ചില കച്ചവടക്കാർ കൂടുതൽ പാലുള്ള മൃഗമാണെന്ന് തോന്നിപ്പിക്കുവാൻ വേണ്ടി കച്ചവട മൃഗത്തെ കറക്കാതെ നിർത്തുന്നതു കാണാം. ഇതിന്റെ വിധിയെന്താണ് ? ഇത്തരം കുതന്ത്രമൊന്നും ഉദ്ദേശമില്ലാതെ വെറുതെ കറക്കാതിരിക്കുന്നതും കാണാറുണ്ട്. ഇങ്ങനെ ചെയ്യാമോ?

 

ഉത്തരം: പാടില്ല. കറവു മൃഗത്തെ പാൽ ചുരത്താതെ ഒഴിച്ചിടുന്നത് ആ മൃഗത്തിനു വിഷമകരമാണല്ലോ. അങ്ങനെ വിഷമിപ്പിക്കുന്നതരത്തിൽ കറക്കാതിരിക്കുന്നത് നിഷിദ്ധമാണ്. കച്ചവട മൃഗത്തെ കറക്കാതെ നിറുത്തുന്നത് ഉപഭോക്താക്കളെ വഞ്ചിക്കലുമാണ്. അകിടിൽ പാൽ നിറഞ്ഞു നിൽക്കുമ്പോൾ കൂടുതൽ പാൽ ലഭിക്കുന്ന മൃഗമെന്നു കരുതി കൂടുതൽ വില കിട്ടാൻ ചെയ്യുന്ന ഈ വഞ്ചനയും നിഷിദ്ധമാണ്. പ്രബല ഹദീസിൽ ഇതു വിരോധിക്കപ്പെട്ടതായി സ്ഥിരപ്പെട്ടിട്ടുണ്ട്. തുഹ്ഫ: 4-389