ചോദ്യം:

തറാവീഹ് നമസ്കാരം തന്നെ ഇരുപത് റക്അത്താണല്ലോ. അപ്പോൾ എട്ടും പതിനൊന്നും പതിമൂന്നും നമസ്കരിച്ചാൽ തറാവീഹ് ആകുമോ? ആകുമെങ്കിൽ തറാവീഹ് നമസ്കാരം എന്നോ അതോ തറാവീഹിൽ നിന്നുള്ള രണ്ട് റക്അത്ത് നമസ്കാരം എന്നോ നിയ്യത്ത് ചെയ്യേണ്ടത്?

ഉത്തരം:

തറാവീഹ് 20 റക്അത്ത് തന്നെ. എന്നാൽ, അതിൽ നിന്ന് എട്ട്, പത്ത്, പന്ത്രണ്ട് എന്നിങ്ങനെ അല്പം കൊണ്ടു വന്നാലും തറാവീഹിൽ നിന്ന് അല്പം കൊണ്ടു വന്ന പുണ്യം ലഭിക്കും. തറാവീഹ് നമസ്കാരം എല്ലാ ഈരണ്ടു റക്അത്തുകളിൽ നിന്നും സലാം വീട്ടൽ നിർബ്ബന്ധവും അതിനേക്കാൾ ഏറ്റിയാൽ തറാവീഹായി ഗണിക്കപ്പെടാത്തതുമാണ്. അതിനാൽ, പതിനൊന്ന്, പതിമൂന്ന് എന്നിങ്ങനെ ഒറ്റയായി വരുന്ന എണ്ണത്തിൽ തറാവീഹ് വരുകയില്ല.

തറാവീഹ് നമസ്കാരം എന്നോ തറാവീഹിൽ നിന്നും രണ്ട് റക്അത്ത് എന്നോ രണ്ടു കരുതിയാലും മതിയാകും. തുഹ്ഫ: 2-225, 241 നോക്കുക.

===============
—————————-