ചോദ്യം: 5112
വിവാഹം കഴിഞ്ഞു മാസങ്ങളോളം ഒരുമിച്ചു താമസിച്ച ശേഷം വൈവാഹിക ബന്ധം വേർപ്പെടുത്തുകയും ഒരുതവണ പോലും സംഭോഗത്തിൽ ഏർപ്പെട്ടിട്ടില്ലെന്ന് അവൾ വാദിക്കുകയും അവനതു നിഷേധിക്കുകയും ചെയ്താൽ ആരുടെ വാദമാണു പരിഗണിക്കപ്പെടുക? ഇദ്ദ ആചരിക്കാതെ മറ്റൊരാൾക്ക് അവളെ നികാഹ് ചെയ്തു കൊടുക്കാമോ?
മറുപടി : സംഭോഗത്തിൽ ഏർപ്പെട്ടിട്ടില്ലെന്നു സത്യം ചെയ്തു പറഞ്ഞാൽ അവളുടെ വാദമാണു പരിഗണിക്കപ്പെടുക. ഇദ്ദ ആചരിക്കാതെ അവളെ നികാഹ് ചെയ്തു കൊടുക്കാവുന്നതാണ്. (ശർവാനി: 8/232)