പിൽകാലത്ത്, ഹദീസ് പഠനമേഖല കൂടുതൽ വിപുലമായി, ഹദീസുകളെ
ക്കുറിച്ചും അവയുടെ നിവേദന രീതികളെ പ്രതിയും നിവേദകരെ സംബി
പിച്ചും നിരങ്കുശമായ പഠനങ്ങളും ചർച്ചകളും സംവാദങ്ങളും അരങ്ങറി.
വ്യത്യസ്ത പഠനശാഖകൾ ഉടലെടുത്തു. ഹദീസ് നിദാനശാസ്ത്രതത്തിലെ
കേന്ദ്രവിഭജനം പ്രധാനമായും രണ്ടായാണ്. ഒന്ന്- നിവേദക പരമ്പരയി
(അസ്മാഉർരിജാൽ) അപഗ്രഥിക്കുന്ന രിവായത്തുൽ ഹദീസ്.
രണ്ട്:ഹദീസുകളുടെ സങ്കേതഭാഷ (ഇൽമു മുസ് തലഹിൽ ഹദീസ്) വിശകലനം.
ചെയ്യുന്ന ദിറായതുൽഹദീസ്. ഇവയുടെ അനുബന്ധമായി പഠനശാഖകൾ
അനേകം വേറെയുമുണ്ട്.
നിവേദകപരമ്പരയെ (അസ്മാഉർരിജാൽ) പഠിക്കുന്ന രിവായത്തുൽഹദീസ് എന്ന ശാഖയാണ് ‘ഉസലുൽ ഹദീസ്’ എന്ന പേരിൽ പ്രശസ്തമായത്. ഹദീസ് പണ്ഡിതന്മാരുടെ മുഖ്യചർച്ച ഈ ഭാഗത്താണ്. സ്വാഭാവി
കമായും ഹദീസുകളെപറ്റി ഏറ്റവും അധികം രചനകൾ ഉണ്ടായതും ഇതെ
പഠനശാഖയിൽ തന്നെ. ഹദീസ് നിവേദകരുടെ യോഗ്യതയും അയോഗ്യ
തയും ആഴത്തിൽ വിലയിരുത്തപ്പെട്ടു. അതിന്റെ അടിസ്ഥാനത്തിലാണു
ഹദീസുകളുടെയും അവയുടെ നിവേദക പരമ്പരകളുടെയും ബലാബലം
നിർണയിക്കപ്പെട്ടത്. ‘ഇൽമു അസ്മാഇർരിജാൽ’ ഹദീസ് നിവേദകരെ നിരൂപണം ചെയ്യുന്ന പ്രൗഢമായ അനേകം രചനകളാൽ സമൃദ്ധമാണ്. നിവേദകരുടെ പേരുകളെ അറബി അക്ഷരമാലാ ക്രമത്തിൽ ക്രോഡീകരിച്ചഅവരുടെ മഹത്വത്തെയും സ്ഥാനത്തെയും ആധാരമാക്കിയോ വിശകലനം
ചെയ്യുന്ന ബ്യഹത് രചനകളും മൊത്തത്തിൽ യോഗ്യരെയാ അയോഗ്യ
രെയോ പരാമർശിക്കുന്ന ഹൃസ്വമായ അപഗ്രഥനങ്ങളും ധാരാളമുണ്ട്.
ഹദീസ് പണ്ഡിതന്മാർക്കും വിദ്യാർത്ഥികൾക്കുമിടയിൽ വ്യാപകമായി ഉദ്ധരിക്കപ്പെടുന്ന വിശ്രുതമായ ഏതാനും രചനകൾ താഴെ ചേർക്കുന്നു.
1) താരീഖുൽ കബീർ 11 വാള്യങ്ങൾ, ഇമാം ബുഖാരി(റ).
2) ത്വബഖാത്ത് 8 വാള്യങ്ങൾ, ഇബ്നുസഅദ്(റ),
3) തഹ്ദീബുത്തഹ്ദീബ്; 10 വാള്യങ്ങൾ, ഇബ്നുഹജർ(റ),
4) മീസാനുൽഇഅ തിദാൽ; 4 വാള്യങ്ങൾ, ഹാഫിളുദ്ദഹബി(റ).
5) തദ്കിറത്തുൽ ഹുഫ്ഫാള്: ഹാഫിളുദ്ദഹബി(റ)
6) മഗാനിൽഅഖ് യാർ ഫീ രിജാലി മആനിൽ ആസാർ
(ഇമാം ത്വഹാവീ(റ)വിന്റെ മആനിൽ ആ സാർസാർ എന്ന കൃതിയിൽ പരാമർശിക്കപ്പെട്ട നിവേ
ദകരെക്കുറിച്ചു മാത്രം വിശകലനം ചെയ്യുന്ന രചന), ഇമാം അനി(റ).
7) താരീഖു ബഗ്ദാദ്: 14 വാള്യങ്ങൾ, ഖതീബുൽബഗ്ദാദി(റ).
8) താരീഖു ദിമശ്ഖിൽ കബീർ- 80 വാള്യങ്ങൾ, ഇബ്നു അസാകിർ (റ)
9) കിതാബുസ്സിഖാത്. ഇബ്നു ഹിബ്ബാൻ(റ)
10) അളളു അഫാഉസ്സഗീർ: ഇമാം ബുഖാരി).
11) അൽമുഗ്നി ഫിള്ളു അഫാഅ ഹാഫിളുദ്ദഹബി(റ).
12) തഹ്ദീബുൽത്താൻ വല്ലുഗാത്ത്; ഇമാം നവവി(റ),
നിവേദകരുടെ നാട്, ഖിബ് ല എന്നിവയെ മാത്രം ആധാരമാക്കിയാണ്
ഇമാം സംനി(റ) അക്ഷരമാലാ ക്രമത്തിൽ ‘അൽഅൻസാബ്’ ക്രോഡീകരിച്ചത്. ശ്രേഷ്ഠ പണ്ഡിതനായ ഇമാം സുയൂഥി(റ) ഇതിന്റെ സംക്ഷേപം
തയാറാക്കിയിട്ടുണ്ട്
– ‘ലുബൂ ലുബാബ്,’
ഒരേ നാമത്തിൽ വിശുതരായ
നിവേദകരെ വേർ തിരിച്ചറിയാനാണ് ഇമാം ഇബ്നു ഹജർ(റ)വിന്റെ ‘തബ്സിറത്ത്’, ഹാഫിളുദ്ദഹബിയുടെ “മുശബ്ബഹുൽഅസ്മാഅ’, അസ്ദീ
യുടെ “മുശ്തബഹുന്നിസ്ബ’ എന്നീ ഉജ്ജ്വല രചനകൾ, ഹദീസ് പഠനവു
മായി ബന്ധപ്പെട്ട എല്ലാ ശാഖകളിലും ഗഹനവും വിപുലവുമായ അനേകം
രചനകൾ ഖതീബുൽബഗ്ദാദി(റ)വിന് സ്വന്തമായുണ്ട്