മയ്യിത്തിനെ കൊണ്ടുവരുന്നതു കാണുമ്പോൾ എഴുന്നേറ്റു നിൽക്കലാണോ അതല്ല, എഴുന്നേൽക്കാതിരിക്കലാണോ സുന്നത്ത്?
ഉത്തരം:ജനാസ കൊണ്ടുവരുന്നതു കാണുമ്പോൾ കൂടെ പോകാനുദ്ദേശമില്ലാത്തവർ എഴുന്നേറ്റുനിൽക്കാതിരിക്കുന്നതാണു സുന്നത്ത്. എഴുന്നേറ്റു നിൽക്കൽ കറാഹത്താണ്. ജനാസക്കു വേണ്ടി എഴുന്നേറ്റ് നിൽക്കാൻ നിർദ്ദേശിച്ചു കൊണ്ടുള്ള ചില ഹദീസുകളെപ്പറ്റി നമ്മുടെ ഇമാം ശാഫിഈ(റ)യും ബഹുഭൂരിപക്ഷം ഇമാമുകളും മറുപടി പറഞ്ഞത്, ആ നിർദ്ദേശം ആദ്യകാലത്തായിരുന്നുവെന്നും പിന്നീട് അതു ദുർബലപ്പെടുത്തപ്പെട്ടിട്ടുണ്ടെന്നുമാണ്. ശർഹുബാഫള്ൽ 2-112, ശർവാനി 3-130,131