മുഅല്ലലോ ശാദ്ദോ ആവാത്തവിധം, നീതിമാന്മാരും പൂർണകൃത്യതയുള്ളവരുമായ നിവേദകരിലൂടെ തിരുനബിയിലേക്കോ, സ്വഹാബിയിലേക്കോ ഇടമുറിയാതെ പരമ്പര ചേരുന്ന ഹദീസുകളെയാണ് സ്വഹീഹ്
എന്നു പറയുന്നത്, മശ്ഹൂറോ അസീസോ ഗരീബോ ആകാം. (ശാദും മുഅല്ലലും എന്താണെന്നു വഴിയേ വിശദമാക്കാം) സ്വഹീഹായ നിവേദനങ്ങൾ
തന്നെ വീണ്ടും രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഒന്ന്- ‘സ്വഹീഹുൻ ലിദാതിഹി’:(الحديث الصحيح لذاته ) സ്വീകാര്യതയുടെ മാനദണ്ഡങ്ങൾ ഏറ്റവും ഉന്നതമായ രീതി
യിൽ സമ്മേളിച്ചവ. രണ്ട്- ‘സ്വഹീഹുൻ ലി ഐരിഹി'( صحيح لغيره )،: സ്വീകാര്യതയുടെ
മാനദണ്ഡങ്ങൾ സമ്പൂർണമായിട്ടില്ലെങ്കിലും കാരണങ്ങളാൽ പ്രസ്തുത ന്യൂനതകൾ പരിഹരിക്കപ്പെട്ടവ. (നുഖ്ബതുൽഫികർ. പ:45).
സ്വഹീഹായ ഹദീസുകളെ മാത്രം ഉൾപെടുത്തിയുള്ള പ്രഥമ രചന
ഇമാം ബുഖാരി(റ)വിന്റെ ‘സ്വഹീഹുൽ ബുഖാരി’യാണ്. ‘അസ്വഹ്ഹുൽ
കുതുബി ബദ കിതാബില്ലാഹി’ (വിശുദ്ധഖുർആൻ കഴിഞ്ഞാൽ ഏറ്റവ
സ്വഹീഹായ ഗ്രന്ഥം) എന്ന് വിശ്രുതമായ രചന. ഗ്രന്ഥകർത്താവിന്റെ അധ
രങ്ങളിൽ നിന്നു തന്നെ തൊണ്ണറായിരത്തോളം പേർ കേട്ടുപഠിക്കുകയും
മനപാഠമാക്കുകയും ചെയ്ത ഒരു ഗ്രന്ഥത്തിന്റെ മഹത്വം പറയാനില്ല. അഭിവന്ദ്യരായിരുന്ന ഗുരുനാഥൻ ശയ്ഖ് ഇസ്ഹാഖ്ബ്നു റാഹവയ്ഹി(റ)വിന്റെ
നിർദേശപ്രകാരം തീർത്തും പ്രബലമായ ഹദീസുകൾ മാത്രം ഉൾപ്പെട
ത്തിയാണ് ഇമാം ബുഖാരി(റ) ‘സ്വഹിഹ്’ രചിച്ചത്. അതിസൂക്ഷ്മമായ
മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ആറു ലക്ഷം ഹദീസുകളെ അദ്ദേഹം
നിരൂപണം ചെയ്തു. നീണ്ട പതിനാറു വർഷത്തെ കഠിനാധ്വാനം
കൊണ്ടാണ് 7275 ഹദിസുകളുടെ സമാഹാരം തയാറാക്കിയത്. നൂറിൽ
പരം വ്യാഖ്യാന ഗ്രന്ഥങ്ങൾ ബുഖാരിക്കു രചിക്കപ്പെട്ടിട്ടുണ്ട്. ഇതിൽ
ഏറ്റവും പ്രസിദ്ധം ഇമാം ഇബ്നുഹജർ(റ)വിന്റെ “ഫത്ഹുൽബാരി’യാണ്.
ഇമാം ബുഖാരി(റ)വിന്റെ ശിഷ്യനായിരുന്ന മുസ്ലിമുബ്നു ഹജ്ജാജിൽ
ഖുശയ്രി(റ)വിന്റെ സ്വഹീഹു മുസ്ലിം” ആണ് ഈ ഇനത്തിലെ ഏറ്റവും
വിശ്രുതമായ രണ്ടാമത്തെ രചന. ഒരേ ഹദീസ് തന്നെ വ്യത്യസ്ത നിവേദക പരമ്പരകളിലൂടെ സ്വഹീഹായി ലഭ്യമായതെല്ലാം ഇതിൽ സമാഹരി
ച്ചിട്ടുണ്ട്. നിവേദകപരമ്പരകളുടെ ആധിക്യം മൂലമുള്ള ആവർത്തനങ്ങൾ
ഉൾപ്പെടെ 12,000 ഹദീസുകളും ആവർത്തനം പരിഗണിക്കാതെ 4000 ഹദീ
സുകളും സ്വഹീഹു മുസ്ലിമിലുണ്ട്. (അൽബാഇസുൽഹദീസ്: 36) ഇമാം
ബുഖാരി(റ)വിന്റെ സ്വഹീഹിനു താഴെയായാണ് ഇമാം മുസ്ലിം (റ)വിന്റെ
ഈ രചന പരിഗണിക്കപ്പെടുന്നത്. അതിന്റെ കാരണം, ഹദീസുകളുടെ
നിവേദക പരമ്പരയുടെ നിരൂപണ വ്യവസ്ഥയിൽ ഇരുവർക്കുമുള്ള വ്യത്യാ
സമാണ്. നിവേദകശ്യംഖലയിലെ ഓരോ റാവിയും അവരുദ്ധരിക്കുന്നത്
ആരെയാണോ അവരിൽ നിന്നു നേരിട്ടു ഹദീസ് കേട്ടിരിക്കണം എന്നാണ്
ഇമാം ബുഖാരി(റ)വിന്റെ നിലപാട്. തമ്മിൽ സന്ധിച്ചില്ലായെങ്കിലും സമ
കാലികരായാൽ മതിയെന്ന വീക്ഷണമാണ് ഇമാം മുസ്ലിം (റ)വിനുള്ളത്.
കുറേ കൂടി സൂക്ഷ്മമാണ് “സ്വഹീഹുൽ ബുഖാരി’ ആധാരമാക്കുന്ന
മാനദണ്ഡം എന്നർത്ഥം. ഇമാം ബുഖാരിയോ ഇമാം മുസ്ലിമോ ലഭ്യമായ
സ്വഹീഹായ എല്ലാ ഹദീസുകളും ഈ സമാഹാരങ്ങളിൽ ഉൾപ്പെടുത്തി
യിട്ടില്ല. ഇമാം തിർമിദി(റ)വും മറ്റും ‘ബുഖാരി സ്വഹീഹാക്കിയത് എന്ന നിലയിൽ ഉദ്ധരിക്കുകയും “സ്വഹീഹുൽ ബുഖാരി’യിൽ കാണാതിരിക്കുക
യും ചെയ്യുന്ന ചില നിവേദനങ്ങൾ ഈ ഗണത്തിൽപെടുന്നതാണ് (അൽബാഇസുൽഹദീസ്: 35).