ദേശം ,ഭാഷ ,ജാതി ,വർണ്ണ വ്യത്യാസങ്ങളില്ലാതെ ജനങ്ങളെല്ലാം സമന്മാരാണ് എന്നും സമൂഹത്തിൽ ഏറ്റവും ആദരണീയൻ ദൈവഭക്തൻ ആണെന്നുമാണ് ഖുർആൻറെ പ്രഖ്യാപനം .വിവേചനാധികാരം മാത്രമാണ് ഖുർആൻ നൽകിയത് .ആരാണ് ഭക്തിയുള്ളത് അവർക്കാണ് കൂടുതൽ പരിഗണന. ആത്മാർത്ഥമായി സൃഷ്ടികൾക്ക് വേണ്ടി നിലകൊള്ളുന്നവനാണ് യഥാർത്ഥത്തിൽ ജനസേവകൻ .ശേഷമുള്ള  നാല് ഖലീഫമാരും ഇങ്ങനെ തന്നെ ആയിരുന്നു. അറബികൾ സാമൂഹികവും സാംസ്കാരികവുമായി അവരുടെ പ്രത്യേകതകൾ കാത്തു സൂക്ഷിച്ചതും അതുകൊണ്ടാണ്. നബി കുടുംബത്തിന് സമൂഹത്തിൽ നിന്നു ലഭിക്കുന്ന പരിഗണന ഇതുതന്നെയാണ് .ഉന്നത സ്ഥാനങ്ങൾക്ക് അധികാരികളായതും അതുകൊണ്ട് തന്നെ.ഖുർആനിൻ്റെ ഭാഷ എന്ന വിലാസത്തിലാണ് അറബിക്ക് പ്രാധാന്യം ലഭിച്ചത്