ശഅബാന്‍ പതിനഞ്ചാം രാവില്‍ നിങ്ങള്‍ നിസ്കരിക്കുകയും അതിന്റെ പകലില്‍ നോമ്പനു ഷ്ഠിക്കുകയും ചെയ്യുവീന്‍. എന്ന ഇബ്നുമാജ(റ) നിവേദനം ചെയ്ത ഹദീസിനെക്കുറിച്ച് ‘ലൈ ലതുല്‍ ബറാഅത്ത് എങ്ങനെ ആചരിക്കണം’ എന്ന ലേഖനത്തില്‍ പറഞ്ഞുവല്ലോ. നബി  (സ്വ) ശഅബാന്‍ പതിനഞ്ച് പകലില്‍ വ്രതം അനുഷ്ഠിച്ചിരുന്നുവെന്ന് പറയുന്ന ഒരു ഹദീസ് അല്‍ബസ്വാഇര്‍ 177 പേജില്‍ കാണുന്നു. എന്നാല്‍  ഈ ഹദീസുകളുടെ പ്രാബല്യത്തെക്കുറിച്ചു സംശയമുള്ള ചില പണ്ഢിതന്മാര്‍ അന്ന് പ്രത്യേകം നോമ്പ്സുന്നത്തില്ലെന്ന് പറയുന്നുണ്ട്. മറ്റൊരു വിഭാഗമാകട്ടെ പ്രസ്തുത ഹദീസുകള്‍ ലക്ഷ്യത്തിന് കൊള്ളാവുന്നവയാണെന്നും പ്രത്യേകമായി അന്ന് നോമ്പ് സുന്നത്താണെന്നും വ്യക്തമാക്കുന്നു. ആദ്യത്തെ അഭിപ്രായക്കാരില്‍പ്പെട്ട ഇബ്നുഹജര്‍(റ) പ്രസ്താവിച്ചു: “ആ ദിവസത്തെ നോമ്പ് അയ്യാമുല്‍ ബീള്വിന്റെ(എല്ലാ മാ സവും 13, 14, 15) പെടുന്നു എന്ന നിലക്കല്ലാതെ പ്രത്യേകമായി സുന്നത്തില്ല) (ഫതാവല്‍ കുബ്റ 2/80).
രണ്ടാമത്തെ അഭിപ്രായക്കാരാണ് ഇമാം ‘റംലി(റ). ഇബ്നുമാജ(റ) റിപ്പോര്‍ട്ടു ചെയ്ത ഹദീസി ന്റെ വെളിച്ചത്തില്‍ ശ’അബാന്‍ പതിനഞ്ചിന്റെ നോമ്പിനെക്കുറിച്ച് അത് സുന്നത്താണോ അല്ലയോ, പ്രസ്തുത ഹദീസ് സ്വഹീഹാണോ അല്ലയോ എന്ന് ചോദിച്ചതിന് അദ്ദേഹം നല്‍കിയ മറുപടി കാണുക. ‘ശഅബാന്‍ പകുതിയുടെ നോമ്പ്, സുന്നത്താണ്. പക്ഷേ, പതിമൂന്നും പതിനാലും പതിനഞ്ചും സുന്നത്തുണ്ട്. പ്രസ്തുത ഹദീസിനെ ലക്ഷ്യമായി എടുക്കാം’ (ഫതാ റംലി, ഹാമിശ് ഫതാവല്‍ കുബ്റ 2/79)
മൂന്നു യാസീന്‍
ഖുര്‍ആനില്‍ നിന്ന് ഏതു ഭാഗം ഓതിയും ദിക്റ് ദുആകളില്‍ നിന്ന് ഏത് ചൊല്ലിയും ഈ രാത്രിയെ ഹയാത്താക്കാം. എന്നാല്‍ ചില പ്രത്യേക സൂറത്തുകളും ദിക്റുകളും ദു’ആകളും ഈ രാത്രിയില്‍ സുന്നത്താണെന്ന് ‘ഉലമാക്കളില്‍ ചിലര്‍ പറഞ്ഞിട്ടുണ്ട്. ശൈഖ് അബ്ദുല്‍റഹ്മാനുബ്നു ഇബ്രാഹിം തരീമി(റ) ന്റെ രിസാലയില്‍ ഒരു വിഭാഗം ‘ആരിഫീങ്ങള്‍ പറഞ്ഞതായി ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. ‘ശഅബാന്‍ പകുതിയുടെ രാത്രിയില്‍ ഇശാ മഗ്രിബിന്റെ ഇടയില്‍ യാസീന്‍ സൂറത്ത് മൂന്നു പ്രാവശ്യം തുടര്‍ച്ചയായി അവക്കിടയില്‍ മറ്റു സംസാരങ്ങളൊന്നും കൂടാതെ ഓതല്‍ അത്യാവശ്യമാണ്. അവയില്‍ ഒന്നാമത്തേത് തന്റെയും താന്‍ സ്നേഹിക്കുന്നവരുടെയും ദീര്‍ഘായുസ്സിനും രണ്ടാമത്തേത് അന്നപാനീയാദികളില്‍ ബറകതും വിശാലതയും ലഭിക്കുവാനും മൂന്നാമത്തേത് അല്ലാഹു തന്നെ വിജയികളുടെ ഗണത്തില്‍ പെടുത്താനുമുള്ള കരുത്തോട് കൂടിയായിരിക്കണം.
ശറഹുല്‍ ഇഹ്യാഇല്‍ പറയുന്നു: ‘വയസ്സില്‍ ബറകത് ലഭിക്കാനും ഭക്ഷണത്തില്‍ അഭിവൃദ്ധിയുണ്ടാകാനും ഹുസ്നുല്‍ ഖാതിമ(സല്‍മരണം) കരസ്ഥമാക്കാനും ശ’അബാന്‍ പതിനഞ്ചാംരാവില്‍ ഓരോ യാസീന്‍ ഓതുകയെന്നുള്ളത് മുന്‍ഗാമികളില്‍നിന്നും അനന്തരമെടുത്തതാകുന്നു (ഇത്ഹാഫ് 3/427).
ഇമാം ദൈറബി(റ)യും ഇത് സവിസ്തരം രേഖപ്പെടുത്തിയിട്ടുണ്ട്. ഉമര്‍(റ), അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) എന്നിവരില്‍ നിന്നും അന്നേ രാത്രി നിര്‍വഹിക്കേണ്ട പ്രത്യേകം പ്രാര്‍ഥനകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
വിശുദ്ധഖുര്‍ആനിന്റെയും ഹദീസുകളുടെയും പണ്ഡിതോക്തികളുടെയും അടിസ്ഥാനത്തില്‍ ഇത്രയും വിവരിച്ചതില്‍നിന്നും ബറാഅത് രാവിന്റെ സവിശേഷതകള്‍ ഗ്രഹിക്കാവുന്നതാണ്.
പ്രത്യേക പാപമോചനവും പ്രാര്‍ത്ഥനക്കുത്തരവും കരുണാവര്‍ഷവും ഉണ്ടാകുന്ന ഈ മഹത്താ യ രാത്രിയെ തഹജ്ജുദ് നിസ്കാരം, പ്രാര്‍ഥന, ഖുര്‍ആന്‍ പാരായണം, ദിക്റ്, ഖബര്‍ സന്ദര്‍ശനം, മരിച്ചവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ഥന, ദാനധര്‍മ്മം തുടങ്ങിയ പുണ്യകര്‍മ്മങ്ങളെക്കൊണ്ട് സ്വാഗതം ചെയ്യേണ്ടതിന്റെ ആവശ്യകതയും വ്യക്തമായിക്കഴിഞ്ഞു. അല്ലാഹു നമ്മെ ഈ മഹത്തായ രാവിനെ അര്‍ഹമാംവിധം ആദരിക്കുകയും അതുവഴി വിജയം കൈവരിക്കുകയും ചെ യ്യുന്നവരുടെ കൂട്ടത്തില്‍ പെടുത്തട്ടെ.