ചോദ്യം: ഒരു സ്ത്രീ മര ണശേഷം തൻ്റെ മഹ്ർ ഉമ്മക്ക് നൽകണമെന്ന് വസിയ്യത്ത് ചെയ്തിരുന്നു. സ്ത്രീയുടെ മരണശേഷം ഉമ്മ ‘എനിക്ക ത് വേണ്ട’ എന്നു പറയുന്നു. എങ്കിൽ ആ മഹ്ർ ആർക്കാണ് നൽകേണ്ടത്?

 

ഉത്തരം: മഹർ എൻ്റെഉമ്മക്ക് നൽകണമെന്ന വസി യ്യത്ത് അനന്തരാവകാശിയായ ഒരാൾക്കുള്ള വസിയ്യത്താണ്. അവളുടെ മരണശേഷം മറ്റുള്ള അനന്തരാവകാശികൾ സമ്മതി ച്ചാൽ മാത്രമേ പ്രസ്‌തുത വസി യ്യത്ത് സ്വഹീഹാവുകയുള്ളൂ. അവർക്ക് സമ്മതമല്ലെങ്കിൽ ആ വസിയ്യത്ത് അസാധുവാണ്. മാത്രവുമല്ല, അവളുടെ മരണ ശേഷം ഉമ്മ ആ വസിയ്യത്ത് ഖബൂലാക്കിയാൽ മാത്രമേ വസിയ്യത്ത് സ്വഹീഹാവുക യുള്ളൂ. ‘എനിക്കത് വേണ്ട’ എന്ന് ഉമ്മ പറഞ്ഞാൽ ആ വസിയ്യത്തിന് പരിഗണനയില്ല. അപ്പോൾ ആ മഹ്ർ അവളുടെ അനന്തരസ്വത്തിൽ പെട്ടതാണ്. അനന്തരവകാശ നിയമപ്രകാരം അനന്തരാവകാശികൾക്കുള്ള താണത്. (ഫത്ഹുൽ മുഈൻ 325, തുഹ്ഫ – 7/37)1)وتصح لوارث للموصي مع إجازة بقية ورثته بعد موت الموصي وإن كانت الوصية ببعض الثلث ولا أثر لإجازتهم في حياة الموصي: إذ لا حق لهم حينئذ.

——–

ص425 – كتاب فتح المعين بشرح قرة العين بمهمات الدين – باب في الوصية

References   [ + ]

1. وتصح لوارث للموصي مع إجازة بقية ورثته بعد موت الموصي وإن كانت الوصية ببعض الثلث ولا أثر لإجازتهم في حياة الموصي: إذ لا حق لهم حينئذ.

——–

ص425 – كتاب فتح المعين بشرح قرة العين بمهمات الدين – باب في الوصية