ജീവിതത്തിൽ ഒരിക്കലും കളവ് പറയാത്ത മഹാ വ്യക്തിത്വത്തിന്റെ ഉടമയാണ് പ്രവാചകൻ മുഹമ്മദ്(സ). മക്കയിൽ ഒരു സുപ്രഭാതത്തിൽ പൊടുന്നനെ പ്രവാചകനായി അരങ്ങത്ത് വരികയായിരുന്നില്ല. ഈ മഹാനുഭാവൻ. തന്റെ കുട്ടിക്കാലവും കൗമാരവും യുവത്വത്തിന്റെ നല്ലൊരു പങ്കും മക്കാവാസികൾക്കിടയിൽ ജീവിച്ചവരാണ് മുഹമ്മദ് നബി(സ). അവർക്ക് പ്രവാചകനെ കുറിച്ച് പരാതികൾ ഉണ്ടായിരു ന്നില്ല. അവിടുത്തെ സത്യസന്ധതയിൽ സംശയമുണ്ടായിരുന്നില്ല. അവർ കുട്ടിക്കാലത്ത് തന്നെ “അൽ അമീൻ” (സത്യ സന്ധൻ) എന്ന് പ്രവാചകനെ വിശേഷിപ്പിച്ചിരുന്നു. സംബോധന ചെയ്തിരുന്നു. ഭൗതിക താൽപര്യങ്ങളോടെയാണല്ലോ മനുഷ്യൻ കളവ് പറയുക. കുട്ടിക്കാലത്ത് കച്ചവടക്കാരനായിപ്പോലും പ്രവാചകൻ പ്രവാചകൻ പ്രവർത്തിച്ചിരുന്നല്ലോ. കളവും വഞ്ചനയും പ്രയോഗിക്കാൻ ഏറെ സാധ്യതയുള്ള സന്ദർഭങ്ങൾ ആയിരുന്നു അവ. അത്തരം ഘട്ടത്തിൽ പക്ഷേ, സർവ്വാം ഗീകാരം നേടിയെടുത്ത വ്യക്തിത്വമായിരുന്നു തിരുമേനിയുടേത്. സത്യ സന്ധതയിലും വിശ്വസ്തതയിലും ആകൃഷ്ടയായി, കച്ചവടത്തിനയച്ച ഖദീജ പ്രവാചകന്റെ പത്നിയായി വരുന്ന വിസ്മയമാണ് പിന്നീട് കാണുന്നത്. സുസമ്മതമായ വ്യക്തി പ്രഭാവമായിരുന്നു അത്.അബൂസുഫ്യാൻ ശത്രു പാളയത്തിലുളള കാലത്താണ് കച്ചവടാ വശ്യാർത്ഥം അദ്ദേഹം ശാമിലെത്തുന്നത്. ശാം ഭരണാധികാരിയായ ഹിറഖിൽ അദ്ദേഹവുമായി നടത്തിയ ഒരു സംഭാഷണം. ഇമാം ബുഖാരി ഉദ്ധരിക്കുന്നുണ്ട്. മുഹമ്മദ്(സ) യെ കുറിച്ച് ഹിറയിൽ പല വിഷയങ്ങൾ ചോദിച്ചതിൽ ഒന്ന് ഇതായിരുന്നു, “പ്രവാചകത്വ വാദ വുമായി രംഗത്ത് വരുന്നതിന് മൂന്ന് കളവെന്ന് തെറ്റിദ്ധരിക്കാവുന്ന വല്ലതം അദ്ദേഹം പറഞ്ഞിരുന്നുവോ? അബൂസുഫ്യാൻ പറഞ്ഞു. “ഒരി ക്കലും ഇല്ല. ഹിറഖിൽ രാജാവിന്റെ പ്രതികരണം ചിന്താപരമാണ്. തീർച്ചയായും ഞാൻ മനസിലാക്കുന്നു. മനുഷ്യരോട് കളവ് പറയാത്ത മുഹമ്മദ് അല്ലാഹുവിന്റെ പേരിൽ കുറി പറയില്ല.” (ബുഖാരി ഹദീസ് 7)

 

വ്യക്തമാണ് കാര്യം. ഖുർആൻ സാവായ അല്ലാഹുവിന്റെ അവ തരണമാണ്. സത്യസന്ധനെന്ന് ശത്രുക്കളുടെ പോലും അംഗീകാരം നേടിയ മുഹമ്മദ് നബി(സ) അത് പറയുമ്പോൾ നാം എന്തിന് വിശ്വ സിക്കാതിരിക്കണം. മനുഷ്യരുടെ കാര്യത്തിലോ ജീവിത പ്രശ്നങ്ങ ളിലോ വ്യാജം പറയാത്ത പ്രവാചകൻ അല്ലാഹുവിന്റെ പേരിൽ വ്യാജം പറയുമോ? ഒരിക്കലുമില്ല