മുത്തഫഖുൻ അലയ്ഹി

“ശയ്ഖാനി- ഇമാം ബുഖാരി(റ)വും ഇമാം മുസ്ലിം (റ)വും ഒന്നിച്ചു നിവേദനം ചെയ്ത ഹദീസുകൾ “മുത്തഫഖുൻ അലയ്ഹി’ എന്നറിയപ്പെടുന്നു.
സ്വഹീഹുകളിൽ പ്രഥമ ഗണനീയം ഇവയാണ്. പിന്നീട്, ഇമാം ബുഖാരി(റ)
ഉദ്ധരിച്ചത്. മൂന്നാമതായി, ഇമാം മുസ്ലിം (റ)വിന്റെ നിവേദനത്തിലുള്ളത്. ബുഖാരിയോ മുസ്ലിമോ ഉദ്ധരിച്ചിട്ടില്ലെങ്കിലും ഇരുവരുടെയും നിരൂപണ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മറ്റു ഇമാമുകൾ ഉദ്ധരിച്ചവ നാലാം
സ്ഥാനത്ത് പരിഗണിക്കുന്നു. ഇമാം ബുഖാരി(റ)വിന്റെ മാനദണ്ഡമനുസ
രിച്ച് നിവേദനം ചെയ്തവ അഞ്ചാം സ്ഥാനത്തും ഇമാം മുസ്ലിം(റ)വിന്റെ
മാനദണ്ഡങ്ങൾ പാലിച്ചവയെ ആറാം സ്ഥാനത്തും പരിഗണിക്കുന്നു. ഏഴാ
മതായാണ് മറ്റു ഇമാമുകൾ സ്വഹീഹായി നിവേദനം ചെയ്തവയ്ക്കുള്ള
സ്ഥാനം. (നുഖ്ബ: 53, 54 കാണുക)

സ്വഹീഹായ ഹദീസുകളിൽ പ്രധാനമായവയാണ് “മുഖർറജുൻ
അലസ്സ്വഹീഹയ്നി’. ബുഖാരിയോ മുസ്ലിമോ ഉദ്ധരിച്ചതല്ലാത്ത ഹദീസു
കളാണിത്. “മുസ്തഖ്റജ്’ രേഖപ്പെടുത്തുന്നയാൾ തന്റെ ഗുരുവിലോ നിവേദക ശൃംഖലയിൽ മറ്റെവിടെയെങ്കിലുമോ ബുഖാരി-മുസ്ലിം നിവേദക
ശൃംഖലയിൽ സന്ധിക്കണം (തദ് രീബുർറാവീ: 112) വിശിഷ്യാ പ്രാധാന്യ
മുള്ള കാരണങ്ങളില്ലെങ്കിൽ നിവേദക ശൃംഖലയിൽ അടുത്തുള്ളവരിലേ
ക്കുള്ള സനദ് നഷ്ടമാകുംവിധം വളരെ അകന്ന നിവേദകരിലാകരുത് സന്ധിക്കുന്നത് എന്ന് ഇബ്നുഹജർ(റ) ഉപാധിവെച്ചിട്ടുണ്ട്. (Ibid-112) മുസ്തഖ്റജുകളിൽ ഏറ്റവും പ്രധാനമായി ഗണിക്കപ്പെടുന്നവ “സ്വഹീഹു അബീഅവാന’, ‘സ്വഹീഹു അബീബക്റിൽ ഇസ്മാഈലീ’, “സ്വഹീഹുൽബുർഖാനീ’, “സ്വഹീഹു അബീനു അയ്മിൽഇസ്ബഹാനി’ എന്നിവയാണ്.
“മുസ്നദു ഇമാം അഹ്മദ്’ ഈ ഇനത്തിലെ അനേകം ഹദീസുകൾ ഉൾകൊള്ളിച്ചിട്ടുണ്ട്. രണ്ടു ഗുണങ്ങൾ ഈ ഹദീസുകൾക്കുണ്ടെന്ന് ഇമാം നവവി(റ) രേഖപ്പെടുത്തുന്നു: ഒന്ന്- നിവേദക ശൃംഖലയുടെ ഔന്നത്യം, നിവേദ
ക ശൃംഖല റാവിയുടെ ഗുരുവിലോ തൊട്ടടുത്താ ബുഖാരി-മുസ്ലിമിന്റെ
സനദുമായി ചേരുന്നതിനാൽ നിവേദക പരമ്പര ആധികാരികമായി ഗണി
ക്കപ്പെടുന്നു. രണ്ട്: ബുഖാരി-മുസ്ലിമിലൂടെ സനദ് ചേർന്ന “അധിക രിവായത്തുകൾ’ ലഭ്യമാവുന്നു. (തഖ് രീബുർറാവീ: 114-15).