وقيل: من أكرم هذه الأيام العشرة أكرمه الله تعالى بعشر كرامات: البركة فى عمره، والزيادة فى ماله، والحفظ لعياله، والتكفير لسيئاته، والتضعيف لحسناته، والتسهيل لسكراته، والضياء لظلماته، والتثقيل لميزانه، والنجاة من دركاته، والصعود على درجاته.
(غنية :٤٢)

ശൈഖ് മുഹ്‌യിദ്ദീൻ അബ്ദുൽ ഖാദർ ജീലാനി (റ) പറയുന്നു: ആരെങ്കിലും ഈ പത്ത് ദിനങ്ങളെ (ദുൽഹിജ്ജയിലെ ആദ്യ പത്ത് ദിനങ്ങൾ) ആദരിച്ചാൽ അല്ലാഹു ﷻ അവനെ പത്ത് നേട്ടങ്ങൾ കൊടുത്ത് ആദരിക്കും…

  1.  -ആയുസ്സിൽ ബറകത്തുണ്ടാവും.
  2. -സമ്പത്തിൽ വർദ്ധനവുണ്ടാവും.
  3. – കുടുംബത്തെ സംരക്ഷിക്കപ്പെടും
  4. – തെറ്റുകൾ പൊറുക്കപ്പെടും.
  5. – നന്മകൾക്ക് ഇരട്ടി പ്രതിഫലം ലഭിക്കും.
  6. – മരണവേദന ലഘൂകരിക്കപ്പെടും.
  7. – (നന്മതിന്മകൾ തൂക്കപ്പെടുന്ന) തുലാസിൽ നന്മകൾക്ക് തൂക്കം കൂടും.
  8. – ഖബ്റിലെ ഇരുളിൽ പ്രകാശം ലഭിക്കും.
  9. – പദനങ്ങളിൽ (നരകത്തിൽ) നിന്ന് രക്ഷ ലഭിക്കും.
  10. – സ്ഥാനക്കയറ്റം ലഭിക്കും.
    (ഗുൻയത്ത്:42)