ക് ഉപ്പായോടും അങ്ങനെതന്നെ
യൂസുഫ് മോൻ ജനിച്ചതോടെ ഉപ്പായുടെ മനസ്സിൽ നിന്ന് സ്നേഹം ചാലിട്ടൊഴുകാൻ തുടങ്ങി
ദനായും യൂസുഫും എത്ര ലാളിച്ചാലും മതിവരില്ല എപ്പോഴും കൂടെ വേണം ദനായുടെ കൊച്ചു മനസ്സിൽ യൂസുഫിനോടുള്ള സ്നേഹം നിറഞ്ഞു തുളുമ്പി യൂസുഫ് മോനെ എടുത്തുകൊണ്ട് നടക്കും പാട്ടു പാടി രസിപ്പിക്കും അവർക്കിടയിൽ വല്ലാത്തൊരു സ്നേഹബന്ധം വളർന്നുവരികയാണ്
ദനാക്ക് എല്ലാ സഹോദരങ്ങളോടും സ്നേഹമാണ് അവർക്കു തിരിച്ചും അങ്ങനെ തന്നെ എന്നാൽ യൂസുഫിനോടുള്ള നിഷ്കളങ്കമായ സഹോദര സ്നേഹത്തിന് ഒരു പരിധിയുമില്ല അത് ഉപ്പ മനസ്സിലാക്കുന്നുണ്ട് ഉപ്പ അവർക്കിടയിലെ സ്നേഹബന്ധം കണ്ട് പുളകമണിഞ്ഞു നിന്നു പോവും യഹ്ഖൂബ് (അ) തന്റെ പഴയ സ്വപ്നത്തെക്കുറിച്ചോർത്തു തന്റെ യാത്രയിൽ മലഞ്ചെരിവിൽ കിടന്നുറങ്ങിയപ്പോൾ കണ്ട സ്വപ്നം അന്നൊരു വാഗ്ദാനം നടത്തിയിട്ടുണ്ട് അവിടെ മസ്ജിദ് പണിയാമെന്ന് ആ ദൗത്യം നിർവഹിക്കാൻ പുറപ്പെട്ടു ആരാധനാലയം പണിയാൻ തുടങ്ങി മക്കൾ സഹായിച്ചു ആരാധിക്കാനുള്ള ചെറിയൊരു സൗകര്യം അല്ലാഹുവിന്റെ കല്പന വന്നു പ്രഖ്യാപിക്കുക ബൈത്തുൽ മുഖദ്ദസ്
അതാണ് ആരാധനാലയത്തിന്റെ പേര് ഈ ആരാധനാലയമാണ് പിന്നീട് സുലൈമാനുബ്നു ദാവൂദ് (അ) പുനരുദ്ധരിച്ചത് ആരാധനാലയത്തോട് ചേർന്നുള്ള പ്രദേശം പുണ്യഭൂമിയായി പ്രഖ്യാപിക്കപ്പെട്ടു
യഹ്ഖൂബ് (അ) തൗഹീദിലേക്ക് ജനങ്ങളെ ക്ഷണിക്കാൻ തുടങ്ങി അതോടെ പലവിധത്തിലുള്ള പ്രയാസങ്ങളും തുടങ്ങി വലിയ പരീക്ഷണങ്ങൾ വരികയാണ്
യഹ്ഖൂബ് (അ)ന് പിതാവിനെ കാണാൻ മോഹമായി ഹിബ്റൂൽ എന്ന ഗ്രാമത്തിലാണ് പിതാവിന്റെ താമസം മഹാനായ ഇസ്ഹാഖ് (അ) പിതാവിനു വാർദ്ധക്യം ബാധിച്ചിരിക്കുന്നു തന്റെ ദൗത്യം പൂർത്തീകരിച്ചു പരലോക യാത്രയ്ക്ക് ഒരുങ്ങി നിൽക്കുകയാണ് ഒരു പുത്രൻ നബിയായി മറ്റൊരു പുത്രൻ രാജാവായി രണ്ട് പേരും സ്നേഹത്തിൽ കഴിയുന്നു അത് കണ്ട് പിതാവ് ആശ്വാസം കൊള്ളുന്നു
സമുന്നതന്മാരായ പ്രവാചകന്മാരുടെ കൂട്ടത്തിലാണ് യഹ്ഖൂബ് നബി (അ)നെ അല്ലാഹു പരിചയപ്പെടുത്തുന്നത്
വിശുദ്ധ ഖുർആൻ പറയുന്നു
നബിയേ നിശ്ചയമായും നൂഹിനും അദ്ദേഹത്തിന് ശേഷമുള്ള നബിമാർക്കും നാം വഹിയ് നൽകിയത് പോലെ താങ്കൾക്കും നാം വഹിയ് നൽകിയിരിക്കുന്നു
ഇബ്രാഹിമിനും ,ഇസ്മാഈലിനും ,ഇസ്ഹാഖിനും ,യഹ്ഖൂബിനും (അദ്ദേഹത്തിന്റെ സന്തതികൾക്കും ,ഈസാക്കും അയ്യൂബിനും യൂനിസിനും ,ഹാറൂനും ,സുലൈമാനും നാം വഹ്യ്യ് നൽകിയിരിക്കുന്നു ദാവൂദിന് നാം സബൂറും നൽകിയിട്ടുണ്ട് (4:163)
മനുഷ്യ വർഗത്തിലെ അത്യുന്നതൻമാരെയാണ് നാം ഇവിടെ കണ്ടത് അക്കൂട്ടത്തിൽ യഹ്ഖൂബ് (അവർകളുമുണ്ട് )
സൂറത്തുൽ ബഖറയിൽ ഇങ്ങനെ കാണാം
സത്യവിശ്വാസികളെ നിങ്ങൾ പറയുക : ഞങ്ങൾ അല്ലാഹുവിലും ഞങ്ങൾക്ക് അവതരിപ്പിക്കപ്പെട്ടതിലും ,ഇബ്രാഹിമിനും ,ഇസ്മാഈലിനും,ഇസ്ഹാഖിനും ,യഹ്ഖൂബിനും (അദ്ദേഹത്തിന്റെ) സന്തതികൾക്കും അവതരിപ്പിക്കപ്പെട്ടതിലും ,മൂസാക്കും ,ഈസാക്കും നൽകപ്പെട്ടതിലും ,നബിമാർക്ക് തങ്ങളുടെ റബ്ബിൽ നിന്ന് നൽകപ്പെട്ടതിലും വിശ്വസിച്ചിരിക്കുന്നു അവരിൽ നിന്ന് ഒരാൾക്കിടയിലും ഞങ്ങൾ വ്യത്യാസം വരുത്തുന്നില്ല ഞങ്ങൾ അല്ലാഹുവിന് കീഴൊതുങ്ങിയ മുസ്ലിംകളാകുന്നു (2:136)
മീതെ കൊടുത്ത രണ്ട് ഖുർആൻ വചനങ്ങളിലും യഹ്ഖൂബ് (അ)നെയും അദ്ദേഹത്തിന്റെ സന്തതികളെയും നാം നാം കാണുന്നു
സൂറത്ത് സ്വാദ് ചില പ്രവാചകന്മാരെ അനുസ്മരിക്കുന്നുണ്ട് അക്കൂട്ടത്തിൽ യഹ്ഖൂബ് (അ)ഉണ്ട്
കരബലവും ദൂരക്കാഴ്ചയുമുള്ളവർ എന്നാണ് വിശുദ്ധ ഖുർആൻ അവർക്കു നൽകുന്ന വിശേഷണം പ്രതികൂല സാഹചര്യങ്ങളുമായി നിരന്തര സമരം നടത്താനുള്ള കരുത്ത് അവർക്കുണ്ടായിരുന്നു ഒരു ശക്തിയുടെ മുമ്പിലും അവർ തലകുനിച്ചില്ല ഒരു നീക്കു പോക്കിനും തയ്യാറായില്ല
തല കുനിക്കുന്നത് അല്ലാഹുവിന്റെ മുമ്പിൽ മാത്രം അവനാണ് സർവ്വ ശക്തൻ ,അവന്റെ മാർഗ്ഗത്തിലേക്കാണവർ ജനങ്ങളെ ക്ഷണിച്ചത് അല്ലാഹുവിന്റെ തൃപ്തിക്കുവേണ്ടി മാത്രമായിരുന്നു അവരുടെ സേവനങ്ങളെല്ലാം
ഒരു കാര്യത്തിലേക്കും എടുത്തു ചാടിയില്ല വികാരങ്ങൾക്കടിമപ്പെട്ടില്ല ദീർഘവീക്ഷണത്തോടെയാണ് പ്രവർത്തിച്ചത് ദൂരക്കാഴ്ച്ചയോടെ കാര്യങ്ങൾ നിർവഹിച്ചു
വിശുദ്ധ ഖുർആനിൽ ചില പ്രവാചകന്മാരുടെ ചരിത്രം വിശദമായി പറയുന്നു ചിലരുടേത് തീരെകുറവാണ് കുറഞ്ഞ വിവരണമുള്ളവരും പേര് മാത്രം പറഞ്ഞവരുമുണ്ട്
ഇബ്രാഹിം (അ),ഇസ്ഹാഖ് (അ),യഹ്ഖൂബ് (അ),ഇസ്മാഈൽ (അ) എന്നീ മഹാപ്രവാചകന്മാരോടൊപ്പം തന്നെ അൽയസഹ് (അ) ,ദുൽകിഫ്ലി (അ) എന്നിവരും ഉണ്ടായിരുന്നു അല്ലാഹുവിന്റെ മാർഗത്തിൽ അവരും കഠിനാദ്ധ്വാനം ചെയ്തിട്ടുണ്ട് അവർക്കും അവേശോജ്ജ്വലമായ മിത്രമുണ്ട് അവർ ത്യാഗനിർഭരമായ ജീവിതമാണ് നയിച്ചിട്ടുള്ളത് വിശുദ്ധ ഖുർആനിലെ സൂചനകളിൽ നിന്ന് അതെല്ലാം മനസ്സിലാവും
യഹ്ഖൂബ് നബി(അ)നെക്കുറിച്ച് അല്ലാഹു ഇബ്രാഹിം (അ)ന് നേരത്തെ തന്നെ വിവരം നൽകിയിട്ടുണ്ട്
ഒരിക്കൽ ഏതാനും അതിഥികൾ ഇബ്രാഹിം (അ)ന്റെ വീട്ടിൽ വന്നു അവരെ ആദരവോടെ സ്വീകരിച്ചിരുത്തി
അതിഥികളെ സൽക്കരിക്കണം അടുക്കളയിൽ ചെന്ന് ഭാര്യ സാറ (റ)യോട് വിവരം പറയണം സംഭാഷണത്തിനിടയിൽ അതിഥികൾക്ക് സംശയം തോന്നാത്ത വിധം പതുങ്ങിയിറങ്ങി സാറ (റ) യെ വിവരം ധരിപ്പിച്ചു ഒരു മൂരിക്കുട്ടിയെ (പശുക്കുട്ടിയെ )അറുത്ത് തൊലിയുരിഞ്ഞു സാറാ(റ)യെ ഏൽപിച്ചു നന്നായി പാകം ചെയ്യാൻ പറഞ്ഞു ഇബ്രാഹിം (അ) അതിഥികളുമായി സംഭാഷണത്തിൽ മുഴുകി സാറാ(റ) പാചകം പൂർത്തിയാക്കി
ഇബ്രാഹിം (അ)നല്ല പാത്രത്തിൽ അത് കൊണ്ടു വന്നു അതിഥികളുടെ മുമ്പിൽ വെച്ചു തിന്നാൻ ആവശ്യപ്പെട്ടു സാറാ(റ) വാതിലിനു പിന്നിൽ മറഞ്ഞു നിന്നു അതിഥികൾ തിന്നുന്നില്ല രണ്ട് പേർക്കും ഉൽക്കണ്ഠയുണ്ടായി കുറച്ചു കഴിഞ്ഞു അതിഥികൾ പറഞ്ഞു ഞങ്ങൾ മലക്കുകളാണ് ഒരു സന്തോഷവാർത്ത അറിയിക്കാൻ വന്നതാണ് ഞെട്ടിപ്പോയി മലക്കുകളോ ? മലക്കുകൾക്കാണോ സദ്യ ഒരുക്കിയത് ? ഇരുവരും ആകാംഷയോടെ സന്തോഷവാർത്ത കേൾക്കാൻ സന്നദ്ധരായി
നിങ്ങൾക്ക് ജ്ഞാനിയായ ഒരു മകൻ ജനിക്കും
സാറാ(റ)ഞെട്ടി പരിസരം മറന്നു പോയി ഒരു ശബ്ദം പുറത്തു വന്നു ആശ്ചര്യം കൊണ്ട് മുഖത്തടിച്ചു പോയി എന്നിട്ടവർ പറഞ്ഞു ഞാൻ വന്ധ്യയാണ് കിഴവിയാണ് എന്റെ ഭർത്താവ് വൃദ്ധനുമാണ് ഞാൻ പ്രസവിക്കുകയോ ?
അതിശയത്തോടെ ചോദിച്ചു
സൂറത്ത് സ്വാദിൽ ഇങ്ങനെ കാണാം
നമ്മുടെ അടിയന്മാരെയും അതായത് കരബലവും (കർമ്മധീരതയും )ദീർഘദൃഷ്ടി(ഉൾക്കാഴ്ചയും )ഉള്ള ഇബ്രാഹിമിനെയും ,ഇസ്ഹാഖിനെയും ,യഹ്ഖൂബിനെയും ഓർക്കുക (38:45)
നിഷ്കളങ്കമായ ഒരു കാര്യം കൊണ്ട് നാം അവരെ സംശുദ്ധമാക്കിയിരിക്കുന്നു അതായത് പരലോക ഭവനത്തിന്റെ സ്മരണകൊണ്ട് (38:46)
നിശ്ചയമായും അവർ നമ്മുടെ അടുക്കൽ തിരഞ്ഞെടുക്കപ്പെട്ട ഉത്തമൻമാരിൽ പിട്ടവരാകുന്നു (38:47)
ഇസ്മാഈലിനെയും ,അൽയസഇനെയും ,ദുൽകിഫ്ലിയെയും ഓർക്കുക എല്ലാവരും ഉത്തമൻമാരിൽ പെട്ടവരാകുന്നു (38:48)
മനുഷ്യവർഗ്ഗത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഉത്തമന്മാർ അവരാണ് മീതെ സൂചിപ്പിച്ച പ്രവാചകന്മാർ അതി കഠിനമായ പരീക്ഷണങ്ങൾ അതിജീവിച്ചവരാണവർ പരലോകമായിരുന്നു അവരുടെ ലക്ഷ്യം നിഷ്കളങ്കമായ ഒരു കാര്യം കൊണ്ട് നാം അവരെ സംശുദ്ധമാക്കി എന്നാണ് അല്ലാഹു പറയുന്നത് എന്താണ് അക്കാര്യം പരലോക ഭവനത്തിന്റെ സ്മരണ
അല്ലാഹുവിലും അന്ത്യനാളിലും വിശ്വസാക്കാനാണ് അവർ ജനങ്ങളോട് ആഹ്വാനം ചെയ്തുകൊണ്ടിരിക്കുന്നത് ഏകനായ റബ്ബിൽ വിശ്വസിക്കുക ,തന്റെ മനസ്സിൽ വന്നുപോവുന്ന സകല ചിന്തകളും അല്ലാഹു അറിയും അത് കൊണ്ട് അല്ലാഹു ഇഷ്ടപ്പെടുന്ന ചിന്തകൾ മാത്രമേ മനസ്സിൽ വരാൻ പാടുള്ളൂ നാവിൽ നിന്ന് വീഴുന്ന ഓരോ വാക്കും അല്ലാഹു കേൾക്കും അവൻ ഇഷ്ടപ്പെടാത്ത ഒരു വാക്കും വായിൽ നിന്ന് വരരുത് തന്റെ കർമ്മങ്ങളെല്ലാം അല്ലാഹു കാണുന്നുണ്ട് അവൻ ഇഷ്ടപ്പെടാത്ത ഒരു കർമ്മവും തന്നിൽ നിന്നുണ്ടായിക്കൂടാ എല്ലാം അല്ലാഹുവിന്റെ തൃപ്തിക്കു വേണ്ടി മാത്രം അല്ലാഹുവിന്റെ തൃപ്തിക്കുവേണ്ടി ജീവിച്ചു മരിക്കുക അവർക്കാണ് പരലോക ഭവനം അതിലവർ പ്രവേശിക്കും സ്ഥിരമായി താമസിക്കും
ജന്നാത്തു അദ്നിൽ സ്ഥിരവാസത്തിന്റെ സ്വർഗ്ഗങ്ങൾ ,സ്വർഗത്തിന്റെ വാതിലുകൾ അവർക്കുവേണ്ടി തുറന്ന് വെക്കപ്പെട്ടിരിക്കുന്നു മുഫത്തിഹത്തുൽ ലഹൂമുൽ അബ്വാബ് പരലോക സ്മരണയിലൂന്നി നിന്നുകൊണ്ടുള്ള പ്രവർത്തനം അതാണ് പ്രവാചകന്മാരെ ഉത്തമന്മാരാക്കിയത് സൂറത്തു ദാരിയാത്തിൽ ഈ രണ്ടും ഇങ്ങനെ കാണാം
ഇബ്രാഹിമിന്റെ മാന്യാതിഥികളുടെ വർത്തമാനം നിനക്ക് വന്നിട്ടുണ്ടോ ? അതായത് അവർ അദ്ദേഹത്തിന്റെ അടുക്കൽ പ്രവേശിച്ച സന്ദർഭം എന്നിട്ടവർ സലാം പറഞ്ഞു അദ്ദേഹം സലാം മടക്കി ഉടനെ അദ്ദേഹം തന്റെ വീട്ടുകാരുടെ അടുത്തേക്ക് പതുങ്ങി ചെന്നു എന്നിട്ട് തടിച്ചു കൊഴുത്ത ഒരു മൂരിക്കുട്ടനെ (പശുക്കുട്ടിയെ )വേവിച്ചു കൊണ്ട് വന്നു അങ്ങനെ അത് അവരുടെ അടുക്കലേക്ക് അടുപ്പിച്ചു വെച്ചു അദ്ദേഹം പറഞ്ഞു: നിങ്ങൾ തിന്നുകയല്ലേ ?
അപ്പോൾ അവരെക്കുറിച്ച് അദ്ദേഹത്തിന് ഭയം തോന്നി അവർ പറഞ്ഞു ഭയപ്പെടേണ്ട അദ്ദേഹത്തിന് ജ്ഞാനിയായ ഒരാൺകുട്ടിയെപ്പറ്റി അവർ സന്തോഷ വാർത്ത അറിയിക്കുകയും ചെയ്തു അപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ ഒരു ശബ്ദത്തോടെ മുമ്പോട്ട് വന്നു എന്നിട്ടവൾ അവളുടെ മുഖത്തടിച്ചു ഇങ്ങനെ പറയുകയും ചെയ്തു. ഞാൻ വന്ധ്യയായ കിഴവി അവർ പറഞ്ഞു: അപ്രകാരം തന്നെയാണ് നിന്റെ റബ്ബ് പറഞ്ഞിരിക്കുന്നത് നിശ്ചയമായും അവൻ സർവ്വജ്ഞാനിയായ യുക്തിമാൻ തന്നെ (സൂറത്തു ദാരിയാത്ത് :24-30)
അമ്പിയാഹ് സൂറത്തിൽ ഇങ്ങനെ കാണാം
ഇസ്ഹാഖിനെയും,കൂടുതലായി യഹ്ഖൂബിനെയും അദ്ദേഹത്തിന് നാം ദാനം നല്കി എല്ലാവരെയും നാം സദ് വൃത്തരാക്കുകയും ചെയ്തു (21:72)
ഇബ്രാഹിം (അ)ന് പുത്രനായി ഇസ്ഹാഖിനെ നൽകി പൗത്രനായി യഹ്ഖൂബിനെയും നൽകി പുത്രനെ മാത്രമല്ല പൗത്രനെയും നൽകി എന്ന് അല്ലാഹു എടുത്തു പറയുകയാണിവിടെ ഇബ്രാഹിം നബി (അ)ന്റെ ശ്രേഷ്ഠത വിളിച്ചോതുന്ന ഒരു വചനം കൂടി പറയാം
വത്തഹദല്ലാഹു ഇബ്രാഹീമ ഖലീല
ഇബ്രാഹിമിനെ അല്ലാഹു സുഹൃത്തായി സ്വീകരിച്ചു എത്ര വലിയ പദവിയാണത്
ഇബ്രാഹിം (അ)ന്റെ പരമ്പര വളരെ അനുഗ്രഹീതയാണ് അതിൽ രാജാക്കന്മാരുമുണ്ട് നേതാക്കന്മാരുണ്ട് ആത്മീയ പുരുഷന്മാരുണ്ട് പരമ്പരയിലെ മഹാപുരുഷനാണ് യഹ്ഖൂബ് (അ) നിശ്ചിത പരമ്പരയെക്കുറിച്ചു ഖുർആൻ പറയുന്നു
അവരെ നാം നമ്മുടെ കല്പന പ്രകാരം ജനങ്ങൾക്ക് മാർഗ്ഗ ദർശനം നൽകുന്ന നേതാക്കളാകുകയും ചെയ്തു നല്ല കാര്യങ്ങൾ പ്രവർത്തിക്കുവാനും ,നിസ്കാരം നിലനിർത്തുവാനും സക്കാത്ത് കൊടുക്കുവാനും നാം അവർക്ക് ബോധനം നൽകുകയും ചെയ്തു അവർ നമ്മെ ആരാധിക്കുന്നവരുമായി (21:73)
ഇബ്രാഹിം (അ)ന്റെ പിൻഗാമികളുടെ അവസ്ഥയാണത് ഇപ്പറഞ്ഞ ഗുണങ്ങൾ ഒത്തിണങ്ങിയ നേതാവായിരുന്ന യഹ്ഖൂബ് ( അ) സകരിയ്യാനബി (അ)ന്റെ പ്രാർത്ഥന ഉദ്ധരിച്ചുകൊണ്ടാണ് സൂറത്ത് മർയം ആരംഭിക്കുന്നത് അതിങ്ങനെയാണ്
സകരിയ്യ (അ) ദുആ ചെയ്തു എന്റെ റബ്ബേ നിശ്ചയമായും ഞാൻ എന്റെ എല്ലുകൾ ബലഹീനമായിരിക്കുന്നു തലനരയാൽ കത്തിത്തിളങ്ങുകയും ചെയ്തിരിക്കുന്നു നിന്നോട് പ്രാർത്ഥിച്ചതിൽ എന്റെ റബ്ബേ ഞാൻ നിർഭാഗ്യവാനായിട്ടുമില്ല (19:4)
എന്റെ പിന്നിടുണ്ടാവുന്ന ബന്ധുകുടുംബങ്ങളെക്കുറിച്ച് ഞാൻ ഭയപ്പെടുന്നു എന്റെ ഭാര്യ മച്ചിയായിനിൽക്കുന്നു അത് കൊണ്ട് നിന്റെ പക്കൽ നിന്ന് ഒരു ബന്ധുവെ (പിൻ തുടർച്ചാവകാശിയെ )എനിക്ക് നീ ദാനം നൽകണമേ (19:5)
അടുത്ത വചനത്തിൽ യഹ്ഖൂബ് (അ)നെ എടുത്തു പറയുന്നു
എനിക്കും യഹ്ഖൂബ് കുടുംബത്തിനും അനന്തരാവകാശിയായിത്തീരന്ന ഒരു ബന്ധുവിനെ എന്റെ റബ്ബേ …നീ സുസമ്മതം നൽകുകയും ചെയ്യയ്യേണമേ (19:6)
സക്കരിയ്യ (അ)ന്റെ പ്രാർത്ഥനയിൽ യഹ്ഖൂബ് (അ)ന്റെ പേര് പറഞ്ഞിരിക്കുന്നു ഈ ദുആയുടെ ഫലമായിട്ടാണ് യഹ്യാ എന്ന കുട്ടിയെ കിട്ടിയത്
യഹ്ഖൂബ് നബി (അ)ന്റെ മറ്റൊരു പേരാണ് ഇസ്റാഈൽ യഹ്ഖൂബ് (അ)ന്റെ പരമ്പരയാണ് ബനൂഇസ്റാഈൽ ഒട്ടനേകം പ്രവാചകന്മാരും ഔലിയാക്കന്മാരും സ്വാലിഹീങ്ങളും ആ സമൂഹത്തിലുണ്ട് ഒരു കാലത്ത് ലോകത്തിന് വിജ്ഞാനത്തിന്റെ പ്രകാശം നൽകിയതും അവരായിരുന്നു
വിശുദ്ധ ഖുർആൻ ചോദിക്കുന്നു
അതല്ല നിങ്ങൾ പറയുന്നുവോ : നിശ്ചയമായും ഇബ്രാഹിമും ഇസ്മാഈലും ഇസ്ഹാഖും യഹ്ഖൂബും സന്തതികളും യഹൂദികളോ നസ്രാണികളോ ആയിരുന്നുവെന്ന് പറയുക നിങ്ങളാണോ ഏറ്റവും അറിയുന്നവൻ അതല്ല അല്ലാഹുവോ ?
മനുഷ്യവർഗ്ഗത്തിൽ യഹ്ഖൂബ് (അ)നുള്ള മഹത്വം മനസ്സിലാക്കാൻ ഈ വിശുദ്ധ വചനങ്ങൾ മതി
ദനാ എന്ന സഹോദരി
〰〰〰〰〰〰〰〰
റാഹീൽ(റ) അഥവാ റാഹേൽ
പ്രവാചക പത്നിയാണവർ യഹ്ഖൂബ്(അ) ന്റെ ഏറ്റവും പ്രിയങ്കരിയായ ഭാര്യ അവർക്കിടയിൽ സ്നേഹത്തിന്റെ സാഗരം അലയടിക്കുകയായിരുന്നു കാലം അതിന് സാക്ഷി നിന്നു യൂസുഫ് എന്ന കുഞ്ഞ് ജനിച്ചതോടെ സ്നേഹ സാഗരത്തിന്റെ ആഴം വർദ്ധിച്ചു
റാഹീലിന് മകനോടുള്ള സ്നേഹം എങ്ങനെ വർണ്ണിക്കും ഏറെക്കാലം കരഞ്ഞ് പ്രാർത്ഥിച്ച് കിട്ടിയ മോൻ ഈ മോന് എന്തൊരു സൗന്ദര്യം നിലത്ത് വെക്കാൻ തോന്നുന്നില്ല മുലയൂട്ടി,താരാട്ട് പാടിയുറക്കി ഏറെ ലാളിച്ചു വളർത്തി കവിളിൽ മുത്തം നൽകി റാഹീലും മോനും പെണ്ണുങ്ങളുടെ സംസാര വിഷയമാണ് യഹ്ഖൂബ് (അ),റാഹീൽ (റ),യൂസുഫ് (അ) ഇവരെല്ലാം പടപ്പുകളാണ് പടപ്പുകൾക്കിടയിലെ സ്നേഹം യഥാർത്ഥ സ്നേഹം അതല്ല അല്ലാഹുവിനോടുള്ള സ്നേഹം അതാണ് യഥാർത്ഥ സ്നേഹം ശാശ്വത സ്നേഹം പടപ്പുകളെ സ്നേഹിക്കാം അല്ലാഹുവിന്റെ തൃപ്തിക്കുവേണ്ടി യഹ്ഖൂബ് (അ),റഹീല (റ),യൂസുഫ് (അ) എന്നിവർക്കിടയിലെ സ്നേഹം അല്ലാഹുവിന്റെ പൊരുത്തത്തിനുവേണ്ടിയാണ് അതവർക്ക് ലഭിക്കുകയും ചെയ്തു ലോകം ഇവരുടെ ചരിത്രത്തിൽ നിന്ന് മഹത്തായ പാഠം പഠിക്കേണ്ടതുണ്ട് സ്നേഹത്തിന്റെ പാഠം തന്നെ സ്നേഹം ദുഃഖമായി മാറും അങ്ങനെ മാറിയാലും പിടിച്ചു നിൽക്കാൻ കഴിയണം പതറി വീണു പോവരുത് സ്നേഹം കൊണ്ട് മനുഷ്യൻ വീർപ്പ് മുട്ടിപ്പോവാറുണ്ട് ഈ സ്നേഹം ഇതേ അളവിൽ എക്കാലവും ലഭിക്കുമെന്ന് വിശ്വസിക്കാം ദുഃഖം വരാനുള്ള സാധ്യത അവർ കാണുകയേയില്ല അത് കാണാൻ കഴിഞ്ഞാൽ സ്വയം നിയന്ത്രിക്കാൻ കഴിയും കാണാൻ കഴിഞ്ഞില്ലെങ്കിൽ തകർന്നു വീണുപോകും സ്നേഹം ദുഃഖത്തിന് വഴിമാറുന്ന സംഭവമാണ് ഇനി പറയാൻ പോവുന്നത് ഭാര്യയെ വല്ലാതെ സ്നേഹിക്കുന്ന ഭർത്താവിനും ഭർത്താവിനെ അഗാധമായി സ്നേഹിക്കുന്ന ഭാര്യക്കും ,മക്കളെ അതിയായി സ്നേഹിക്കുന്ന മാതാപിതാക്കൾക്കും പാഠമാവാൻ വേണ്ടിയാണ് ഈ രംഗം അവതരിപ്പിക്കുന്നത് എല്ലാവരെയും സന്തോഷ ഭരിതരാക്കുന്നതായിരുന്നു ആ വാർത്ത റാഹീൽ രണ്ടാമതും ഗർഭം ധരിച്ചിരിക്കുന്നു യഹ്ഖൂബ് (അ)നും ഭാര്യമാർക്കും മക്കൾക്കും മറ്റ് ബന്ധുക്കൾക്കുമെല്ലാം ആനന്ദം നൽകുന്ന വാർത്ത യൂസുഫ് മോനെപ്പോലെ മറ്റൊരു കുഞ്ഞ് ഗർഭകാലത്ത് ക്ഷീണവും അവശതയുമൊക്കെ അല്പം കൂടുതലായി അനുഭവപ്പെട്ടു മാസങ്ങൾ കൊഴിഞ്ഞു തീർന്നു പ്രസവ സമയമായി ബുദ്ധിമുട്ട് കൂടുതലായിരുന്നു പ്രസവം നടന്നു ആൺ കുഞ്ഞ് തന്നെ ഒരു പുത്രനെ കൂടി കിട്ടിയതിൽ സന്തോഷമുണ്ട് പക്ഷെ സന്തോഷത്തെ മൂടിക്കളയുന്ന ദുഃഖം വന്നു റാഹിൽ തീരെ അവശയായിരിക്കുന്നു മരുന്നുകൾ നൽകുന്നു നന്നായി പരിപാലിക്കുന്നുമുണ്ട് മോന് പേരിട്ടു ബിൻയാമീൻ റാഹീലിന് മക്കളെ കണ്ട് മതിയായിട്ടില്ല സ്നേഹിച്ചു മതിവന്നിട്ടില്ല പക്ഷെ സമയം തീർന്നു പോയി ആയുസ്സിന്റെ ദൈർഘ്യം അവസാനിച്ചു ശ്വാസഗതി വർദ്ധിച്ചു അനുവദിക്കപ്പെട്ട ശ്വാസങ്ങൾ വലിച്ചു തീർക്കുകയാണ് ഉൽക്കണ്ഠയാണെവിടെയും ഇളം തെന്നൽ പോലെ ആത്മാവ് കടന്നു പോയി റാഹീൽ (റ) വഫാത്തായി
ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ യഹ്ഖൂബ് (അ)ന്റെ നയനങ്ങൾ നിറഞ്ഞൊഴുകി സ്വയം നിയന്ത്രിച്ചു ആശ്വസിച്ചു അല്ലാഹു റാഹിലിനെ തനിക്കു നൽകി അതൊരുവല്ലാത്ത അനുഗ്രഹം തന്നെയായിരുന്നു റാഹീലിനെ ഭാര്യയായി കിട്ടിയപ്പോൾ മനസ്സിൽ കൊള്ളാത്ത സന്തോഷമായിരുന്നു അല്ലാഹു റാഹീലിനെ തിരിച്ചു കൊണ്ട് പോയി യൂസുഫും ബിൻയാമീനും തന്നിൽ ലഭിച്ച അനുഗ്രഹമാണവർ അവരെ നല്ല നിലയിൽ വളർത്തിയെടുക്കണം റാഹീലിന് അന്ത്യയാത്ര ധാരാളമാളുകൾ വന്നു കൂടി അഫ്റാസ് എന്ന സ്ഥലത്ത് ഖബർ തയ്യാറാക്കി മയ്യിത്ത് കുളിപ്പിച്ചു കഫൻ ചെയ്തു അഫ്റാസ് ബത്ലഹേമിലാണെന്ന് പറയപ്പെട്ടിരിക്കുന്നു ജനക്കൂട്ടം നോക്കി നിൽക്കെ മയ്യിത്ത് കട്ടിൽ ഉയർന്നു ജനക്കൂട്ടത്തിന്റെ അകമ്പടിയോടെ അത് നീങ്ങിപ്പോയി പെണ്ണുങ്ങൾ നെടുവീർപ്പിടുകയും ശബ്ദമില്ലാതെ കരയുകയും ചെയ്തു കൊച്ചു യൂസഫിനെ ഇത്താത്ത കെട്ടിപ്പിടിച്ചു നിന്നു തേങ്ങി മരണാനന്തര കർമ്മങ്ങൾ അവസാനിച്ചു റാഹീൽ (റ) ഖബറിലേക്കു പോയി ഖബറടക്കൽ കഴിഞ്ഞു യഹ്ഖൂബ് (അ)ഖബറിനു മുകളിൽ മീസാൻ കല്ല് നാട്ടി പിന്നീട് ആ കല്ല് വളരെ പ്രസിദ്ധമായി
റാഹീലിന്റെ ഖബറിനു മുകളിലെ കല്ല് അങ്ങനെ പറഞ്ഞ് കല്ല് പ്രസിദ്ധമായിത്തീർന്നു യഹ്ഖൂബ് നബി(അ)ന് യൂസുഫിനോടും ബിൻയാമീനോടും അതിരില്ലാത്ത വാത്സല്യമായിരുന്നു അതിന്റെ കാരണങ്ങൾ വളരെ വ്യക്തമായിരുന്നു താൻ ഏറെ സ്നേഹിച്ചിരുന്ന റാഹീലിന്റെ മക്കളാണവർ നല്ല അഴകുള്ള കുട്ടികൾ ശരീരം പോലെ അതി സുന്ദരമാണവരുടെ മനസ്സും നല്ല പെരുമാറ്റം
ഉമ്മ നഷ്ടപ്പെട്ട കുട്ടികൾ ഉമ്മായുടെ സ്നേഹവും വാത്സല്യവും വളരെ ചെറുപ്പത്തിൽ തന്നെ എടുത്തു മാറ്റപ്പെട്ടു യൂസുഫ് ഭാവിയിൽ സമുന്നതമായ സ്ഥാനത്ത് എത്തിച്ചേരുമെന്ന പ്രതീക്ഷയുണ്ട് ഇക്കാരണങ്ങൾ കൊണ്ടൊക്കെയാണ് ആ കുട്ടികളോട് പ്രത്യക്ഷമായി തന്നെ സ്നേഹം പ്രകടിപ്പിച്ചത് മറ്റുള്ള കുട്ടികളോട് സ്നേഹക്കുറവുണ്ടോ ?ഒട്ടുമില്ല മറ്റ് പുത്രന്മാരുടെ മനസ്സ് അസ്വസ്ഥമാവാൻ തുടങ്ങി പിതാവിന്റെ സ്നേഹം മുഴുവൻ യൂസുഫും ബിൻയാമീനും കൈവശപ്പെടുത്തിയെന്ന തോന്നൽ പിശാച് അവരുടെ മനസ്സിൽ കയറി കൂടി വേണ്ടത്ത ചിന്തകൾ ഇളക്കിവിട്ടു യൂസുഫ് തങ്ങൾക്കു ഭീഷണിയാണെന്ന തോന്നലുണ്ടാക്കി എല്ലാ ഇക്കാക്കമാരോടും യൂസുഫ് മോന് സ്നേഹമാണ് ആ സ്നേഹത്തിന് അവർ വിലകല്പിച്ചില്ല യൂസുഫിനെ പിതാവിൽ നിന്നകറ്റണം അതിനെന്താണ് വഴി ? അതാണവരുടെ ചിന്ത
ഒരു ദിവസം യൂസുഫ് മോൻ ഉപ്പയുടെ അടുത്തേയ്ക്ക് പോയി ഓടി വന്നു സ്വരം താഴ്ത്തി ഇങ്ങനെ പറഞ്ഞു
ഉപ്പാ ഞാനൊരു കിനാവ് കണ്ടു എന്താണ് മോൻ കണ്ടത് ?
പതിനൊന്ന് നക്ഷത്രങ്ങൾ സൂര്യനും ചന്ദ്രനും അവയെല്ലാം തനിക്കു മുമ്പിൽ സാഷ്ടാംഗം ചെയ്യുന്നു കുമ്പിടുന്നു
യഹ്ഖൂബ് (അ)ന്റെ മുഖത്ത് ഗൗരവം നിറഞ്ഞു മോനെ ഇങ്ങനെ ഉപദേശിച്ചു
മോനെ ഇക്കാര്യം ആരോടും പറയരുത് മോന്റെ ഇക്കാക്കമാർ ഇക്കാര്യം അറിയുകയേ ചെയ്യരുത്
ഉപ്പ ഗൗരവമായ ചിന്തയിലാണ്ടു അവർ ഈ സ്വപ്ന വിവരമറിഞ്ഞാൽ പിന്നെ അസൂയക്കതിരുണ്ടാവില്ല അവർ എന്തും ചെയ്യും ഇക്കാക്കമാർ പ്രത്യക്ഷത്തിൽ യൂസുഫ് മോനോട് വളരെ നന്നായി പെരുമാറുന്നുണ്ട് എടുക്കുകയും ഓമനിക്കുകയും ചെയ്യുന്നു കൊച്ചു മോന് അവരുടെ കാപട്യമറിയില്ല കൊച്ചുമോന്റെ കാര്യമോർത്താൽ ഉപ്പാക്ക് ബേജാറുണ്ട് ഉപ്പ മോനെ ഉപദേശിച്ചതിങ്ങനെ
നിന്റെ സഹോദരങ്ങൾ നിനക്കെതിരെ സൂത്രങ്ങൾ പ്രയോഗിച്ചേക്കാം പിശാച് അതിനവരെ പ്രേരിപ്പിക്കും പിശാച് മനുഷ്യരുടെ വ്യക്തമായ ശത്രുവാകുന്നു
പുത്രന്മാർ പിതാവിനെ സമീപിച്ചു യൂസുഫിനെ തങ്ങളോടൊപ്പം കാട്ടിലേക്കയക്കണമെന്ന് അപേക്ഷിച്ചു പിതാവ് സമ്മതിച്ചില്ല അദ്ദേഹം പറഞ്ഞു നിങ്ങൾ യൂസുഫിന്റെ കാര്യത്തിൽ വേണ്ടതുപോലെ ശ്രദ്ധിക്കില്ല എന്തെങ്കിലും ആപത്ത് സംഭവിക്കുമെന്ന് ഞാൻ ഭയപ്പെടുന്നു പുത്രന്മാർ നിർബന്ധം തുടർന്നു സമ്മതിക്കും വരെ സമ്മർദ്ദം തന്നെ ഒടുവിൽ സമ്മതം മൂളി ആ രംഗം വളരെ ഹൃദയ സ്പർശിയായിരുന്നു രാവിലെ തന്നെ യൂസുഫിനെ കുളിപ്പിച്ചു മുടി ചീകിയൊതുക്കി വെള്ള ഉടുപ്പ് ധരിച്ചു തലപ്പാവ് കെട്ടിക്കൊടുത്തു ഇത്താത്ത ദനാ കരയുന്നു കൊച്ചനുജനെ ഇക്കാക്കമാരുടെ കൂടെ കാട്ടിലേക്കയക്കാൻ ദനാക്കുമനസ്സ് വരുന്നില്ല മോനെകെട്ടിപ്പിടിച്ചു ചുംബനം നൽകി മോനെ നല്ലോണം നോക്കണേ ഇക്കാക്കമാരോട് ദനാ കൊഞ്ചി പറഞ്ഞു ദനായുടെ വിഷമം കാണും തോറും പിതാവിന്റെ ദുഃഖം കൂടികൂടി വന്നു കഴിക്കാനുള്ള ആഹാരം പൊതിഞ്ഞെടുത്തു കുടിക്കാനുള്ള വെള്ളവുമെടുത്തു യഹ്ഖൂബ് (അ) ലാവി എന്ന മകനെ വിളിച്ചു ആഹാരപ്പൊതി ഏൽപിച്ചിട്ട് പറഞ്ഞു മോനെ ഇത് യൂസുഫ് മോന്റെ ആഹാരമാണ് അവന് വിശന്നാൽ നീ ആഹാരം നൽകണം അക്കാര്യം ഞാൻ നിന്നെയാണ് ഏൽപിക്കുന്നത്
ഉപ്പാ ഞാൻ ആഹാരം കൊടുത്തു കൊള്ളാം ഉപ്പ അതോർത്ത് വിഷമിക്കേണ്ട ലാവി ഉറപ്പിച്ചു പറഞ്ഞു
ശംഊൻ എന്ന മകനെ വിളിച്ചു തോൽപ്പാത്രം നൽകി മോനേ ഇത് യൂസുഫ് മോന് കുടിക്കാനുള്ള വെള്ളമാണ് അവന് ദാഹിക്കുമ്പോൾ വെള്ളം കൊടുക്കണം
ഉപ്പാ….. ഒന്നും കൊണ്ടും വിഷമിക്കേണ്ട വെള്ളം കൊടുക്കുന്ന കാര്യം ഞാനേറ്റു
യഹൂദാ എന്ന മകനെ വിളിച്ചു മോനെ…. യഹൂദാ… യൂസുഫ് മോൻ എപ്പോഴും നിന്റെ സംരക്ഷണയിലായിരിക്കണം നീ അവനെ പിരിഞ്ഞിരിക്കരുത്
ഉപ്പാ ഞാനവന്റെ കൂടെ തന്നെയുണ്ടാവും
റൂബിൽ എന്ന മകൻ മുമ്പോട്ട് വന്നു യൂസുഫിനെ എടത്ത് ചുമലിൽ കയറ്റിയിരുത്തി ഉപ്പാ പോയിവരട്ടെ യൂസുഫ് മോൻ യാത്ര ചോദിച്ചു ഉപ്പ മോനെ കെട്ടിപ്പിടിച്ചു ചുംബനം നൽകി ഉപ്പായുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയാണ് വലിയ ആട്ടിൻ കൂട്ടത്തെയും തെളിച്ചുകൊണ്ട് മക്കൾ പോയി ദനാ …ഇക്കാക്കമാർ പോവുന്നത് നിസ്സഹായയായി നോക്കി നിന്നു യൂസുഫ് മോൻ കണ്ണിൽ നിന്ന് മാഞ്ഞപ്പോൾ ദനാ പൊട്ടിക്കരഞ്ഞു ഉപ്പ വീട്ടിനകത്തേക്ക് കയറി കട്ടിലിൽ കിടന്നു യഹ്ഖൂബ് (അ)സ്വന്തം പിതാവിനെ ഓർത്തു പ്രിയപ്പെട്ട പിതാവ് ഇസ്ഹാഖ് (അ) ഒരിക്കൽ ഇസ്ഹാഖ് (അ) പുത്രൻ യഹ്ഖൂബ് (അ)നോട് പറഞ്ഞു മോനെ ഞാനൊരു കാര്യം പറഞ്ഞു തരാം എന്റെ ഉപ്പ ഇബ്രാഹിം നബി (അ) എന്നോടിങ്ങനെ പറഞ്ഞു
മോനെ ഇസ്ഹാഖ് നിനക്കൊരു മകൻ ജനിക്കും അവന്റെ പേര് യഹ്ഖൂബ് എന്നായിരിക്കും അവന് ആദമിന്റെ രൂപ ലാവണ്യമുണ്ടാകും ഇബ്രാഹിമിന്റെ ജ്ഞാനം ലഭിക്കും നൂഹ് നബി (അ)ന്റെ സങ്കടം അനുഭവിക്കും ഇസ്മാഈൽ നബി (അ)നെപ്പോലെ ബന്ധുക്കളെ പിരിഞ്ഞു താമസിക്കേണ്ടിവരും സ്വന്തം മകന്റെ വേർപാടിൽ സങ്കടപ്പെടും
യഹ്ഖൂബ് (അ) പിതാവിന്റെ വാക്കുകൾ ഓർത്തു കുടുംബത്തെ പിരിഞ്ഞ് താമസിക്കേണ്ടി വന്നു ഇരുപത് കൊല്ലക്കാലം ഇനി പുത്രനെ പിരിഞ്ഞിരിക്കേണ്ടി വരുമോ ? യഹ്ഖൂബ് (അ)വല്ലാതെ ദുഃഖിതനായി റാഹീൽ തന്നെ വിട്ടുപോയി ആ ദുഃഖം മനസ്സിൽ നിറഞ്ഞു നിൽക്കുന്നു ഇനി യൂസുഫും വേർപിരിയുകയാണോ ? ബിൻയാമീനെ കൈകളിലെടുത്തു പൊന്നിളം പൈതലിനെ ചുംബിച്ചു അപ്പോൾ കണ്ണുകൾ നിറഞ്ഞു പോയി ഒരു റിപ്പോർട്ടിൽ ഇങ്ങനെ കാണാം
ഒരു ദിവസം രാത്രി ഉറങ്ങുമ്പോൾ ദനാ ഒരു സ്വപ്നം കണ്ടു ഒരു ചെന്നായ യൂസുഫിനെ ആക്രമിക്കുന്നതായി സ്വപ്നം കണ്ടു ഭയന്നു നിലവിളിച്ചുപോയി രാവിലെ ഉണർന്നപ്പോൾ മനസ്സുനിറയെ ഭീതിയായിരിക്കുന്നു യൂസുഫിന് എന്തോ അപകടം സംഭവിക്കാൻ പോവുന്നത് പോലെ തോന്നി ഉണർന്ന ഉടനെ യൂസുഫ് കിടക്കുന്ന സ്ഥലത്ത് പോയി നോക്കി അവിടെ യൂസുഫ് ഉണ്ടായിരുന്നില്ല വെപ്രാളത്തോടെ ഉപ്പായുടെ അടുത്തേക്കോടി
ഉപ്പ കടുത്ത ദുഃഖത്തോടെ കരയുന്നതാണ് കണ്ടത് ഉപ്പാ …..യൂസുഫ് മോൻ എവിടെ? ദനാ നിലവിളിച്ചുകൊണ്ട് ചോദിച്ചു
യൂസുഫിനെ അവർ കൊണ്ടുപോയി ഉപ്പ വേദനയോടെ പറഞ്ഞു
അവർ പോയ വഴിയേ ദാന ഓടി ഉച്ചത്തിൽ കരഞ്ഞുകൊണ്ടുള്ള ഓട്ടം സഹോദരങ്ങളുടെ സമീപത്തെത്തി യൂസുഫിനെ കെട്ടിപ്പിടിച്ചു മോനെ പോകരുത് ഇവരുടെ കൂടെ പോവരുത് വാ നമുക്ക് മടങ്ങിപ്പോകാം യൂസുഫിനെ സഹോദരി പിടിച്ചു വലിച്ചു അവർ വിട്ടില്ല കോപത്തോടെ അവളെ പിടിച്ചു തള്ളി ദനാ വീണു പോയി അവർ യൂസുഫിനെയും കൊണ്ട് പോയി പിന്നാലെ ചെന്ന ദനായെ അവർ അടിച്ചോടിച്ചു ഉറക്കെ നലവിളിച്ചു കൊണ്ട് ദനാ മടങ്ങിപ്പോന്നു ദനാ എന്ന സഹോദരിയുടെ മനസ്സ് നീറുകയായിരുന്നു അന്ന് പകൽ മുഴുവൻ ഉപ്പയോടൊപ്പമിരുന്നു കണ്ണീരൊഴിക്കി യൂസുഫിനെ രക്ഷിക്കാൻ കഴിയാത്ത നിസ്സഹായത ദനായുടെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു
വിശുദ്ധ ഖുർആനിൽ യൂസുഫ് നബി(അ)ന്റെ ചരിത്രം വിവരിക്കുന്ന അധ്യായം തന്നെയുണ്ട് സൂറത്ത് യൂസഫ് സഹോദരന്മാരുടെ അസൂയ എത്ര കടുത്തതായിരുന്നുവെന്ന് അതിൽ നിന്ന് മനസ്സിലാക്കാം
ഉപ്പയുടെ സ്നേഹം മുഴുവൻ യൂസുഫും ബിൻയാമീനും സ്വന്തമാക്കിയിരിക്കുന്നു അത് പറ്റില്ല അത് തിരിച്ചു പിടിക്കണം അവർ ഒരുപാട് തവണ രഹസ്യ സംഭാഷണങ്ങൾ നടത്തിയിട്ടുണ്ട് യൂസുഫിനെ എന്ത് ചെയ്യണമെന്നായിരുന്നു പ്രധാന ചർച്ച വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം
അവർ തമ്മിൽ പറഞ്ഞ സന്ദർഭം ഓർക്കുക നാം ശക്തമായ ഒരു സംഘം ഉണ്ടായിട്ടും യൂസുഫും അവന്റെ സഹോദരനും തന്നെയാണ് നമ്മുടെ പിതാവിന് നമ്മളെക്കാൾ ഇഷ്ടപ്പെട്ടവർ നിശ്ചയമായും നമ്മുടെ പിതാവ് വ്യക്തമായ വഴികേടിൽ തന്നെയാകുന്നു (12:8)
പലരും പല അഭിപ്രായങ്ങൾ പറഞ്ഞു
യൂസുഫിനെ കൊണ്ട്പോയി കൊല്ലണം ചിലർ പറഞ്ഞു കൊല്ലരുത് ഏതെങ്കിലും കാട്ടിൽ കൊണ്ട് പോയി കളയണം
മറ്റു ചിലർ പറഞ്ഞു കൊന്നാലും കളഞ്ഞാലും കൊള്ളാം ആദ്യമൊക്കെ പിതാവിന് സങ്കടം കാണും പിന്നെയത് തീരും നമ്മെ സ്നേഹിക്കാൻ തുടങ്ങും നാം ചെയ്യുന്നത് തെറ്റ് തന്നെ ആ തെറ്റ് ശേഷം നമുക്കു നല്ലവരായി ജീവിക്കാം അത്പോരെ
ഒരാൾ പറഞ്ഞ അഭിപ്രായം ഖുർആൻ ഉദ്ദരിക്കുന്നു
നിങ്ങൾ യൂസുഫിനെ കൊല്ലുക അല്ലെങ്കിൽ അവനെ ഭൂമിയിൽ വല്ലയിടത്തും കൊണ്ട് പോയി ഉപേക്ഷിക്കുക അങ്ങനെ നിങ്ങളുടെ പിതാവിന്റെമുഖം നിങ്ങൾക്ക് ഒഴിവായിക്കിട്ടും അതിന് ശേഷം നല്ലവരായിത്തീരുകയും
ചെയ്യാം (12;9)
അവരിൽ നിന്നൊരാൾ പറഞ്ഞു നിങ്ങൾ യൂസുഫിനെ കൊലപ്പെടുത്തരുത് അവനെ ഒരു കിണറ്റിന്റെ ആഴത്തിലേക്ക് ഇട്ടേക്കുക ഏതെങ്കിലും യാത്രാസംഘം അവനെ കണ്ടെടുത്തുകൊണ്ട് പൊയ്ക്കോളും നിങ്ങൾ എന്തെങ്കിലും ചെയ്യുന്നവരാണെങ്കിൽ (12:10)
യൂസുഫിനെ കൊല്ലരുത് എന്നു പറഞ്ഞത് റൂബിൽ എന്ന സഹോദരനായിരുന്നുവെന്ന് പലരും രേഖപ്പെടുത്തിയിട്ടുണ്ട്
അസൂയ മനുഷ്യനെ എവിടെ വരെ എത്തിക്കുമെന്ന് ഈ സംഭവത്തിൽ നിന്ന് മനസ്സിലാക്കണം എല്ലാ സൽഗുണങ്ങളുമുള്ള ഒരു കുട്ടിയോടാണ് ഈ ക്രൂരത എന്നോർക്കണം
യൂസുഫിനെ വിട്ടു കിട്ടാൻ വേണ്ടി പിതാവിൽ അവർ സമ്മർദ്ദം ചെലുത്തി അക്കാര്യവും വിശുദ്ധ ഖുർആൻ പറയുന്നുണ്ട് അതിങ്ങനെയാണ്
അവർ പറഞ്ഞു: ഞങ്ങളുടെ ഉപ്പാ …..നിങ്ങൾക്കെന്താണ് യൂസുഫിന്റെ കാര്യത്തിൽ നിങ്ങൾ ഞങ്ങളെ വിശ്വസിക്കുന്നില്ലേ ? ഞങ്ങൾ അവന് ഗുണകാംക്ഷികൾ തന്നെയാണ് (12:11)
നാളെ അവനെ ഞങ്ങളുടെ കൂടെ അയച്ചുതരിക അവൻ തിന്നും കുടിച്ചും സുഖിച്ചു നടക്കുകയും കളിക്കുകയും ചെയ്യട്ടെ നിശ്ചയമായും ഞങ്ങൾ അവനെ കാത്തുസൂക്ഷിക്കുന്നവരാകുന്നു (12:12)
ഒരു പിതാവിന് മക്കൾ നൽകുന്ന ഉറപ്പാണിത് അത് പാലിക്കാൻ അവർക്ക് കഴിഞ്ഞോ ? ഇല്ല പൊള്ളയായ ഉറപ്പായിരുന്നു അത് ആ പിതാവ് ഒരു സാധാരണ പിതാവാണോ ? അല്ല അല്ലാഹുവിന്റെ പ്രവാചകനാണ് പിതാവ് സമ്മതിച്ചില്ല അദ്ദേഹം പറഞ്ഞ വാക്കുകൾ ഖുർആനിൽ കാണാം
അദ്ദേഹം പറഞ്ഞു: നിശ്ചയമായും ഞാൻ അവനെ നിങ്ങൾ കൊണ്ട് പോകുന്നത് എന്നെ വ്യസനിപ്പിക്കുക തന്നെ ചെയ്യുന്നു നിങ്ങൾ അവനെപ്പറ്റി ശ്രദ്ധയില്ലാത്തവരായിരിക്കെ അവനെ ചെന്നായ പിടിച്ചു തിന്നുന്നതിനെ ഞാൻ ഭയപ്പെടുകയും ചെയ്യുന്നു (12:13)
അതിനവർ നൽകിയ മറുപടി ഇങ്ങനെ
അവർ പറഞ്ഞു :ഞങ്ങൾ ഒരു ശക്തമായ സംഘം ഉണ്ടായിട്ടും അവനെ ചെന്നായ പിടിച്ചു തിന്നുന്നുവെങ്കിൽ നിശ്ചയമായും അപ്പോൾ ഞങ്ങൾ നഷ്ടക്കാർ തന്നെയാണ് (12:14)
പുത്രന്മാർ പിതാവിനോട് വാദിക്കുകയാണ് വാദിച്ചു പിതാവിനെ തോല്പിക്കാനാണ് ഭാവം
ഞങ്ങൾ ശക്തമായ ഒരു കൂട്ടമാണ് ഞങ്ങൾ യൂസുഫിനെ സംരക്ഷിക്കും ഞങ്ങളെ വിശ്വസിക്കണം ചെന്നായ വരില്ല ചെന്നായ വരികയും യൂസുഫിനെ തിന്നുകയും ചെയ്താൽ ഞങ്ങൾക്കല്ലേ നഷ്ടം ഞങ്ങൾക്കല്ലേ സങ്കടം ഞങ്ങളെങ്ങനെ ആ ദുഃഖം സഹിക്കും
മനസ്സില്ലാ മനസ്സോടെയാണ് യൂസുഫിനെ വിട്ടു കൊടുത്തത് ഉപ്പായുടെ കണ്ണിൽ നിന്ന് മറയുന്നത് വരെ എന്തൊരു സന്തോഷ പ്രകടനമായിരുന്നു സ്നേഹം കൊണ്ട് പൊതിയുകയായിരുന്നു ഉപ്പായുടെ വകയായുള്ള വലിയ ആട്ടിൻ പറ്റത്തെ തെളിച്ചുകൊണ്ട് ഇവർ നീങ്ങുകയാണ് കുറെ ദൂരം യാത്ര ചെയ്തു അപ്പോൾ എന്താണുണ്ടായത് ?
ഇക്കാക്കമാരുടെ സ്നേഹപ്രകടനങ്ങൾ നിന്നു പകരം ഗൗരവസ്വഭാവക്കാരായി റൂബീൽ തന്റെ ചുമലിലിരിക്കുന്ന യൂസുഫിനെ പൊക്കിയെടുത്ത് താഴേക്കിട്ടു നടക്കെടാ….മുമ്പോട്ട് എന്തൊരു ഗൗരവം ഇത് വരെ കാണിച്ച സ്നേഹം എവിടെപ്പോയി ?
കാട്ടിലൂടെ നടക്കാൻ വല്ലാത്ത പ്രയാസം കൊച്ചുകാലുകളിൽ ഏന്തിയേന്തി നടക്കുകയാണ് കാലുകൾ വേദനിക്കുന്നു ഇക്കാക്കമാരേ….. ഒന്നു നിൽക്കണേ യൂസുഫു മോൻ കരഞ്ഞുകൊണ്ട് വിളിച്ചു പറഞ്ഞു ശ്രദ്ധിച്ചില്ല കുഞ്ഞിക്കാലുകളിൽ ഓടാൻ തുടങ്ങി ഒപ്പമെത്താൻ കാലിൽ വേദന വല്ലാത്ത ദാഹം ഇത്തിരി വെള്ളം കിട്ടിയിരുന്നെങ്കിൽ .. അവരുടെ ഖൽബുകൾ കടുത്തു പോയിരുന്നു അലിയാത്ത ഹൃദയങ്ങൾ ഒരു കുട്ടിയുടെ അവശത കണ്ട് അവർ രസിക്കുന്നു അവർക്ക് നല്ല രസം തോന്നി അവർ നോക്കി നിന്നു കുട്ടി അടുത്തെത്തി ശംഊനിന്റെ വസ്ത്രത്തിൽ പിടിച്ചു ഉം…..എന്ത് വേണം ?ഗൗരവത്തിലുള്ള മറുപടി വെള്ളം……വെള്ളം……..ദാഹിക്കുന്നു പോടാ ..നിനക്ക് വെള്ളമില്ല ഇക്കാക്ക …..ഉപ്പ …..ഇക്കാക്കയെ ഏൽപിച്ച വെള്ളം..?
ഓ….ഹോ…ഉപ്പ ഏൽപിച്ച വെള്ളം കാണിച്ചു തരാം ഉപ്പ ഏൽപിച്ച വെള്ളപ്പാത്രം എടുത്തു പാറയിൽ എറിഞ്ഞു വെള്ളം ചിതറി ഒഴുകിപ്പോയി
താൻ കുടിക്കേണ്ട വെള്ളം തനിക്കുവേണ്ടി ഉപ്പ നൽകിയ വെള്ളം അതാണല്ലോ ഒഴുക്കി കളഞ്ഞത് ദാഹിച്ചിട്ടു വയ്യ ഇനിയെന്ത് ചെയ്യും? യൂസുഫ് മോൻ കരഞ്ഞു കരച്ചിൽ കണ്ടപ്പോൾ അവരുടെ കോപം വർദ്ധിച്ചു അവർ പിശാചുകളായി മാറുകയാണ് യൂസുഫ് മോന്റെ കുപ്പായം ഊരിയെടുത്തു അവർ കുട്ടിയെ ഉപദ്രവിക്കാൻ തുടങ്ങി കുട്ടിയുടെ മനോഹരമായ ശരീരത്തിൽ അടിയുടെ പാടുകൾ തെളിഞ്ഞു ഒരുത്തൻ കത്തിയെടുത്തു മറ്റൊരുത്തൻ കയറെടുത്തു കൊല്ലാൻ ഒരുങ്ങുകയാണ് ഒരാൾ മാത്രം അല്പം ദയ കാട്ടി യഹൂദ കുട്ടി യഹൂദയെ കെട്ടിപ്പിടിച്ചു യഹൂദാ ……അവനെ വിടൂ മറ്റുള്ളവർ ധൃതി കാട്ടി യൂസുഫിനെ കൊല്ലരുത് യഹൂദ പറഞ്ഞു
എന്ത് വേണമെന്ന് ഞങ്ങൾക്കറിയാം കുട്ടിയുടെ കൈകാലുകൾ ബന്ധിച്ചു വലിച്ചു കൊണ്ട് പോയി ശരീരം വല്ലാതെ വേദനിക്കുന്നു ഇതിനാണോ ഇവർ തന്നെ കൊണ്ട് വന്നത് ? എന്തെല്ലാം പഞ്ചാര വാക്കുകളാണ് പറഞ്ഞിരുന്നത്? എന്നിട്ടിപ്പോൾ ? ചതിയാണിവർ കാണിച്ചത് ഇത്രക്ക് ക്രൂരന്മാരാണെന്ന് മനസ്സിലാക്കിയില്ല അതാ ഒരു കിണർ അതിന്റെ സമീപത്തേക്കാണ് തന്നെ കൊണ്ടു പോവുന്നത് തൊട്ടിയിൽ പിടിച്ചിരുത്തി രക്ഷപ്പെടാൻ നോക്കി സർവ്വ ശക്തിയുമുപയോഗിച്ച് കുതറി ഓടാൻ നോക്കി കുട്ടിയല്ലേ ?എങ്ങനെ കഴിയാൻ തടിമാടന്മാർ തന്നെ മുറുകെ പിടിച്ചിരിക്കുകയാണ് ബക്കറ്റ് ഉയർത്തി കിണറ്റിലേക്ക് താഴ്ത്തി ആഴമുള്ള കിണറ്റിലേക്ക് തന്നെ താഴ്ത്തുകയാണ് എന്തൊരു ക്രൂരതയാണിത് കിണറ്റിന്റെ പകുതി വരെ താഴ്ത്തി കയർ വിട്ടു തൊട്ടിയും കയറും കിണറ്റിലേക്കു വീണു വലിയൊരു കല്ല് ഉരുട്ടികൊണ്ട് വന്ന് കിണറ്റിലേക്കിട്ടു അവനെകൊണ്ടുള്ള ശല്യം തീർന്നു സഹോദരങ്ങൾ പിൻവാങ്ങി മരത്തണലിൽ പോയിരുന്നു ഇനിയെന്ത്? വൈകുന്നേരം വീട്ടിലേക്ക് മടങ്ങണമല്ലോ ? ഉപ്പ യൂസുഫിനെ നോക്കിയിരിക്കുകയാവും ഉപ്പയോടെന്ത് പറയും ?അതിനെക്കുറിച്ചായി പിന്നെ ചർച്ച
നാം രാവിലെ പുറപ്പെടുമ്പോൾ ഉപ്പായുടെ വായിൽ നിന്നൊരു വാക്ക് വന്നില്ലേ ? ചെന്നായ പിടിച്ചു തിന്നുക അത് തന്നെ നമുക്കു പറയാം യൂസുഫിന്റെ ഉടുപ്പിൽ രക്തം പുരട്ടാം അത് യൂസുഫിന്റെ രക്തമാണെന്ന് പറയാം ചെന്നായ പിടിച്ചപ്പോൾ ഒഴുകിയ രക്തം സന്ധ്യകഴിഞ്ഞ് ഇരുട്ട് പരന്ന ശേഷം നാം വീട്ടിൽ ചെല്ലുക നന്നായി കരയണം ദുഃഖം അഭിനയിക്കണം എന്നിട്ട് സങ്കടത്തോടെ സംഭവം വിവരിക്കാം ഉപ്പ വിശ്വസിച്ചു കൊള്ളും സന്ധ്യയായി ആട്ടിൻ കൂട്ടത്തെയും തെളിച്ചു കൊണ്ടവർ നടന്നു ഉടുപ്പിൽ ഏതോ രക്തം പുരട്ടി സാധാരണ വരുന്ന സമയം കഴിഞ്ഞു എത്രയോ നേരമായി വീട്ടിലുള്ളവർ കാത്തിരിക്കുകയാണ് കാണുന്നില്ല സമയം വൈകിയപ്പോൾ എല്ലാവർക്കും ആശങ്കയായി എന്തെങ്കിലും അത്യാഹിതം സംഭവിച്ചോ ?
അകലെ നിന്നും ശബ്ദം കേൾക്കാം സങ്കടപ്പെട്ട് കരയുന്ന ശബ്ദം അവർ വീട്ടിന്റെ മുറ്റത്തെത്തി
ഞങ്ങളുടെ ഉപ്പാ… ഞങ്ങളിതെങ്ങനെ സഹിക്കും …..ഞങ്ങളുടെ യൂസുഫ് മോനേ …..നിനക്കിത് സംഭവിച്ചല്ലോ ….. വീട്ടിലുള്ളവർ ആശങ്കാ കുലരായി എന്താണ് സംഭവിച്ചത്? അവർ ഉപ്പയെ സമീപിച്ചു കരഞ്ഞുകൊണ്ട് സങ്കടം പറയാൻ തുടങ്ങി
ഉപ്പാ ….. ഞങ്ങൾ മത്സരിച്ചു ഓടിക്കളിക്കുകയായിരുന്നു യൂസുഫിന് ഞങ്ങളോടൊപ്പം ഓടാൻ കഴിയില്ലല്ലോ അവനെ ഞങ്ങൾ ഞങ്ങളുടെ സാധനങ്ങളുടെ അടുത്ത് ഇരുത്തിയതായിരുന്നു അപ്പോൾ ഒരു ചെന്നായ വന്നു അവനെ തിന്നുകളഞ്ഞു ഇതാ നോക്കൂ അവന്റെ ഉടുപ്പ് ഇതിൽ ചോര കണ്ടില്ലേ?
അവർ പറഞ്ഞതെല്ലാം കളവാണെന്ന് യഹ്ഖൂബ് (അ)ന് മനസ്സിലായി ക്ഷമിക്കുകയല്ലാതെന്ത് ചെയ്യും
വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം
അവർ സന്ധ്യമയങ്ങുമ്പോൾ അവരുടെ പിതാവിന്റെ അടുക്കൽ കരഞ്ഞു കൊണ്ട് വരികയും ചെയ്തു (12:16)
അവർ പറഞ്ഞു: ഞങ്ങളുടെ ഉപ്പാ ….. ഞങ്ങൾ മത്സരിച്ചോടികൊണ്ട് പോയി യൂസുഫിനെ ഞങ്ങളുടെ സാധനങ്ങളുടെ അടുത്ത് ഞങ്ങൾ വിട്ടേക്കുകയും ചെയ്തു അങ്ങനെ അവനെ ചെന്നായ പിടിച്ചു തിന്നു കളഞ്ഞു നിങ്ങൾ ഞങ്ങളെ വിശ്വസിക്കുകയില്ല ഞങ്ങൾ സത്യം പറയുന്നവരാണെങ്കിലും (സൂറത്തുൽ:യൂസുഫ് :12:17)
അവർ യൂസുഫിന്റെ കുപ്പായത്തിന്മേൽ ഒരു കള്ള ചോര കൊണ്ട് വരികയും ചെയ്തു യഹ്ഖൂബ് പറഞ്ഞു: പക്ഷെ നിങ്ങളുടെ മനസ്സ് നിങ്ങൾക്ക് എന്തോ ഒരു
കാര്യം തോന്നിച്ചുതന്നിരിക്കുന്നു ഇനി ഭംഗിയായ ക്ഷമ നിങ്ങൾ വിവരിക്കുന്നതിനെപ്പറ്റി സഹായം തേടാനുള്ളത് അല്ലാഹുവിനോട് മാത്രം (12:18)
തന്റെ പ്രിയപുത്രനെ ഇവരെന്തോ ചെയ്തിരിക്കുന്നു എന്താണ് ചെയ്തതെന്ന് ചോദിച്ചാൽ അവർ പറയില്ല മകന്റെ കാര്യത്തിൽ തന്നെ സഹായിക്കാൻ അല്ലാഹു മാത്രമേയുള്ളൂ സലക കാര്യങ്ങളും അവനിൽ ഭരമേൽപിക്കുന്നു അവൻ എല്ലാം കാണുന്നു അറിയുന്നു ഇവർ യഥാർത്ഥത്തിൽ എന്താണ് ചെയ്തതെന്ന് അല്ലാഹുവിന്നറിയാം നിഷ്കളങ്കനായ ആ കുട്ടിയെ അവൻ സഹായിക്കും അത് തന്നെയാണ് തന്റെ വിശ്വാസം എന്നെങ്കിലുമൊരിക്കൽ അല്ലാഹു തന്റെ മകനെ തിരിച്ചുതരും അത് വരെ ക്ഷമിക്കുക യൂസുഫ് ദുഃഖം നിറഞ്ഞ ഓർമ്മയായി
പ്രിയസഹോദരി ദനാ വല്ലാതെ സങ്കടപ്പെട്ടു രാത്രിയുടെ ഇരുട്ടിൽ അവൾ പ്രിയസഹോദരനെ ഓർത്തു കരഞ്ഞു എപ്പോഴും ബിൻയാമീന്റെ കൂടെയാണവൾ എടുത്ത് ഓമനിക്കും ഉപ്പയെ കാണാൻ തന്നെ പ്രയാസം ഒറ്റക്കിരുന്ന് കരയുന്നത് കാണാം യൂസുഫിന്റെ വേർപാട് ഉപ്പയെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ട്
സഹോദരന്മാർ രാവിലെ ആടുകളെയും തെളിച്ചു കൊണ്ടു പോകും പകൽ സമയത്തൊന്നും അവരെ കാണില്ല സന്ധ്യയോടെ വന്നു കയറും പിന്നെ വീട്ടിലാകെ ബഹളമാണ് സംസാരവും തമാശപറച്ചിലും പൊട്ടിച്ചിരികളും അത്താഴം കഴിഞ്ഞാൽ എല്ലാവരും ഉറക്കവും നേരം പുലർന്നാൽ വീണ്ടും മലഞ്ചരുവിലേക്ക്
യസ്ഖൂബ് (അ) ജനങ്ങൾക്കിടയിലാണ് ഏകനായ ഇലാഹിലേക്ക് ജനങ്ങളെ ക്ഷണിക്കുന്നു തൗഹീദ് പ്രചരിപ്പിക്കുന്നു പലതരത്തിലുള്ള എതിർപ്പുകൾ നേരിടുന്നു ഇസ്ലാമിന്റെ ശത്രുക്കളുടെ എതിർപ്പുകൾ നേരിടണം വളരെ ധീരമായി അവരെ നേരിടണം അതേസമയം തന്നെ മകനെ നഷ്ടപ്പെട്ട കടുത്ത ദുഃഖം മനസ്സിൽ നീറി പുകയുകയും ചെയ്യുന്നുണ്ട് ഇസ്ലാം മത പ്രചാരണരംഗത്ത് യഹ്ഖൂബ് (അ) വളരെയേറെ പ്രയാസങ്ങൾ സഹിച്ചിട്ടുണ്ടെന്ന് വിശുദ്ധ ഖുർആനിലെ സൂചനകളിൽ നിന്ന് മനസ്സിലാക്കാം
മനസ്സിലെ ദുഃഖം പുറത്ത് കാണിക്കാതെയാണ് ജനങ്ങളോട് സംസാരിക്കുന്നത് ബിംബാരാധകന്മാർ ശക്തിയായി എതിർക്കുന്നു പരിഹാസങ്ങളും ,വെല്ലുവിളികളും ,ഭീഷണികളും ഉയരുന്നു ഇസ്ലാം മതം സ്വീകരിച്ചവർക്ക് ആത്മവിശ്വാസം നൽകണം അവരുടെ ഈമാൻ ശക്തിപ്പെടുത്തണം വീട്ടിലെത്തിയാൽ പുത്രന്മാരുടെ വർത്തമാനങ്ങൾ കേട്ട് സഹിക്കണം അവരുടെ തമാശകളും ചിരികളും സഹിക്കണം എരിപൊരികൊള്ളുന്ന ജീവിതം കാലം ഒഴുകുകയായിരുന്നു വർഷങ്ങളെത്ര കടന്നു പോയി മക്കളിൽ പലരും വിവാഹിതരായി അവർക്ക് മക്കളുണ്ടായി വീട്ടിലെ അംഗ സംഖ്യവർദ്ധിച്ചു യൂസുഫിന്റെ കഥ തന്നെ പലരും മറന്നുപോയി ഓരോ ദിവസവും പുതിയ സംഭവങ്ങൾ നടക്കുന്നു അതിനെക്കുറിച്ചാവും പിന്നെ ചർച്ച പഴയതെല്ലാം മറക്കും യഹ്ഖൂബ് (അ)ന് മറക്കാനാവില്ല മകനെ ഓർക്കാത്ത ദിവസങ്ങളില്ല
പതിറ്റാണ്ടുകൾ പലതു കടന്നു പോയിരിക്കുന്നു കൻആൻ പ്രദേശത്ത് ക്ഷാമം പിടിപ്പെട്ടിരിക്കുന്നു ധാന്യം കിട്ടാനില്ല വലിയ വില കൊടുത്താൽ കുറച്ചു ധാന്യം കിട്ടും യഹ്ഖൂബ് (അ)ന്റെ വീട്ടിലും ദാരിദ്ര്യം വന്നു സമീപ പ്രദേശങ്ങളിലും ദാരിദ്ര്യം തന്നെ വെച്ചുവിളമ്പാൻ ധാന്യമില്ല വരൾച്ചമൂലം കൃഷിയില്ല കൻആൻ പ്രദേശത്തുള്ളവർ ഒരു വാർത്ത കേട്ടു മിസ്വ്റിൽ ചെന്നാൽ ധാന്യം കിട്ടും മിതമായ നിരക്കിൽ കിട്ടും….റേഷൻ സമ്പ്രദായമാണ് നിയന്ത്രണമുണ്ട് നിശ്ചിത അളവിൽ വിദേശികൾക്കും കിട്ടും അതൊരു അത്ഭുതകരമായ വാർത്തയായിരുന്നു കൻആൻ വഴി ചില യാത്രാ സംഘങ്ങൾ കടന്നു പോയി മിസ്വ്റിലേക്കാണ് പോയത് അവർ മടങ്ങി വന്നാൽ കൂടുതൽ വിവരങ്ങളറിയാം അടുത്ത ദിവസങ്ങളിൽ കൂടുതൽ സംഘങ്ങൾ പോയി ചില സംഘക്കാർ മടങ്ങി വന്നു അവരിൽ നിന്ന് കൗതുകകരമായ വാർത്ത കൾ കിട്ടി മിസ്വറിന്റെ അതിർത്തിയിൽ ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട് യഥേഷ്ടം കടന്നു ചെല്ലാനൊന്നും പറ്റില്ല തടന്നു നിർത്തും പരിശോധന നടത്തും റിപ്പോർട്ട് ചെയ്യും ഉന്നത അധികാരികളുടെ സമ്മതം കിട്ടിയാൽ കടത്തിവിടും വിദേശികളെ പ്രവേശിപ്പിക്കുന്നതങ്ങനെയാണ് ചെക്ക് പോസ്റ്റുകളുടെ സമീപം സത്രങ്ങളുണ്ട് അവിടെ വിദേശികളെ താമസിപ്പിക്കും ആഹാരം നൽകും മിസ്വറിലെ ഓരോ വീടിനും റേഷൻ നിശ്ചയിച്ചിട്ടുണ്ട് അതനുസരിച്ചുള്ള ധാന്യം അവർക്ക് കിട്ടും കൂടുതൽ ഇല്ല വമ്പിച്ച ഭക്ഷ്യനിയന്ത്രണം
ഏഴ് വർഷം മിസ്വറിൽ നല്ല കാലാവസ്ഥയായിരുന്നു നന്നായി മഴ പെയ്തു ഇഷ്ടംപോലെ കൃഷിയുണ്ടായി ഗോഡൗണുകളിൽ ധാന്യം നിറച്ചു വെച്ചു ഏഴ് വർഷം കൊണ്ട് വൻ ധാന്യശേഖരമുണ്ടായി പിന്നെ ഏഴ് വർഷം കടുത്ത ക്ഷാമം അങ്ങനെ ഒരു കാലം വരുമെന്ന് അവിടുത്തെ ഭരണാധികാരി നേരത്തെ മനസ്സിലാക്കിയിരുന്നു ഏഴ് വർഷത്തെ ക്ഷാമം നേരിടാൻ വേണ്ടത്ര ധാന്യം കരുതിവെച്ചു മറ്റു നാട്ടുകാർ സഹായം ചോദിച്ചു വരും അവരെ സഹായിക്കാനുള്ളതും കരുതി വെച്ചു കരുതലിന്റെ കാലഘട്ടം പണക്കാരും സാധാരണക്കാരുമെല്ലാം മിതവ്യയം ശീലിച്ചു ഒരിടത്തും ധൂർത്തില്ല റേഷൻ കടകളിൽ പരിശോധന കർശനമാക്കി കൻആനിലെ സഹോദരങ്ങൾ ഈ വാർത്ത കേട്ട് അന്തംവിട്ടു നിൽക്കുകയാണ് അവർ പിതാവിനെ സമീപിച്ചു കാര്യങ്ങൾ വിശദീകരിച്ചു
ഉപ്പാ….. ഞങ്ങൾ മിസ്വറ് വരെ പോയിവരട്ടെ അവിടെ കൊടുക്കാൻ നമ്മുടെ കൈവശം ഒന്നുമില്ലല്ലോ ഞങ്ങളൊന്നു പോയി നോക്കട്ടെ ഉപ്പാ…. കുറച്ചു പണം ഒപ്പിക്കണം എന്നിട്ടു പോവാം പിന്നെയും ദിവസങ്ങൾ കടന്നു പോയി ശാമിലേക്കുള്ള പാത പാതയരികിൽ ഒരു കൊച്ചു കുടിൽ കെട്ടി അതിൽ ഒറ്റയ്ക്ക് താമസിക്കും യഹ്ഖൂബ് (അ)ആരാധനക്ക് പറ്റിയ കേന്ദ്രം ശാമുകാർ മിസ്റിലേക്കു പോവുന്നത് അത് വഴിയാണ് പലരും നബിയെ കാണാനിറങ്ങും സലാം പറയും സംസാരിക്കും മിസ്റിലെ അസീസ് വളരെ ദയാലുവാണെന്ന് പലരും പറഞ്ഞു ദാന്യ വിതരണത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് ശരീഫ് മക്കൾ ഉപ്പായെ കാണാനെത്തി
നിങ്ങളുടെ കൈവശം വല്ലതുമുണ്ടോ ? ഉപ്പ ചോദിച്ചു കുറച്ചു സ്വർണ്ണവും അല്പം പട്ടുതുണിയുമുണ്ട് എങ്കിൽ അതുമായി പൊയ്ക്കോളൂ മക്കളേ മഹാന്മാരെ സന്ദർശിക്കാൻ പോകുമ്പോൾ പല മര്യാദകളും പാലിക്കേണ്ടതുണ്ട് അവരോടു ശബ്ദമുയർത്തി സംസാരിക്കരുത് വളരെ വിനയം കാണിക്കണം ചോദിക്കുന്നതിന് മാത്രം ഉത്തരം പറയണം നീട്ടിപ്പറയരുത് ഇരിക്കാൻ പറഞ്ഞാൽ മാത്രം ഇരിക്കുക മുഖത്ത് നോക്കി സംസാരിക്കണം അങ്ങുമിങ്ങും നോക്കരുത് മഹാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം യാത്ര പറഞ്ഞാൽ പിന്നെ അവിടെ നിൽക്കരുത് പുറത്ത് പോരുമ്പോൾ നിങ്ങളുടെ പിൻഭാഗം അസീസിന് നേരെയാക്കരുത് പിന്നോട്ട് നടന്ന് പുറത്ത് കടക്കണം അസീസ് പറഞ്ഞതൊന്നും പരസ്യപ്പെടുത്തരുത്
ഉപ്പായുടെ ഉപദേശങ്ങൾ അനുസരിച്ചുകൊള്ളാമെന്ന് വാക്കുകൊടുത്തു പുത്രന്മാർ യാത്രപുറപ്പെട്ടു ഒട്ടകപ്പുറത്താണ് യാത്ര നിസ്സാരമായ പാരിതോഷികവുമായി പുറപ്പെടാൻ അവർക്ക് ലജ്ജ തോന്നി ദാരിദ്ര്യത്തിന്റെ കടുപ്പം അവരെ മുമ്പോട്ട് നയിച്ചു
ദിവസങ്ങൾക്കു ശേഷം അവർ മിസ്വറിന്റെ അതിർത്തിയിലെത്തി ചെക്ക് പോസ്റ്റിലുള്ളവർ അവരെ സത്രത്തിലാക്കി അന്നവിടെ താമസിച്ചു ഭക്ഷണവും വെള്ളവും കിട്ടി ആശ്വാസമായി അവരുടെ പേരുവിവരങ്ങൾ എഴുതിക്കൊണ്ട് പൊയി വന്ന കാരണവും എഴുതി പ്രവേശിക്കാനുള്ള അനുവാദത്തിനായി കാത്തിരുന്നു ഒടുവിൽ അനുമതി കിട്ടി അസീസിന്റെ കൊട്ടാരത്തിലേക്ക് അവിടെ ധാരാളം സന്ദർശകരുണ്ട് പുറം നാട്ടുകാരും ധാരളമുണ്ട് ധാന്യത്തിന് വന്നവരും ധാരളമുണ്ട് വാതിൽക്കൽ കാത്തിരുന്നു അനുമതികിട്ടിയപ്പോൾ അകത്ത് കടന്നു അസീസിനെ കണ്ടു എന്തൊരു തേജസ്സ്? അവർ വിനയത്തോടെ നിന്നു ചോദിച്ചതിന് മാത്രം ഉത്തരം നൽകി നാടും വീടും പേരും എല്ലാം ചോദിച്ചറിഞ്ഞു വീട്ടിലാരൊക്കെയുണ്ട് ? പേരെന്താണ് ? എല്ലാം പറഞ്ഞു കൊടുത്തു പിതാവിന്റെ പേര് പറഞ്ഞു വന്ന എല്ലാവരുടെയും പേര് പറഞ്ഞു അസീസ് സ്വയം നിയന്ത്രിച്ചു മുഖത്ത് ഭാവഭേദം വന്നില്ല വന്ന ആളുകളെ വേണ്ടത് പോലെ മനസ്സിലാക്കി വീട്ടിൽ ദാരിദ്ര്യമാണ് അസീസ് ഒരു സേവകനെ വിളിച്ചു ഇങ്ങനെ പറഞ്ഞു ഇവരെ ഭക്ഷണ ഹാളിൽ കൊണ്ട് പോയി സൽക്കരിക്കുക സേവകൻ അവരെ ഭക്ഷണഹാളിലേക്ക് കൊണ്ടുപോയി രുചികരമായ ആഹാരം വിളമ്പി ദാരിദ്ര്യം പിടിച്ച കാലത്ത് ഇത്രയും നല്ല ആഹാരം കിട്ടിയോ ? മതിവരുവോളം കഴിച്ചു സന്തോഷമായി അസീസിനെക്കുറിച്ചു വലിയ മതിപ്പു തോന്നി അസീസ് അവർക്ക് ധാരാളം ധാന്യം യാത്രയാക്കി പുറപ്പെടാൻ നേരത്ത് അസീസ് പറഞ്ഞു
നിങ്ങൾക്കൊരു ചെറിയ അനുജൻ ഉണ്ടെന്നല്ലേ പറഞ്ഞത് അടുത്തെ തവണ വരുമ്പോൾ അവനെ കൂടെ കൊണ്ട് വരണം അല്ലെങ്കിൽ ധാന്യം കിട്ടില്ല
അവസാനം പറഞ്ഞ വാചകം കേട്ട് അവർ ഞെട്ടി അനുജനെ കൊണ്ടു വന്നില്ലെങ്കിൽ ധാന്യം കിട്ടില്ല ബിൻയാമീനെ കൊണ്ട് വരണം അത് കഴിയുമോ ? ഉപ്പ വിട്ടു തരുമോ ?
യൂസുഫ് പോയ ദുഃഖം ഇത് വരെ തീർന്നിട്ടില്ല പിന്നെങ്ങനെ ബിൻയാമിനെ വിട്ടു തരും തങ്ങൾ പറയുന്നതൊന്നും ഉപ്പ വിശ്വസിക്കില്ല വലിയ ധാന്യക്കെട്ടുകളുമായി അവർ നാട്ടിൽ തിരിച്ചെത്തി അത് കണ്ടപ്പോൾ ഉപ്പാക്കും സന്തോഷം കുറെ ദിവസത്തേക്ക് മക്കൾക്ക് വിശപ്പടക്കാമല്ലോ ചാക്കുകൾ കെട്ടഴിച്ചു ധാന്യപാത്രത്തിലേക്കു നീക്കി അതിശയം തങ്ങൾ കൊടുത്ത പാരിതോഷികം അതിൽ തന്നെ കിടക്കുന്നു സ്വീകരിച്ചിട്ടില്ല ഉപ്പാ …… ഇത് കണ്ടോ ? അസീസ് വളരെ ദയാലുവാണ് നാം നൽകിയ പാരിതോഷികം തിരിച്ചു തന്നിരിക്കുന്നു വലിയ ആഹ്ലാദമായി എല്ലാവർക്കും ദിവസങ്ങൾ കടന്നുപോയി സന്തോഷവും ആശ്വാസവും നിറഞ്ഞ ദിവസങ്ങൾ അടുത്തയാത്രയെ കുറച്ചു ചർച്ച തുടങ്ങി ഉപ്പയോട് കാര്യം പറയുന്നതെങ്ങനെ ? പറയാതിരിക്കുന്നതങ്ങനെ?
ബിൻയാമീനെ തങ്ങളോടൊപ്പം കിട്ടണം അതിന് വളരെ തന്ത്രപരമായി സംസാരിക്കണം അവർ പലതവണ കൂടിയാലോചന നടത്തി പിതാവിന്റെ മുമ്പിലെത്തി
ഉപ്പാ… ഞങ്ങൾ ഒരിക്കൽ കൂടി മിസ്വറിലേക്ക് പോവാനുദ്ദേശിക്കുന്നു ഉപ്പ ഉപ്പ സമ്മതം തരണം പിന്നൊരുകാര്യം കൂടിപറയാനുണ്ട് അസീസ് ഒരു കാര്യം പറഞ്ഞിട്ടുണ്ട് അടുത്തതവണ വരുമ്പോൾ ബിൻയാമിനെ കൊണ്ടുവരണം
വേണ്ട മക്കളേ വേണ്ട അവനെ ഞാൻ വിട്ട് തരില്ല ഉപ്പ നിഷേധിച്ചു
ഉപ്പാ… ബിൻയാമിനെ കൊണ്ട് ചെന്നില്ലെങ്കിൽ നമുക്ക് ധാന്യം ലഭിക്കില്ല അങ്ങനെയാണ് അസീസ് പറഞ്ഞത്
നിങ്ങളെന്ത് പറഞ്ഞാലും ഞാനവനെ വിട്ടു തരില്ല ഉപ്പാ. … നിങ്ങൾ വിഷമിക്കേണ്ട ഞങ്ങളവനെ നന്നായി നോക്കിക്കോള്ളാം അവനൊരാപത്തും വരില്ല അവനെയും കൊണ്ട് ചെന്നാൽ നമുക്ക് നല്ല അളവിൽ ധാന്യം കിട്ടും ഉപ്പ തടസ്സം പറയരുത് ഞങ്ങൾ ഇത്രയും പേരില്ലേ ? ഞങ്ങളെ വിശ്വസിക്കൂ
നിങ്ങളെ എങ്ങനെ വിശ്വസിക്കും ഞാൻ നിങ്ങളിതൊക്കെ പറഞ്ഞല്ലേ യൂസുഫിനെ കൊണ്ട് പോയത് എന്നിട്ടെന്തായി നിങ്ങളവനെ സൂക്ഷിച്ചോ ? എനിക്കവനെ നഷ്ടപ്പെട്ടില്ലേ ? ബിൻയാമിന്റെ കാര്യത്തിൽ ഞാൻ നിങ്ങളെ എങ്ങനെ വിശ്വസിക്കും യൂസുഫിനെക്കുറിച്ചുള്ള ദുഃഖം എന്നെ കാർന്നു തിന്നുകയാണ് കരഞ്ഞുകരഞ്ഞു കണ്ണുകളുടെ കാഴ്ച കുറഞ്ഞു ബിൻയാമിനെകൂടി നഷ്ട്ടപ്പെടാൻ വയ്യ …എന്നെ നിർബന്ധിക്കരുത്
മക്കൾ പിതാവിനെ വീണ്ടും വീണ്ടും നിർബന്ധിച്ചുകൊണ്ടിരുന്നു ഒടുവിൽ യഹ്ഖൂബ് (അ) മക്കളോടിങ്ങനെ പറഞ്ഞു ബിൻയാമിനെ സൂക്ഷിച്ചുകൊള്ളാമെന്ന് അല്ലാഹുവിന്റെ പേരിൽ എനിക്ക് നിങ്ങൾ ഉറപ്പ് തരണം
അവർ അതിന് തയ്യാറായിരുന്നു ബിൻയാമിനെ രക്ഷിച്ചുകൊള്ളാമെന്ന് അവർ അല്ലാഹുവിന്റെ പേരിൽ വാക്കുകൊടുത്തു
അപ്പോൾ അദ്ദേഹം പറഞ്ഞു: നാം ഈ പറഞ്ഞതിന് അല്ലാഹു സാക്ഷി
ബിൻയാമിനെ കൂടെ അയക്കാൻ പുത്രന്മാർ പിതാവിനെ നിർബന്ധിക്കുന്ന ഭാഗം വിശുദ്ധ ഖുർആനിൽ നമുക്കു നോക്കാം
അങ്ങനെ അവർ തങ്ങളുടെ പിതാവിന്റെയടുക്കൽ മടങ്ങി ചെന്നപ്പോൾ അവർ പറഞ്ഞു ഞങ്ങളുടെ പിതാവേ (ഞങ്ങളുടെ സഹോദരനെ കൊണ്ട് ചെല്ലാത്തപക്ഷം )ഞങ്ങൾക്ക് ധാന്യം നിരോധിക്കപ്പെട്ടിരിക്കുകയാണ് അതുകൊണ്ട് ഞങ്ങളുടെ സഹോദരനെ ഞങ്ങളോടൊന്നിച്ച് അയച്ചു തന്നാലും എന്നാൽ ഞങ്ങൾ ധാന്യം അളന്നുവാങ്ങാം അവനെ ഞങ്ങൾ ശരിക്ക് സൂക്ഷിച്ച് സംരക്ഷിക്കുകയും ചെയ്യാം (12:63)
യഹ്ഖൂബ് പറഞ്ഞു: ഇവന്റെ സഹോദരന്റെ കാര്യത്തിൽ മുമ്പ് ഞാൻ നിങ്ങളെ വിശ്വസിച്ചത് പോലെയല്ലാതെ ഇവന്റെ കാര്യത്തിൽ ഞാൻ നിങ്ങളെ വിശ്വസിക്കുമോ ? എന്നാൽ അല്ലാഹുവാണ് ഏറ്റവും നല്ല സംരക്ഷകൻ അവൻ കരുണയുള്ളവരിൽ വെച്ചേറ്റവും കരുണ ചെയ്യുന്നവനാകുന്നു (12:64)
അവർ അവരുടെ സാധനങ്ങൾ തുറന്നപ്പോൾ അവർ പാരിതോഷികം നൽകിയ സാധനങ്ങൾ തങ്ങൾക്കു തന്നെ മടക്കപ്പെട്ടതായി കണ്ടെത്തി
അവർ പറഞ്ഞു: ഞങ്ങളുടെ പിതാവേ (ഇതിനുപരിയായി )നമുക്കെന്താണ് വേണ്ടത് ? നാം കൊടുത്ത സാധനങ്ങൾ നമുക്ക് തന്നെ മടക്കിത്തന്നിരിക്കുന്നു (ബിൻയാമിനെ കൂടി അയച്ചാൽ ) നമ്മുടെ കുടുംബത്തിന് ഞങ്ങൾ ധാന്യം കൊണ്ട് വരാം ഞങ്ങളുടെ സഹോദരനെ ശരിക്ക് സൂക്ഷിച്ച് സംരക്ഷിക്കുകയും ചെയ്തുകൊള്ളാം ഒരൊട്ടകം ചുമക്കുന്ന ധാന്യം നമുക്ക് കൂടുതൽ ലഭിക്കുകയും ചെയ്യും അത് അസീസിന് നിസ്സാരമായ അളവാകുന്നു (12:65)
അദ്ദേഹം പറഞ്ഞു: നിങ്ങളെ വല്ല ആപത്തും വലയം ചെയ്തില്ലെങ്കിൽ നിങ്ങളവനെ തിരിച്ചു കൊണ്ട് വരുമെന്ന് നിങ്ങളെനിക്ക് അല്ലാഹുവിനെകൊണ്ട് സത്യം ചെയ്തു ഉറപ്പ് തന്നാൽ അല്ലാതെ അവനെ നിങ്ങളുടെ കൂടെ ഞാൻ അയച്ചു തരുന്നതല്ല
അങ്ങനെ അവർ അദ്ദേഹത്തിന് ഉറപ്പ് കൊടുത്തപ്പോൾ അദ്ദേഹം പറഞ്ഞു: നാം പറയുന്ന സത്യത്തിന് അല്ലാഹു സാക്ഷിയാണ് (12:66)
പിതാവ് മക്കളെ നോക്കി നല്ല തടിമിടുക്കുള്ള മക്കൾ ഇവരെ ഒരുമിച്ചു കണ്ടാൽ ചിലർക്കു അസൂയ തോന്നും കരിനാക്കുള്ളവർ എന്തെങ്കിലും പറയും അവർക്ക് കണ്ണേറ് ബാധിക്കും അവിടത്തെ കൊട്ടാരത്തിൽ പ്രവേശിക്കുമ്പോൾ അവരെല്ലാവരും കൂടി ഒരു വാതിലിൽ കൂടി പ്രവേശിക്കരുത് പല വാതിലുകളിലൂടെ പ്രവേശിക്കണം അതാണ് നല്ലത് ഒരു സൂക്ഷ്മതക്കു വേണ്ടി അങ്ങനെ പറയാം അല്ലാഹു എന്താണോ നിശ്ചയിച്ചത് അത് നടക്കും ഉപ്പ മക്കളെ ഇങ്ങനെ ഉപദേശിച്ചു
മക്കളേ നിങ്ങൾ മിസ്വറിലെ കൊട്ടാരത്തിൽ പ്രവേശിക്കുമ്പോൾ എല്ലാവരും കൂടി ഒരു വാതിലിൽ കൂടി കടക്കരുത് പലവാതിലുകളിലൂടെ കയറുക
വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം
യഹ്ഖൂബ് (അ) പറഞ്ഞു : എന്റെ മക്കളേ (മിസ്വറ് കൊട്ടാരത്തിലേക്ക് )നിങ്ങൾ ഒരു വാതിലിലൂടെ പ്രവേശിക്കരുത് വിവിധ വാതിലുകളിലൂടെ പ്രവേശിക്കുക അല്ലാഹുവിൽ നിന്നുണ്ടാവുന്ന യാതൊന്നിനെയും നിങ്ങളിൽ നിന്ന് തടയുവാൻ എനിക്ക് കഴിയുകയില്ല അധികാരശക്തി അല്ലാഹുവിന് മാത്രമാകുന്നു അവനെത്തന്നെയാണ് ഞാൻ ഭരമേൽപ്പിച്ചിരിക്കുന്നത് ഭരമേൽപ്പിക്കുന്നവർ അവനെത്തന്നെ ഭരമേൽപ്പിച്ചുകൊള്ളട്ടെ (12:67)
പുത്രന്മാർക്കു സന്തോഷമായി ബിൻയാമീനെ കിട്ടിയല്ലോ ആഹ്ലാദപൂർവം അവർ യാത്ര ചെയ്തു
യാത്ര ബിൻയാമീനും സന്തോഷം നൽകി കാണാത്ത പ്രദേശങ്ങൾ കാണുന്നു ഇക്കാക്കമാർ സ്നേഹത്തോടെ പെരുമാറുന്നു പണ്ട് യൂസുഫിനോട് കാണിച്ചത് പോലെ ബിൻയാമീനോട് കാണിച്ചില്ല യൂസുഫിനോട് കാണിച്ച ക്രൂരതയുടെ ഓർമ്മകൾ അവരുടെ മനസ്സിലുണ്ട് ബിൻയാമിനെ വിട്ടുതരാൻ ആവശ്യപ്പെട്ടപ്പോൾ ഉപ്പതന്നെ അക്കാര്യം ഓർമ്മിപ്പിക്കുകയുണ്ടായി
അവരുടെ മനസ്സിൽ തെളിഞ്ഞു നിന്നത് മിസ്വറിലെ കൊട്ടാരവും അസീസിന്റെ തേജസ്സുള്ള മുഖവുമാണ് രാപ്പകലുകൾ മാറി മാറി വന്നു അവർ മിസ്വറിന്റെ അതിർത്തിയിലെത്തി പഴയത് പോലെ തന്നെ കാര്യങ്ങളെല്ലാം നടന്നു കൊട്ടാരത്തിന്റെ മുറ്റത്തെത്തി ബിൻയാമീന്റെ നയനങ്ങളിൽ വിസ്മയം എന്തൊരു ഗാംഭീര്യമുള്ള കൊട്ടാരം വിശാലമായ മുറ്റം ധാരാളം സന്ദർശകർ എവിടെയും തിരക്ക് തന്നെ കൊട്ടാരത്തിൽ പ്രവേശിക്കാൻ അനുമതി കിട്ടി കൊട്ടാരത്തിൽ പ്രവേശിക്കുമ്പോഴും അസീസിന്റെ മുമ്പിൽ നിൽക്കുമ്പോഴും പാലിക്കേണ്ട മര്യാദകൾ ബിൻയാമീന് ഇക്കാക്കമാർ പറഞ്ഞു കൊടുത്തു പല വാതിലുകളിലൂടെ അവർ കൊട്ടാരത്തിൽ പ്രവേശിച്ചു അസീസിന്റെ മുമ്പിലേക്കു ആനയിക്കപ്പെട്ടു
അനുജനെ അസീസിനു മുമ്പിൽ ഹാജരാക്കി ബിൻയാമീൻ അസീസിന്റെ മുഖത്തേക്ക് ഉറ്റു നോക്കി കാരുണ്യമുള്ള അസീസ് ഈ അസീസാണ് ഇക്കാക്കമാർക്ക് ധാന്യം നൽകിയത് ഒരുപാട് തവണ ഇക്കാക്കമാർ അസീസിനെക്കുറിച്ചു പറയുന്നത് കേട്ടിട്ടുണ്ട് അവരുടെ വിവരണം കേട്ടപ്പോൾ ഒന്നു കാണാൻ തോന്നിപ്പോയിട്ടുണ്ട്
ഈ അസീസാണല്ലോ തന്നെക്കൊണ്ട് വരാൻ ആവശ്യപ്പെട്ടത് എന്തൊരു നല്ല മനുഷ്യൻ കാണാനെന്തു ഭംഗി അദ്ദേഹം തന്നെയാണല്ലോ നോക്കുന്നത് ആ കണ്ണുകൾ തിളങ്ങുന്നു ചുണ്ടുകളിൽ പുഞ്ചിരി വിടരുന്നു മുഖത്ത് സന്തോഷം പടരുന്നു തന്നെ കണ്ടിട്ടാണോ ഈ സന്തോഷം
ബിൻയാമിൻ പുഞ്ചിരി തൂകി അസീസിന്റെ മുഖത്ത് നിന്ന് കണ്ണെടുക്കാൻ കഴിയുന്നില്ല
അസീസ് തന്നെ അടുത്തേക്ക് വിളിക്കുകയാണല്ലോ ഇതെന്തതിശയം
ബിൻയാമിൻ മെല്ലെ നടന്നു അസീസിന്റെ മുമ്പിലെത്തി അസീസിന്റെ കൈ കണ്ടു മനോഹരമായ വിരലുകൾ കണ്ടു ആകെ തന്റെ നേരെ നീണ്ടു വരുന്നു തന്റെ കൈപിടിച്ചു രാജാവിന്റെ കരസ്പർശം മനസ്സ് കോരിത്തരിച്ചുപോയി അസീസ് നടക്കുകയാണ് താൻ ഒപ്പം നടക്കുകയാണ് ഇക്കാക്കമാരെ നോക്കാൻ പരിചാരകന്മാരോട് കല്പ്പിച്ചു അവർക്കു സൽക്കാരത്തിന് സമയമായിക്കാണും കൊട്ടാരത്തിൽ എന്തെല്ലാം അലങ്കാരങ്ങൾ തങ്ങളപ്പോഴും നടക്കുകയാണ് ഇപ്പോൾ തങ്ങളുടെ ലോകത്ത് തങ്ങൾ മാത്രം അസീസും ബിൻയാമീനും മാത്രം ബിൻയാമീന് മധുരമുള്ള പലഹാരങ്ങൾ കിട്ടി പഴങ്ങൾ കിട്ടി പാനീയം കിട്ടി ഓരോന്ന് കഴിക്കുമ്പോഴും സന്തോഷം കൂടികൂടി വരികയാണ് അസീസിനോടുള്ള സ്നേഹം വർദ്ധിച്ചു വന്നു സ്നേഹം മനസ്സിൽ നിറഞ്ഞു മോനേ….
അസീസ് തന്നെ വിളിക്കുന്നു കോരിത്തരിച്ചുപോയി എന്തൊരു സ്നേമാണിത് മോന്റെ വീട്ടിൽ ആരൊക്കെയുണ്ട്
വീട്ടിലുള്ളവരെപ്പറ്റിയെല്ലാം പറഞ്ഞു കൊടുത്തു ഉപ്പയെപ്പറ്റി പ്രത്യേകം പറഞ്ഞു ഉപ്പായുടെ വിശേഷങ്ങളൊക്കെ പറയൂ ഉപ്പയെപ്പറ്റി കുറെ നേരം സംസാരിച്ചു ഉപ്പായുടെ ദുഃഖത്തെക്കുറിച്ചു പറഞ്ഞു
ഉപ്പാക്ക് എപ്പോഴും കരച്ചിലാണ് നഷ്ടപ്പെട്ടുപോയ മകനെക്കുറിച്ചോർത്ത് എപ്പോഴും കരയും ഉപ്പായുടെ മനസ്സ് യൂസുഫിനെക്കുറിച്ചോർത്ത് വിങ്ങുകയാണ്
മോനേ….. നിനക്കെന്ന മനസ്സിലായോ മോൻ ഒന്നും മനസ്സിലാവാതെ രാജാവിന്റെ മുഖത്തേക്ക് അതിലാഘവത്തോടെ നോക്കി നിന്നു അപ്പോൾ അസീസ് ചിരിച്ചു കൊണ്ട് പറയുകയാണ്
മോനെ…. ഞാനാണ് യൂസുഫ് മോന്റെ ഇക്കാക്ക
എന്റെ പടച്ചോനെ ബിൻയാമിൻ ഞെട്ടിപ്പോയി ഇക്കാക്കയെ കെട്ടിപ്പിടിച്ചു തേങ്ങിക്കരഞ്ഞുപോയി ഇക്കാക്കക്കും കരച്ചിലടക്കാനായില്ല
നമ്മുടെ ഉപ്പ …….. ബിൻയാമിൻ പറഞ്ഞു തുടങ്ങി
മോനേ….. ഉപ്പായെ കാണണം അതിനുള്ള സന്ദർഭം വരും ഇൻശാഅല്ലാഹ്
ബിൻയാമിന് മനസ്സിലൊതുങ്ങാത്ത ആഹ്ലാദം ഇങ്ങനെ ഒരു കൂടിക്കാഴ്ചയുണ്ടാകുമെന്ന് ഒരിക്കലും കരുതിയതല്ല അല്ലാഹു നൽകിയ അനുഗ്രഹം കാണാൻ കഴിഞ്ഞല്ലോ ഉപ്പായുടെ അടുത്ത് പറന്നെത്താനുള്ള ആവേശമുണ്ട് പറക്കാൻ തനിക്ക് ചിറകില്ലല്ലോ ഉപ്പയെ ഈ വിവരം അറിയിക്കണം ഇക്കാക്കയെ കാണാൻ വലിയ വലിയ ആളുകൾ വന്നു കൊണ്ടിരിക്കുന്നു തന്നോടൊപ്പം സഞ്ചരിച്ചു നടക്കാനെവിടെ സമയം കൊട്ടാരം സ്വന്തം വീടുപോലെയായി എല്ലാ സ്ഥലവും ഓടി നടന്നുകാണുകയാണ് പരിചാരകന്മാർ സ്നേഹത്തോടെ നോക്കുന്നു ചിരിക്കുന്നു കൂടെ നടക്കുന്നു അതാവരുന്നു ഇക്കാക്കമാർ അവർക്കറിയില്ല ഈ അസീസ് ആരാണെന്ന് അവർ അതറിയേണ്ട താൻ അക്കാര്യം പറയാൻ പോവുന്നില്ല ഇക്കാക്കമാർ ഊഴം കാത്ത് നിൽക്കുകയാണ് ധാന്യം കിട്ടിയാൽ മടങ്ങിപ്പോവാം അവർക്ക് മറ്റൊന്നും ചിന്തിക്കാനില്ല
സഹോദരങ്ങളെല്ലാം വളരെ സന്തോഷത്തിലാണ് അസീസ് തങ്ങളെ നന്നായി സ്വീകരിച്ചിരിക്കുന്നു ബിൻയാമിനെ കണ്ടപ്പോൾ അസീസിന് സന്തോഷമായി നല്ല അളവിൽ ധാന്യം നൽകുകയും ചെയ്തു ഇനി താൻ മടങ്ങിപ്പോവുകയാണ് കൻആനിലേക്ക് എല്ലാവരും ഒട്ടകപ്പുറത്ത് കയറി ബിൻയാമീനും കയറി അൽപദൂരം നീങ്ങിയതേയുള്ളൂ അപ്പോൾ വിളിയാളം കേട്ടു ഹേ…. യാത്രക്കാരേ നിൽക്കുക നിങ്ങൾ കൊള്ള നടത്തിയിരിക്കുന്നു
അവർ യാത്ര നിർത്തി വിളിച്ചു ചോദിച്ചു നിങ്ങൾക്കെന്താണ് കളവ് പോയിരിക്കുന്നത് അളവു പാത്രം ഞങ്ങൾ അതെടുത്തിട്ടില്ല ഞങ്ങൾ മാന്യൻമാരാണ് മോഷണം നടത്തുകയില്ല അത് പറഞ്ഞാൽ പറ്റില്ല പരിശോധിക്കണം ഞങ്ങളിവിടെ കുഴപ്പമുണ്ടാക്കുന്നവരല്ല ഞങ്ങൾ ആരുടെയും സാധനം കളവു നടത്തുകയില്ല സേവകന്മാർ കർശന നിലപാടെടുത്തു ഒട്ടകപ്പുറത്തുള്ള സാധനങ്ങൾ തുറന്നു പരിശോധിക്കാൻ തുടങ്ങി ഓരോ ചാക്കുകൾ പരിശോധിച്ചു ഒന്നിലുമില്ല അവസാനം ഒരു ചാക്കുകെട്ട് ബാക്കിയായി ബിൻയാമീന്റെ കെട്ട് അതിൽ ഉണ്ടാവില്ലെന്ന് എല്ലാവർക്കും ഉറപ്പാണ് തുറന്നപ്പോഴോ ? അതാ ഇരിക്കുന്നു അളവു പാത്രം….എല്ലാവരും ഞെട്ടിപ്പോയി
സഹോദരങ്ങൾക്ക് ബിൻയാമീനോട് കടുത്ത കോപം വന്നു കട്ടവനെ പിടികൂടുക ശിക്ഷിക്കുക അത് കൻആനിലെ നിയമം ആ നിയമം ഇവിടെയും നടപ്പാക്കുന്നു ബിൻയാമിനെ ഉപേക്ഷിക്കുക മറ്റുള്ളവർക്കു പോവാം കൽപന വന്നു പക്ഷെ എങ്ങനെ പോവും ? ഉപ്പായുടെ അടുത്തേക്ക് പോവാൻ പറ്റുമോ ?
അവർ അസീസിനെ സമീപിച്ചു സങ്കടം പറഞ്ഞു ഞങ്ങൾക്ക് പ്രായമായ പിതാവുണ്ട് ബിൻയാമിനെ കണ്ടില്ലെങ്കിൽ അദ്ദേഹം സങ്കടപ്പെടും ബിൻയാമിനെ വിട്ടുതരണം ഞങ്ങളിലൊരാളെ പകരമായി സ്വീകരിക്കണം
എന്ത് ? കട്ടവനെ വിടുക നിരപരാധിയായ മറ്റൊരാളെ ബന്ധനത്തിലാക്കുക അതു പറ്റില്ല
ഇവൻ കള്ളനാണെങ്കിൽ മുമ്പ് അവന്റെ സഹോദരനും കട്ടിട്ടുണ്ട് അസീസ് അവരെ നോക്കി സൂസുഫിനോടുള്ള വെറുപ്പ് ഇപ്പോഴും തീർന്നിട്ടില്ല ഇവർ ഇപ്പോഴും നന്നായിട്ടില്ല ദുഷ്ട ചിന്തയിൽ തന്നെയാണ്
അവർ ഒരൊഴിഞ്ഞ സ്ഥലത്ത് യോഗം ചേർന്നു റൂബീൻ മറ്റുള്ളവരോട് ചോദിച്ചു നിങ്ങൾ അല്ലാഹുവിന്റെ പേരിൽ സത്യം ചെയ്തു പറഞ്ഞിട്ടല്ലേ ഉപ്പ ബിൻയാമിനെ വിട്ടു തന്നത് പിന്നെ ഞാനെങ്ങനെ തിരിച്ചു പോകും? ഞാൻ നിങ്ങളുടെ കൂടെ വരുന്നില്ല പിതാവ് വിളിക്കട്ടെ എന്നിട്ടു വരാം നിങ്ങൾ പോവണം പിതാവിനോട് വിവരങ്ങൾ പറയുക മറ്റ് യാത്രക്കാരും മിസ്റുകാരുമെല്ലാം സാക്ഷികളാണ് അവരോട് ഉപ്പ നേരിട്ട് ചോദിക്കട്ടെ
റൂബിൻ അല്ലാത്തവർ യാത്രയായി ബിൻയാമിൻ തടവിലുമായി
ഇത് വിശുദ്ധ ഖുർആനിൽ പറയുന്നത് നോക്കൂ
അങ്ങനെ അദ്ദേഹം തന്റെ സഹോദരന്റെ കെട്ട് പരിശോധിക്കുന്നതിന് മുമ്പായി മറ്റുള്ളവരുടെ കെട്ടുകൾ പരിശോധിച്ചു പിന്നെ എന്റെ സഹോദരന്റെ കെട്ടിൽ നിന്ന് അളവുപാത്രം കണ്ടെടുത്തു അപ്രകാരം യൂസുഫ് നബിക്ക് നാം തന്ത്രം പഠിപ്പിച്ചു കൊടുത്തു അല്ലാഹു ഉദ്ധേശിച്ചതിനാൽ അതിന് കഴിഞ്ഞു നാം ഉദ്ദേശിക്കുന്ന വരെ നാം പല പദവികൾ ഉയർത്തുന്നു എല്ലാ അറിവുള്ളവർക്കും ഉപരിയായി എല്ലാം അറിയുന്ന ഒരുവനുണ്ട് (12:76)
വ ഫൗഖ കുല്ല ദീ ഇൽമിൻ അലിം
അവർ പറഞ്ഞു: ഓ ….. അസീസ് ഇവന് വയസ്സായ ഒരു പിതാവുണ്ട് അത് കൊണ്ട് ഇവന് പകരം ഞങ്ങളിൽ ഏതെങ്കിലുമൊരാളെ അങ്ങ് പിടിച്ചു വെക്കുക വളരെ ഉപകാര ശീലനായിട്ടാണ് അങ്ങയെ ഞങ്ങൾ കാണുന്നത് (12:78)
അദ്ദേഹം പറഞ്ഞു: നമ്മുടെ സാധനം ആരുടെ പക്കൽ നിന്ന് നമുക്ക് കണ്ട് കിട്ടിയോ അവനെയല്ലാതെ മറ്റൊരാളെ പിടിച്ചു വെക്കുന്നതിനെക്കുറിച്ച് നാം അല്ലാഹുവിൽ അഭയം പ്രാപിക്കുന്നു നാം അങ്ങനെ ചെയ്യുന്ന പക്ഷം നിശ്ചയമായും നാം അക്രമികൾ തന്നെയാണ് (12:79)
ബിൻയാമിൻ കളവു നടത്തിയെങ്കിൽ അതിന് മുമ്പ് അവന്റെ സഹോദരൻ യൂസുഫ് കളവ് നടത്തിയിട്ടുണ്ട് എന്ന പരാമർശത്തെക്കുറിച്ച് പരിശുദ്ധ ഖുർആൻ പറയുന്നതിങ്ങനെയാണ്
അവർ പറഞ്ഞു: അവൻ മോഷ്ടിക്കുന്നെങ്കിൽ മുമ്പ് അവന്റെ ഒരു സഹോദരനും മോഷ്ടിച്ചിട്ടുണ്ട് എന്നാൽ യൂസുഫ് അത് തന്റെ മനസ്സിൽ രഹസ്യമാക്കി വെച്ചു അതിനെക്കുറിച്ച് അവരോട് ഒന്നും വെളിവാക്കിയതുമില്ല അദ്ദേഹം (സ്വയം) പറഞ്ഞു: നിങ്ങൾ ഒരു മോശപ്പെട്ട സ്ഥാനക്കാരാകുന്നു അല്ലാഹു നിങ്ങൾ വിശേഷിപ്പിക്കുന്നതിനെപ്പറ്റി നന്നായി അറിയുന്നവനാകുന്നു (12:77)
അങ്ങനെ ബിൻയാമിനെക്കുറിച്ച് അവർ നിരാശയടഞ്ഞപ്പോൾ അ