ചോദ്യം: രാത്രിയിൽ  അറവു നടത്തുന്നതിനു വിരോധമുണ്ടോ? ഉളുഹിയ്യത്ത്‌, അഖീഖത്ത്‌ പോലുള്ള ബലി കർമ്മങ്ങൾ രാത്രി നടത്തിയാലോ?_

ഉത്തരം: രാത്രിയിൽ തന്നെ അറവു നടത്തേണ്ട ആവശ്യമോ അഥവാ രാത്രി നടത്തുന്നതിൽ വല്ല പ്രത്യേക നേട്ടങ്ങളോ ഉണ്ടെങ്കിൽ രാത്രിയിൽ അറക്കുന്നതിനു വിരോധമില്ല. ഇത്തരം കാരണങ്ങളില്ലാതെ രാത്രിയിൽ അറവു നടത്തൽ കറാഹത്താണ്‌. ഉള്‌ഹിയ്യത്ത്‌, അഖീഖത്ത്‌ പോലുള്ള ബലികർമ്മങ്ങൾക്കും ഇതു തന്നെ വിധി. (തുഹ്ഫ: 9-354)