ബറകത്തിന്റെ മാസങ്ങളെന്നു വിശേഷിപ്പിക്കപ്പെട്ട മൂന്നു മാ സങ്ങളാണു റജബ്, ശഅ്ബാൻ, റമളാൻ എന്നിവ. പ്രഥമ മാസമായ റജബിന് ബറകത്തുകൾ ചൊരിക്കപ്പെടുന്ന മാസമെന്നയർത്ഥത്തിൽ ‘അസ്വബ്ബ്’ എന്നും പേരുണ്ട്. ഒരു വർഷത്തിലെ മാസങ്ങളുടെ യ ജമാനസ്ഥാനത്തുള്ള റമളാനിൻ്റെ മുന്നോടിയായാണ് തൊട്ടു മുമ്പുള്ള ഈ രണ്ടു മാസങ്ങൾക്കും ബഹുമതി. നോമ്പിൻ്റെ കാര്യത്തിലും ഇ വയ്ക്കു പദവിയുണ്ട്. നബിതങ്ങൾ(സ) കൂടുതലായി നോമ്പനുഷ്ടി ച്ചിരുന്ന മാസങ്ങളാണിത്. റമളാനിനോടു ചേർത്തു കൊണ്ട് ഈ ര ണ്ടു മാസങ്ങളിലും അനുബന്ധമായി ശവ്വാലിൻ്റെ ആറു ദിനങ്ങളിലും നോമ്പനുഷ്ടിച്ച് 96 തികയ്ക്കുന്ന ഒരു വഴക്കമുണ്ട്. ഇത് അടിസ്ഥാന മുള്ളതും പുണ്യകർമ്മവുമാണെന്ന് ഇമാം ഇബ്നുഹജർ(റ) ഫത്വാ ചെയ്തതാണ്.
ഈ മൂന്നു മാസങ്ങളിലും സവിശേഷവും അവിസ്മരണീ യവുമായി മൂന്നു സുപ്രധാന രാവുകളും പ്രസിദ്ധമാണല്ലോ. മിഅ്റാ ജ് രാവ്, ബറാഅത്ത് രാവ്, ലൈലത്തുൽഖദ്ർ. നുബുവ്വത്തിന്റെ പ തിനൊന്നാം വർഷം റജബ് 27-ൻ്റെ രാവിനാണല്ലോ നബിതങ്ങളുടെ ജീവിതത്തിലെ സുപ്രധാന സംഭവമായ ഇസ്റാഉം മിഅ്റാജുമുണ്ടാ യത്. നബിചരിതത്തിൽ ദുഃഖവർഷം – ആമുൽ ഹുസ്ൻ- എന്നറിയ പ്പെട്ട അക്കൊല്ലത്തിൽ നടന്ന രണ്ടു വേർപ്പാടുകളിൽ തിരുഹൃദയ ത്തിനേറ്റ വിരഹത്തിൻ്റെ നോവുകൾ നീക്കാനുള്ള യജമാനനായ റ ബ്ബിൻ്റെ സമ്മാനം കൂടിയായിരുന്നു ഈ സംഭവം. അവിടുത്തെ പ്രാ ണസഖിയും ദീനിൻ്റെ ദഅ്വത്തിന് ആലംബവും അവലംബവും ഉമ്മത്തിന്റെ ഉമ്മയുമായ ഖദീജ ബീവിയുടെ വഫാത്താണ് ഒന്ന്. പി താമഹൻ അബ്ദുൽമുത്വലിബിനു ശേഷം തിരുമേനിയുടെ സംരക്ഷ കരായി നെഞ്ചുവിരിച്ചു നിലകൊണ്ട് മൂത്താപ്പ അബൂത്വാലിബിന്റെ വേർപ്പാട് മറ്റൊന്നും. പ്രവിശാലഭൂമി ഇടുങ്ങിപ്പോകുന്ന ഈയനുഭവ ത്തിന്റെ പശ്ചാത്തലത്തിലാണ് ഏഴാകാശങ്ങളും കടന്ന് അർശും കു ർസിയ്യും സ്വർഗ്ഗവും നരകവും ലൗഹും ഖലവുമടക്കം അല്ലാഹു പടച്ച അതിവിശാല ലോകങ്ങളെല്ലാം കണ്ണു നിറഞ്ഞു കാണാനും അരൂപ നായ ഉടയോന്റെ തിരുദർശനത്തിന്നായൊരുക്കപ്പെട്ട വിതാനത്തില ണയാനും ആ മഹാ സൗഭാഗ്യം ഈ ജീവിതത്തിൽ തന്നെ ആസ്വദി ക്കാനും തിരുമേനി(സ)ക്ക് അവസരമുണ്ടായത്. ഇതാണല്ലോ മിഅ് റാജ്. ഇതിന്റെ സത്യത നിഷേധികളായ മക്കമുശ്രിക്കുകൾക്കു കൂടി ബോദ്ധ്യപ്പെടാനും മുന്നോർകളായ നബിമാരോടൊപ്പം ബൈത്തുൽ മുഖദ്ദസിന്റെ പവിത്ര ഭൂമികയിൽ സമ്മേളിക്കാനും സംവിധാനിക്കപ്പെട്ടതാണ് ഇ സ്റാഅ്. ശാരീരികവും ആത്മീയവുമായി തിരുദാസരായ തിരുദൂതർ അനുഭവിച്ച പരിശുദ്ധ സന്നിധിയിലേക്കുള്ള ആരോഹണാനുഭവം ആത്മീയമായി ഈ സമുദാ യത്തിനും അനുഭവിക്കുന്നതിനുള്ള മഹത് അവസരമായ അഞ്ചുനേരത്തെ നമസ് കാരം സമ്മാനിക്കപ്പെട്ടതും ഈ രാത്രിയിൽ തന്നെ. സത്യവിശ്വാസികളുടെ മിഅ്റാ ജെന്നു വിശേഷിപ്പിക്കപ്പെട്ട നമസ്കാരത്തിൻ്റെ കൂടി വാർഷികാനുസ്മരണം മിഅ് റാജു രാവിൽ നടക്കുന്നു.
അല്ലാഹുവിന്റെ റഹ്മത്തും ബറകത്തും അളവറ്റു വർഷിക്കുന്ന ശഅ്ബാൻ 15-ന്റെ രാവിൽ പാപമോചനത്തിൻ്റെ മഹത്തായ ഓഫറുകൾ ഹദീസുകളിൽ ധാരാളം വന്നതു കൊണ്ടാണ് പ്രസ്തുത രാത്രിയെ ബറാഅത്ത്(മോചനം, മുക്തി) രാവെന്നു വിശേഷിപ്പിക്കുന്നത്. ഇതു സംബന്ധമായി വന്ന ഹദീസുകൾ മുഴുവൻ പ്രബലമെന്നു പറഞ്ഞു കൂടെങ്കിലും പ്രസ്തുത രാവ് പ്രാർത്ഥനക്കുത്തരം ലഭിക്കുന്ന ഒരു പുണ്യ രാത്രിയാണെന്നതിൽ ഇമാമുകൾക്ക് ഭിന്നാഭിപ്രായമില്ല. ഇമാം ശാഫിഈ(റ)യെ പ്പോലുള്ള പ്രഗത്ഭ ഉലമാക്കൾ തന്നെ ഈ രാത്രിയുടെ മഹത്വത്തെ പ്രകീർത്തിച്ചി รทร.
പരിശുദ്ധ റമളാനിൻ്റെ സവിശേഷതയും ബഹുമതിയും ഖുർആനിന്റെ അവ തരണ മാസമെന്ന നിലക്കാണെന്നു ഖുർആൻ സൂക്തം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ അവതരണം വിശുദ്ധ റമളാനിലെ ലൈലത്തുൽഖദ്റിലാണെന്നും ഖുർആനിന്റെ സ്പഷ്ടമായ പ്രഖ്യാപനമാണ്. പ്രസ്തുത രാത്രി കൃത്യമായി നിർണ്ണയിക്കപ്പെട്ടിട്ടി ല്ലെങ്കിലും റമളാനിൻ്റെ അവസാന പത്തിലും അതിൽ തന്നെ ഒറ്റയിട്ട രാവുകളിലുമാണ് കൂടുതൽ പ്രതീക്ഷിക്കാവുന്നതെന്ന് തിരുദൂതർ തന്നെ ഉപദേശിച്ച ഹദീസ് പ്രബല മാണ്. ആയിരം മാസത്തേക്കാൾ ശ്രേഷ്ഠവും പുണ്യനിറവുള്ളതുമാണ് ആ രാത്രി യെന്നു ഖുർആൻ തന്നെ വ്യക്തമാക്കിയിടട്ടുമുണ്ട്. വിശ്വാസികൾക്ക് സലാമും അഭി വാദ്യവും നേർന്നു കൊണ്ട് പുലരിയുദിക്കും വരെ റഹ്മത്തിൻ്റെ മലക്കുകളുടെ അ വതരണമുണ്ടാകുമെന്നും വിശുദ്ധ ഖുർആൻ വിവരിക്കുന്നു.
മുൻഗാമികളെയപേക്ഷിച്ച് ആയുഷ് ദൈർഘ്യം കുറഞ്ഞ തിരുനബിയുടെ ഉ ത്തമസമുദായത്തിന് സുകൃതങ്ങൾ വർദ്ധിപ്പിച്ച് പ്രതിഫലങ്ങൾ ഇരട്ടിപ്പിച്ച് മുന്നേ റാനുള്ള അസുലഭാവസരങ്ങളായാണ് വാരാന്തവും മാസാന്തവും വർഷാന്തവുമായി അല്ലാഹു ഇത്തരം പുണ്യദിന-രാത്രികൾ നിശ്ചയിച്ചേകിയിട്ടുള്ളത്. തിരുദൂതർ അ വയുടെ മഹത്വവും സവിശേഷതയും സംബന്ധിച്ച് സുവിശേഷങ്ങളറിയിച്ചിട്ടുള്ളതും നമുക്കനുഗ്രഹമാണ്. ഇതെല്ലാം മനസ്സാ അംഗീകരിച്ച് ആവേശപൂർവ്വം ഈ സവിശേഷ ദിന-രാത്രികളെ ആദരിക്കാനും അവയിൽ വർഷിക്കുന്ന പ്രത്യേക റഹ്മത്തും ബറകത്തും മഗ്ഫിറത്തുമെല്ലാം സമ്പാദിക്കാനും വിശ്വാസി സമൂഹം ജാഗ്രതരാകണം.