സുന്നത്തു നമസ്കാരങ്ങളിലേറ്റവും ശ്രേഷ്ടം റമളാനിലെ തറാവീഹ് നമസ്കാരമാണോ? കൂടുതൽ റക്അത്തുകളുള്ള നമസ്ക്കാരമെന്ന നിലക്കാണ് ഇങ്ങനെ ചോദിച്ചത്.

ഉത്തരം: റക്അത്തുകളുടെ എണ്ണവും നിർവ്വഹണത്തിലെ പ്രയാസവും നോക്കിയല്ല നമസ്കാരത്തിന്റെ ശ്രേഷ്ടത നിജപ്പെടുത്തുന്നത്. അല്ലാഹു അതു ചെയ്യാൻ നിർദ്ദേശിച്ചതിന്റെ ബലാബലം പരിഗണിച്ചാണ്. സുന്നത്തു നമസ്കാരങ്ങളിലേറ്റവും ശ്രേഷ്ടം ബലിപെരുന്നാൾ നമസ്കാരവും പിന്നീട് ചെറിയപെരുന്നാൾ നമസ്കാരവുമാണ്. അനന്തരം യഥാക്രമം സൂര്യഗ്രഹണ നമസ്കാരം, ചന്ദ്രഗ്രഹണ നമസ്കാരം, മഴയെത്തേടുന്ന നമസ്കാരം, വിത്റ്, സുബ്ഹിന്റെ മുമ്പുള്ള രണ്ട് റക്അത്ത്, മറ്റു റവാതിബു സുന്നത്തുകൾ, തറാവീഹ്, ളുഹാ എന്നീ നമസ്കാരങ്ങളാണ്. ഇവ കഴിഞ്ഞാൽ ത്വവാഫിന്റെ സുന്നത്തു നമസ്കാരം എന്നിപ്രകാരം മറ്റൊരു  പ്രവൃത്തിയുമായി ബന്ധപ്പെട്ടുള്ള സുന്നത്തുകളും ശേഷം തഹിയ്യത്ത്, ഇഹ്റാമിന്റെ രണ്ടു റക്അത്ത്, വുളൂഇന്റെ സുന്നത്ത്, തന്നിൽ നിന്നുള്ള കാരണം മൂലമല്ലാതെയുണ്ടാകുന്ന സവാലിന്റെ സുന്നത്ത് പോലുള്ളത്, പൊതുസുന്നത്തു നമസ്കാരങ്ങൾ എന്നിങ്ങനെ ക്രമമായാണു ശ്രേഷ്ടത. തുഹ്ഫ : 2-242