ചോദ്യം:
ചാപ്പിള്ളയെ കുളിപ്പിക്കലും കഫൻ ചെയ്യലും നിർബ്ബന്ധമുണ്ടോ?
ഉത്തരം:
നാല് മാസം കഴിഞ്ഞ ശേഷം പിരിഞ്ഞ(മനുഷ്യരൂപം പൂണ്ട) ചാപ്പിള്ളയെ കുളിപ്പിക്കലും കഫൻ ചെയ്യലും മറമാടലും നിർബ്ബന്ധമാണ്. അതിനു മുമ്പ് പിരിഞ്ഞതാണെങ്കിൽ കുളി, കഫൻ എന്നിവ നിർബ്ബന്ധമില്ല. ഒരു കീറ കഷ്‌ണം കൊണ്ട് മറയ്ക്കുകയും മറമാടുകയും ചെയ്യൽ നിർബ്ബന്ധമാണ്.
എന്നാൽ ഒരു മാംസകഷ്ണമോ രക്തപിണ്ഡമോ മാത്രമേ പുറത്ത് വന്നിട്ടുള്ളൂവെങ്കിൽ ഇവയൊന്നും നിർബ്ബന്ധമില്ല. കുഴിച്ച് മൂടൽ സുന്നത്താണ്. ഫത്ഹുൽമുഈൻ പേ: 156.