ഉറക്കം പോലുള്ള കാരണങ്ങളാല്‍ വായ പകര്‍ച്ചയായാല്‍ നോമ്പുകാരന്‍ ഉച്ചയ്ക്ക് ശേഷം മിസ്വാക്ക് ചെയ്യുന്നതിന്‍റെ വിധിയെന്താണ്?
ഉറക്കം പോലുള്ള കാരണത്താല്‍ വായ പകര്‍ച്ചയായാലും നോമ്പുകാരന് ളുഹ്റിന്‍റെ സമയത്തിന് ശേഷം മിസ്വാക്ക് ചെയ്യല്‍ കറാഹത്താണെന്നാണ് മദ്ഹബിലെ പ്രബലമായ അഭിപ്രായം.
നോമ്പുകാരന്‍റെ വായ പകര്‍ച്ചയായ അവസ്ഥയില്‍ നിലനിര്‍ത്തുക എന്നത് ദീനില്‍ തേടപ്പെട്ട കാര്യമാണ്. അപ്രകാരം തന്നെ വായ പകര്‍ച്ചയായാല്‍ മിസ്വാക്ക് ചെയ്യലും സുന്നത്താണ്. ഇവിടെ രണ്ടും എതിരായ അവസ്ഥയാണുള്ളത്. അതിനാല്‍ ഈ സന്ദര്‍ഭത്തില്‍ മിസ്വാക്ക് ചെയ്യാതെ വായയുടെ പകര്‍ച്ച നിലനിര്‍ത്തുകയാണു വേണ്ടത്. ഇക്കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ വ്യത്യസ്ത വീക്ഷണങ്ങളുണ്ടെങ്കിലും പ്രബലമായ അഭിപ്രായം ഇതാണ് (തുഹ്ഫതുല്‍ മുഹ്താജ്: 1/227). നോമ്പുകാരന്‍റെ വായയുടെ പകര്‍ച്ച അല്ലാഹുവിന്‍റെയടുക്കല്‍ കസ്തൂരിയേക്കാള്‍ പരിമളമുള്ളതാണ് എന്ന് ഹദീസില്‍ വന്നിട്ടുണ്ട്