വുളൂഇന്റെശർത്തുകൾ 5 ആകുന്നു

 

1. ശുദ്ധീകരണത്തിനുപയോഗിക്കാവുന്ന നിരുപാധിക വെള്ളം ആയിരി ക്കുക.

 

പനിനീർ വെള്ളം, ഇളനീർ വെള്ളം തുടങ്ങി നിരുപാധികം വെള്ളമെന്നു പറയാത്തവ ശുദ്ധീകരണത്തി പറ്റില്ല. വെള്ളം തന്നെ കുങ്കുമം, അരിപ്പൊടി തുടങ്ങിയ വെള്ളത്തിൽ കലരുന്നതു സൂക്ഷിക്കാൻ പ്രയാസമില്ലാത്ത വസ്തുക്കൾമൂലം വ്യത്യാസമുണ്ടാവരുത് . എന്നാൽ ചേരാതെ നോക്കൽ പ്രയാസമായ മണ്ണ്, ഇല, കുളച്ചണ്ടി പോലോത്തവ കൊണ്ടോ വെള്ളത്തിൽ കലരാത്ത മരക്കഷ്ണം പോലോത്തതുകൊണ്ടോ കൂടുതൽ പകർച്ചയാകുന്നതിനു വിരോധമില്ല.

 

രണ്ടു ഖുല്ലത്തിനേക്കാൾ (എകദേശം 191 ലിറ്റർ വെള്ളം)കുറഞ്ഞ വെള്ളം കൊണ്ടാണു വുളൂഅ് ചെയ്യുന്നതെങ്കിൽ അതു മുമ്പു നജസ് നീക്കാനോ, വുളൂഅ്, ജനാബത്ത്, കുളി തുടങ്ങിയ നിർബന്ധ ശുദ്ധീകരണത്തിനേ ഉപയോഗിക്കപ്പെട്ടാതാകാതിരിക്കണം

 

2.കഴുകപ്പെടുന്ന അവയവങ്ങളിൽ വെള്ളം ഒഴുകൽ. വെള്ളത്തെ തടയുന്ന ഒരു വസ്തുവും ശരീരത്തിലില്ലെ ങ്കിലും വെള്ളം കൊണ്ടു തടവിയാൽ മതിയാകുകയില്ല.

 

3. അവയവങ്ങളിൽ സോപ്പ്, കുങ്കുമം തുടങ്ങിയ വെള്ളത്തെ വ്യത്യാസപ്പെ ടുത്തുന്ന ഒന്നും ഇല്ലാതിരിക്കുക.

 

4. വെള്ളം ശരീരവുമായി ചേരുന്നതു തടയുന്ന ടാർ, പെയിന്റ് പോലുള്ള ഒന്നും അവയവങ്ങളിലില്ലാതിരിക്കുക. മൈലാഞ്ചി പോലോത്തതിന്റെ നിറം, മഷിക്കറ തുടങ്ങിയവ വെള്ളത്തെ തട യുകയില്ല. ഒലിക്കുന്ന എണ്ണ കൊണ്ടു കുഴപ്പമില്ലെങ്കിലും ഉറച്ച് എണ്ണ വെ ള്ളം ചേരുന്നതു തടയും. നഖങ്ങളുടെ താഴെയോ മറ്റോ വെള്ളത്തെ തടയും വിധം ചെളിയുണ്ടെങ്കിൽ നീക്കൽ നിർബന്ധം.

 

5. മൂത്രവാർച്ച രോഗിയെപ്പോലെ നിത്യ അശുദ്ധിക്കാർ സമയമായെന്നറിയൽ. ഏതു നിസ്കാരത്തിനും അതിന്റെ സമയമായ തിനു ശേഷമേ അവർ വുളൂഅ് ചെയ്യാവൂ. ത്വവാഫിനുള്ള വുളൂഅ അതിന്റെ സമയമായതിനു ശേഷവും മയ്യിത്തു നിസ്കാരത്തിനുള്ള വുളൂഅ മയ്യിത്തിനെ കുളിപ്പിച്ചതിനു ശേഷവുമാകണം. നിത്യ അശുദ്ധിക്കാ രനായ ഖത്വീബ് ളുഹ്റിന്റെ സമയമാ യാൽ ഖുത്വ ബക്കു വേണ്ടിയും ഖുതുബ കഴിഞ്ഞാൽ നിസ്കാര ത്തിനു വേണ്ടിയും ഓരോ വുളൂഅ ചെയ്യണം.