ശാഫിഈ മദ്ഹബനുസരിച്ച് മുട്ടുപൊക്കിളിനിടയിൽ തുണിക്ക് ദ്വാരമുണ്ടായാൽ നിസ്കാരം ശരിയാവില്ല. ഹനഫീ മദ്ഹബിൽ തുണിക്ക് ദ്വാരമുണ്ടെങ്കിലും കുഴപ്പമില്ല. ഇതിനെ കുറിച്ച് ഹദീസ് എന്ത് പറയുന്നു?
വസ്ത്രത്തിന് ദ്വാരമുണ്ടാകരുതെന്നാണ് ഹദീസിൽ നിന്ന് മനസ്സിലാവുന്നത് നബി (സ) പറയുന്നു. “സ്ത്രീകളുടെ തല ഔറത്തായതിനാൽ പ്രായ പൂർത്തിയുള്ള ഒരു സ്ത്രീയുടെയും ശിരസാ വസ്ത്രമണിയാതെയുള്ള നിസ്കാരം അല്ലാഹു സ്വീകരിക്കുകയില്ല” (തിർമുദി, അബൂദാവൂദ്, മിശ്കാത് 73, ശർഹുൽ മുഹദ്ദബ് വാ:2, പേ: 166)
നബി (സ) വീണ്ടും പറയുന്നു: “പുരുഷന്റെ ഔറത്ത് മുട്ടു പൊക്കിളി നിടയിലുള്ള സ്ഥലമാണ്.” (ദാറഖുത്നി , ബൈഹഖി വാ:2, പേ:324)
ഇമാം നവവി (റ) പറയുന്നു: “സത്രീ പുരുഷ വ്യത്യാസമില്ലാതെ ഔറത്ത് മറക്കൽ നിർബന്ധമാണെന്ന് സ്ഥിരപ്പെട്ടപ്പോൾ ഔറത്തിന്റെ സർവ്വ ഭാഗവും മറക്കണമെന്നാണതിന്റെ താൽപര്യമെന്ന് സ്ഥിരപ്പെട്ടുവെ ന്നതാണ് നമ്മുടെ രേഖ. അത് കൊണ്ട്തന്നെ അതിൽ നിന്ന് അൽപത്തെ
ഒഴിവാക്കുന്നത് വ്യക്തമായ മറ്റൊരു രേഖയില്ലാതെ സ്വീകാര്യമല്ല.” (ശർ ഹുൽ മുഹദ്ദബ് വാ:2, പേ:167) എന്നാൽ മേൽ പറഞ്ഞ അഭിപ്രായ ഭിന്നത നിസ്കാരത്തെ സംബ
ന്ധിച്ച് മാത്രമാണ്. പ്രത്യുത ഔറത്ത് ജനങ്ങളിൽ നിന്ന് മറക്കൽ നിർബ ന്ധമാണെന്നതിൽ പണ്ഡിതന്മാർക്കിടിയിൽ അഭിപ്രായാന്തരമില്ല. അപ്പോൾ വസ്ത്രത്തിന്റെ ദ്വാരത്തിൽ കൂടി അൽപം വെളിവാകൽ ഹറാമാണെന്ന് ഇമാം അബൂ ഹനീഫ (റ)യും പറയുന്നുണ്ട്.ഇമാം നവവി (റ) പറയുന്നു: “ജനങ്ങളുടെ ദൃഷ്ടിയിൽ നിന്ന് ഔറത്ത് മറക്കൽ ഇജ്മാഅ് കൊണ്ട് നിർബന്ധമാണ്.”. (ശർഹുൽ മുഹദ്ദബ് വാ:3, പേ: 166)
ഇപ്രകാരം ഇമാം ശഅ്റാനി (റ) മീസാനുൽ കുബ്റാ 1/ 169യിലും പ്രസ്താവിച്ചിട്ടുണ്ട്.