ഇത്രവുംവിശാലമായ ആശയങ്ങൾ അതീവ സുന്ദരമായ അവതരണത്തിലൂടെ യാണ് ഖുർആൻ സമർപ്പിക്കുന്നത്. വിരസമായ വിവരണം എവിടെയുമില്ല .അളന്നുമുറിച്ച പ്രയോഗങ്ങൾ മനസ്സിൽ കുത്തി തറക്കുന്ന ശൈലികൾ ഒന്നിനൊന്നു മെച്ചപ്പെട്ട ഘടനാ സംവിധാനം ശത്രുക്കൾക്കു വരെ ബോധ്യപ്പെട്ട കാര്യമാണ് അതുകൊണ്ടുതന്നെ മാരണം ,കവിത എന്നിങ്ങനെ ഖുർആനിനെയും മാരകൻ ,കവി എന്ന് പ്രവാചകനെയും അവർ വിളിച്ചിരുന്നു. ശബ്ദ സൗന്ദര്യമുള്ളവൻ നിയമപ്രകാരം ഖുർആൻ പാരായണം ചെയ്താൽ ഏത് സംഗീത ചക്രവർത്തിയും അടിയറവു പറയേണ്ടി വരും. അവസാന പദങ്ങൾ ഒപ്പിച്ച പദങ്ങളും വാക്യങ്ങളും എണ്ണവും വർണ്ണവും സമീകരിച്ചുള്ള സംവിധാനം സംഗീതാത്മകമാണ്.