ചോദ്യം:  അറഫയിൽ നില്ക്കുന്നവർക്ക് സുന്നത്തായ കുറേ ദിക്റുകൾ ഉണ്ടാലോ ? . അത് നാട്ടിലുള്ളവർക്കും ബാധകമാണോ?

 

ഉത്തരം:നാട്ടിലുള്ളവർക്ക് പ്രത്യേകം ഇങ്ങനെ പറഞ്ഞുകാണുന്നില്ല. എന്നാൽ, പ്രസ്തുത തസ്ബീഹുകൾ സംബന്ധിച്ചു വന്ന ഹദീസിൽ ‘അറഫയുടെ രാത്രിയിൽ ഈ പ്രാർത്ഥന നടത്തുന്ന ഏതൊരു ദാസനും ദാസിക്കും അല്ലാഹു ചോദിക്കുന്നതിനുത്തരം നല്കുമെ’ന്നാണുള്ളത്. അറഫയിലല്ലാത്തവരെയും ഈ വാക്യമുൾക്കൊള്ളുമല്ലോ.