1. മൗലിദ് കിതാബിൽ കാണുന്ന
بسم الله الرحمن الرحيم الحمد لله العلي العظيم. الولي الكريم الذي لا يدرك لأسمائه نهاية ولا يبلغ لها غاية ومع هذا ترجع
എന്നു തുടങ്ങുന്ന محي الدين مولد ൻ്റെ രചയിതാവാരാണ്?
✅ പ്രമുഖ പണ്ഡിതനും സൂഫിവര്യനും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായശൈഖ് മഹ് മൂദുബ്നു അബ്ദിൽ ഖാദിർ അൽ ഖാഹിരി (റ). ( 1078 – 1163) വിൻ്റെ വലിയ മൗലിദിൽ നിന്നുള്ള ചെറിയ ഒരു ഭാഗമാണ് മൗലിദ് കിതാബിൽ കാണുന്ന മുഹ് യിദ്ദീൻ മൗലിദ് .
ഇതിലെ همزة കൊണ്ടു അവസാനിക്കുന്ന ബൈത്തുകൾ (سقاني الشوق كأسات الفناء فقلت بسكرتي فوق البقاء
എന്നിങ്ങനെ തുടങ്ങി إلهي عبدك المسكين فارحم بغفران الذنوب وبالفناء എന്ന വരിയിൽ അവസാനിക്കുന്ന ഇരുപത്തി ഒമ്പത് ബൈത്ത് ) മഹ്മൂദുൽ ഖാഹിരി (റ)വിൻ്റെ മൗലിദിൽ ഇല്ല. അതു ചുരുക്കിയ വ്യക്തി രചിച്ചതോ ഉദ്ധരിച്ചതോ ആവാം.
2. രചയിതാവിൻ്റെ ചരിത്രം വിവരിക്കാമോ?
✅ അവിടുത്തെ ലഘു ചരിത്രം അബ്ദുൽ ഗഫൂർ സഖാഫി കാവനൂർ തൻ്റെ തള്മീനുൽ ഫവാഇദ് എന്ന ഗ്രന്ഥത്തിൽ ഇങ്ങനെ വിവരിക്കുന്നു:
”പ്രസിദ്ധ ആരിഫും വലിയ്യും പ്രമുഖ പണ്ഡിതനും കവിയും ഒട്ടനവധി കറാമത്തുകളുടെ ഉടമയുമാണ് മഹ്മൂദ് ബ്നു അബ്ദില്‍ ഖാദിര്‍(റ).
ഒന്നാം ഖലീഫ :അബൂബക്ർ സിദ്ദീഖ്(റ)വിന്‍റെ സന്താന പരമ്പരയില്‍ ജനിച്ച വ്യക്തിത്വമാണ്.
ജനനം
ഹിജ്റ 1078-ല്‍ തമിഴ്നാട്ടിലെ കായല്‍ പട്ടണത്താണ് ജനനം.
ഹി: 1163-ല്‍ കായൽ പട്ടണത്ത് തന്നെ വഫാതായി. ( മരണം 1167-ൽ ആണെന്നും ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്) അവിടെ തന്നെയാണ് മഖ്ബറ.
അൽ ഖസ്വീദത്തുൽ ഖുത്ബിയ്യ: അടക്കം നിരവധി ഗ്രന്ഥങ്ങൾ രചിച്ച ശൈഖ് സ്വദഖത്തുല്ലാഹില്‍ ഖാഹിരി(റ)യുടെ ശിഷ്യരില്‍ പ്രമുഖ വ്യക്തിത്വമാണ് ശൈഖ് മഹ്മൂദുല്‍ ഖാഹിരി(റ).
അൽ ഖാഹിരി
തമിഴ് നാട്ടിലെ പ്രസിദ്ധമായ കായല്‍ പട്ടണത്തിലേക്ക് ചേര്‍ത്തി കൊണ്ടാണ് ഖാഹിരി എന്നറിയപ്പെടുന്നത്.(അല്ലാതെ ഈജിപ്തിലെ കൈറോ അല്ല. അതും ഖാഹിരി എന്ന പേരിൽ വളരെ പ്രസിദ്ധമാണ്)
ശൈഖ് ജീലാനി(റ)വിൻ്റെ മനാഖിബ് വിവരിക്കുന്ന വലിയ മുഹ് യിദ്ദീന്‍ മൗലിദിന് പുറമെ നിരവധി രചനകള്‍ അദ്ദേഹത്തിനുണ്ട്. സയ്യിദ് ഇബ്റാഹിം ബാദുഷ(റ), ശൈഖ് ശാഹുല്‍ ഹമീദിന്നാഗൂരി(റ) തുടങ്ങിയ മഹത്തുക്കളുടെ മൗലിദുകള്‍ അവയിൽ പെട്ടതാണ്.
(തള്മീനുൽ ഫവാഇദ് ഫീ തഹ്ഖീ ഖിൽ മവാലിദി വൽ ഔറാദി വൽ ഖസ്വാഇദ്:പേജ്: 130)
قيل إن هذا المولد للشيخ محمود القاهري والحق انه ملتقط من المولد الكبير الذي ألفه الشيخ المذكور وهو الشيخ العلامة الولي العارف بالله الكاتب البليغ الشاعر النبيغ صاحب كرامات العديدة وذو التصانيف المفيدة محمود بن عبد القادر الطيبي القاهر نسبة الی قاهر معرب قَايَلْ فَطَنْ (kayal pattanam) في ولاية تاملناد ولد بها سنة ثمان وسبعين بعد الألف من الهجرة،وتلمذ علی علامة دهره وفهامة أوانه العارف بالله الشيخ صدقة الله القاهري،وله مؤلفات عديدة،منها مناقب السيد إبراهيم بادشاه الإربدي والمولد الكبير المشتمل علی مناقب السيد شاه الحميد مهران الناهوري عدد صفحاته مائة وستون تقريبا والمولد الكبير في مناقب الشيخ محي الدين،توفي رحمه الله سنة سبع أو ثلاث وستين ومائة بعد الألف من الهجرة ودفن بكايل فطن،وهو من ذرية سيدنا أبي بكر الصديق رضي الله عنه
( تضمين الفوائد في تحقيق الموالد والأوراد والقصائد: صفحة١٣٠)
3. മുഹ് യിദ്ദീൻ മൗലിദിൻ്റെ തുടക്കത്തിൽ തന്നെ
ولا يَبْلُغُ لها
(ലാ യബ് ലുഗു )
എന്നു ചിലപ്പിലും
മറ്റു ചിലതിൽ
لا يُبْلَغُ لها
(ലാ യുബ് ലഗു) എന്നാണുള്ളത്. ഏതാണ് നല്ലത്?
✅ ലാ യുബ് ലഗു എന്നു കർമ്മണി പ്രയോഗത്തിൽ വായിക്കൽ.
لا يبلغ : بضم الياء وفتح اللام
4. മുഹ് യിദ്ദീൻ മൗലിദിൻ്റെ തുടക്കത്തിൽ തന്നെ (മുകളിൽ പറഞ്ഞതിൻ്റെ ശേഷം )
ومع هذا ترجع من حيث إن
എന്നു ചില പതിപ്പിൽ കാണുന്നു. എന്നാൽ ചില പതിപ്പിൽ
من حيث أنّ
എന്നും കാണുന്നുണ്ട്. ഹയ്സു എന്നതിനു ശേഷം ഇന്നയോ അന്നയോ വായിക്കേണ്ടത്. ഏതാണു ശരി?
✅ രണ്ടും ശരിയാണ്.
ഹയ്സു (حَيْثُ) വിനു ശേഷം ഇന്നയും അന്നയും വായിക്കാമെന്നു പ്രസിദ്ധമായ കാര്യമാണ്. ഏറ്റവും നല്ലത് ഇന്ന വായിക്കലാണന്നു മാത്രം.
ഖുലാസത്തുൽ അൽഫിയ്യ:യിലെ
فاكسر في الإبتدا وفي بدء الصلة
وحيث إن ليمين مكملة
എന്ന ബൈത്തിൻ്റെ ശർഹിൽ ശൈഖ് മഖ്ദൂം ഇക്കാര്യം ബോധ്യമാകും
وقال بعض العلماء والأوجه جواز الوجهين بعد حيث ( شرح الألفية)
❓ മുഹ് യിദ്ദീൻ മൗലിദിലെ തുടക്കത്തിൽ തന്നെ ومع هذا ترجع من حيث إن لها مُحْتَدًا എന്നു ചില പതിപ്പിൽ കാണുന്നു.മുഹ്തദൻ എന്നാലെന്താണർത്ഥം?
✅ മുഹ്തദൻ ( مُحْتَدًا ) എന്നത് അച്ചടിത്തെറ്റാണ്. مَحْتٍدًا ( മഹ്തിദൻ ) എന്നതാണ് ശരി. അടിസ്ഥാനം എന്നാണർത്ഥം.
محتدا : بفتح الميم وكسر التاء أي أصلا يقال فلان كريم المحتد أي الأصل
❓ മൗലിദിലെ
وعفو عن المداح غوث الورى الذي
تُسمى بمحي الدين قطب المقلة
എന്ന ബൈതിൽ തുസമ്മാ എന്നു
താഇനു ളമ്മ് ആണോ?
✅ അല്ല. ഫത്ഹ് ആകുന്നു. تَسَمًى
أي تلقب فهو من باب التفعل
❓ആ വരിയിലെ قطب المقلة തിൻ്റെ അർത്ഥമെന്ത്?
✅ ഭൂമിയിലെ ഖുത്ബ്.المقلةأي الأرض
❓ ശൈഖ് ജീലാനി(റ)വിൻ്റെ പേര് വിവരിച്ചിടത്ത് خندكوس എന്നു കാണുന്നു. അവിടെ جنكي دوست ( ജൻഗീ ദോസ്ത് ) എന്നാണു ശരിയെന്നു പറയപ്പെടുന്നു. വസ്തുതയെന്ത്?
✅ ഫുതൂഹുൽ ഗൈ ബിലും ഖലാഇദിലും ശദറാത്തിലുമെല്ലാം جنكي دوست എന്നാണു കാണുന്നത്.
വായിച്ചിടത്തോളം ശൈഖ് ജീലാനി(റ)യുടെ പിതാക്കളിൽ
ഖന്തകൂസ് (خند كوس) എന്നു കാണുന്നില്ല.(മുഹ് യിദ്ദീൻ മൗലിദിൽ മാത്രമേ കാണുന്നുള്ളൂ.
ഫുതൂഹുൽ ഗൈ ബിൽ محي الدين عبد القادر بن أبي صالح موسى. جنكي دوست എന്നാണുള്ളത്.
ശൈഖ് ജീലാനി(റ)വിൻ്റെ പിതാവ് അബൂ സ്വാലിഹ്(റ) വിൻ്റെ വിശേഷണമായിട്ടാണ് ചരിത്രങ്ങളിൽجنكي دوست എന്നു കാണുന്നത്.
അതു അനറബ് പദമാണ് (كلمة فارسية ) യുദ്ധപ്രിയൻ എന്നാണർത്ഥം.
”കൻന്തകൂസ് ” എന്നത് അച്ചടി തെറ്റോ ബിദഇകളുടെ തിരിമറിയോ ആവാം.
❓ മുഹ് യിദ്ദീൻ മൗലിദിലെ അവസാന ഹികായത്തൽ
والأعلى الذي هو جعل العارف ربه في موارد الشر وقاية لحضرة قدسه
എന്നു ചില പതിപ്പിൽ കാണുന്നുണ്ട്. അവിടെ ചിലത് വിട്ടു പോയിട്ടുണ്ടെന്നു
കേൾക്കുന്നു. വസ്തുതയെന്?
✅ അതേ , അവിടെ ചില പതിപ്പിൽ നിന്നു അല്പം വിട്ടു പോയിട്ടുണ്ട്.
അടിസ്ഥാന പതിപ്പിൽ (ശൈഖ് മഹമൂദുൽ ഖാഹിരി (റ)വിൻ്റെ വലിയ മൗലിദിൽ) ഉള്ളത് ഇങ്ങനെ:
والأعلى الذي هو جعل العارف ربه في موارد الخير وقاية لنفسه وجعل نفسه في موارد الشر وقاية لحضرة قدسه
(تضمين الفوائد)
(ഇല്ലാത്ത പതിപ്പിൽ ഇതു എഴുതി കൊടുക്കേണ്ടതാണ്. അല്ലെങ്കിൽ വലിയ അപകടം പിടിച്ച അർത്ഥ വ്യത്യാസം വരും)
എൻ്റെ പേര് എൻ്റെ നബിയുടെ പേരാണ്⁉️
❓ മുഹ് യിദ്ദീൻ മൗലിദിൽ
واسمي اسم خير الأنبياء
എന്നുണ്ടല്ലോ. ശൈഖ് ജീലാനീ (റ)
” എൻ്റെ പേര് അമ്പിയാക്കളിൽ ഏറ്റവും ഉത്തമരായ നബി(സ്വ)യുടെ പേരാണ് ” എന്നു പറഞ്ഞതാണല്ലോ ഈ ബൈത്തിലുള്ളത്. നബി(സ്വ)യുടെ പേര് അബ്ദുൽ ഖാദിർ എന്നാണോ ?
✅ അതേ , നബി(സ്വ)ക്ക് നിരവധി പേരുകളുണ്ട്. അതിലൊന്നാണ് ‘അബ്ദുൽ ഖാദിർ ‘ എന്നത്. ഇക്കാര്യം ഇമാം സയ്യിദ് മുഹമ്മദ് നവവീ അൽ ജാവീ (റ) തൻ്റെ ഫത്ഹുസ്വമദ് എന്ന ഗ്രന്ഥത്തിലും ഇമാം ഖസ്തല്ലാനീ (റ) തൻ്റെ മവാഹിബിലും മറ്റും വിവരിച്ചിട്ടുണ്ട്.
നബി(സ്വ)യുടെ നിരവധി നാമങ്ങൾ ഇമാം ഖസ്ത്വല്ലാനീ (റ) ഉദ്ധരിച്ചിട്ടുണ്ട്.
ﻓﺬﻛﺮ اﻟﺤﺴﻴﻦ ﺑﻦ ﻣﺤﻤﺪ اﻟﺪاﻣﻐﺎﻧﻲ ﻓﻲ ﻛﺘﺎﺑﻪ “ﺷﻮﻕ اﻟﻌﺮﻭﺱ ﻭﺃﻧﺲ اﻟﻨﻔﻮﺱ” ﻧﻘﻼ ﻋﻦ ﻛﻌﺐ اﻷﺣﺒﺎﺭ ﺃﻧﻪ ﻗﺎﻝ: اﺳﻢ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻋﻨﺪ ﺃﻫﻞ اﻟﺠﻨﺔ ﻋﺒﺪ اﻟﻜﺮﻳﻢ، ﻭﻋﻨﺪ ﺃﻫﻞ اﻟﻨﺎﺭ ﻋﺒﺪ اﻟﺠﺒﺎﺭ ﻭﻋﻨﺪ ﺃﻫﻞ اﻟﻌﺮﺵ ﻋﺒﺪ اﻟﺤﻤﻴﺪ، ﻭﻋﻨﺪ ﺳﺎﺋﺮ اﻟﻤﻼﺋﻜﺔ ﻋﺒﺪ اﻟﻤﺠﻴﺪ، ﻭﻋﻨﺪ اﻷﻧﺒﻴﺎء ﻋﺒﺪ اﻟﻮﻫﺎﺏ، ﻭﻋﻨﺪ اﻟﺸﻴﺎﻃﻴﻦ ﻋﺒﺪ اﻟﻘﻬﺎﺭ، ﻭﻋﻨﺪ اﻟﺠﻦ ﻋﺒﺪ اﻟﺮﺣﻴﻢ، ﻭﻓﻲ اﻟﺠﺒﺎﻝ ﻋﺒﺪ اﻟﺨﺎﻟﻖ، ﻭﻓﻲ اﻟﺒﺮ ﻋﺒﺪ اﻟﻘﺎﺩﺭ ﻭﻓﻲ اﻟﺒﺤﺮ ﻋﺒﺪ اﻟﻤﻬﻴﻤﻦ، ﻭﻋﻨﺪ اﻟﺤﻴﺘﺎﻥ ﻋﺒﺪ اﻟﻘﺪﻭﺱ، ﻭﻋﻨﺪ اﻟﻬﻮاﻡ ﻋﺒﺪ اﻟﻐﻴﺎﺙ، ﻭﻋﻨﺪ اﻟﻮﺣﻮﺵ ﻋﺒﺪ اﻟﺮﺯاﻕ، ﻭﻋﻨﺪ اﻟﺴﺒﺎﻉ ﻋﺒﺪ اﻟﺴﻼﻡ، ﻭﻋﻨﺪ اﻟﺒﻬﺎﺋﻢ ﻋﺒﺪ اﻟﻤﺆﻣﻦ، ﻭﻋﻨﺪ اﻟﻄﻴﻮﺭ ﻋﺒﺪ اﻟﻐﻔﺎﺭ، ﻭﻓﻲ اﻟﺘﻮﺭاﺓ ﻣﻮﺫ ﻣﻮﺫ، ﻭﻓﻲ اﻹﻧﺠﻴﻞ ﻃﺎﺏ ﻃﺎﺏ، ﻭﻓﻲ اﻟﺼﺤﻒ ﻋﺎﻗﺐ،ﻭﻓﻲ اﻟﺰﺑﻮﺭ ﻓﺎﺭﻭﻕ، ﻭﻋﻨﺪ اﻟﻠﻪ ﻃﻪ ﻭﻳﺲ، ﻭﻋﻨﺪ اﻟﻤﺆﻣﻨﻴﻦ ﻣﺤﻤﺪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ،
(شرح الزرقاني : ٤ / ٣١٠)
❓ മുഹ് യിദ്ദീൻ മൗലിദിലെ രണ്ടാം ഹികായത്ത് തുടങ്ങുന്നത് തന്നെ
ذُكِرَ في خلاصة المفاخر في اختصار مناقب الشيخ عبد القادر
എന്നിങ്ങനെ കിതാബിൻ്റെ പേര് പറഞ്ഞു കൊണ്ടാണല്ലോ. ഈ ഗ്രന്ഥത്തിൻ്റെ രചയിതാവാരാണ്?
✅ പ്രമുഖ പണ്ഡിതൻ അശൈഖ് അബ്ദുൽ ഖാദിരിൽ ഖാഹിരി (റ)വിൻ്റെ മകൻ ശൈഖ് അഹ് മദ് ലബ്ബ (റ) രചിച്ച ഗ്രന്ഥമാണിത്.
(തള്മീനുൽ ഫവാഇദ്: പേജ്: 131)
❓ മുഹ് യിദ്ദീൻ മൗലിദിൻ്റെ ഒന്നാം ഹികായത്തിൽ നബി(സ്വ)യെക്കുറിച്ച്
خيرِ مَنْ أُلبسَ دِثار النبوة
എന്നു പറഞ്ഞിട്ടുണ്ടല്ലോ. അതിൻ്റെ അർത്ഥമെന്ത്?
✅ വിവരിക്കാം.
والصلاة والسلام على سيدنا محمد خير من ألبس دثار النبوة وشعار الولاية
എന്നാണുള്ളത്.
”വിലായത്തിൻ്റെ ചിഹ്നവും നുബുവ്വത്തിൻ്റെ ”മേൽവസ്ത്രവും” ധരിപ്പിക്കപ്പെട്ടവരിൽ ഏറ്റവും ഉത്തമരായ തിരുനബി(സ്വ)ക്ക് അല്ലാഹു വിൻ്റെ കരുണയും രക്ഷയും ഉണ്ടാകട്ടെ ” എന്നാണു അർത്ഥം.
ഇവിടെ ആലങ്കാരിക (مجاز) ശൈലിയാണ് രചയിതാവ് സ്വീകരിച്ചത്
❓ മുഹ് യിദ്ദീൻ മൗലിദിൽ منير الملوين എന്നു കാണുന്നുണ്ടല്ലോ. അതിൻ്റെ ഉദ്ദേശ്യമെന്ത്?
✅ ശൈഖ് ജീലാനീ (റ) , ശാഫിഈ , ഹമ്പലീ എന്നീ രണ്ടു മദ്ഹബുകളെ – അതിലെ ആളുകളെ – പ്രകാശിപ്പിച്ചവർ എന്നാണുദ്ദേശ്യം.
(തള്മീനുൽ ഫവാഇദ്: പേജ്: 133)
لعل المرادَ بالملوين أهلُ المذهبين الشافعي والحنبلي فكان يفتي بهما بهد أن تبحر فيهما
ശൈഖ് ജീലാനീ (റ) ആദ്യം ശാഫിഈ മദ്ഹബും പിന്നീട് ഹബലി മദ്ഹബും അനുകരിച്ചവരായിരുന്നല്ലോ.
ഇശാഇന്റെ വുളൂ കൊണ്ട് 40വർഷംസുബ്ഹ് നിസ്കാരം
ﻭﻛﺎﻥ ﺃﺑﻮ اﻟﻔﺘﺢ اﻟﻬﺮﻭﻱ ﺭﺿﻲ اﻟﻠﻪ ﻋﻨﻪ ﻳﻘﻮﻝ: ﺧﺪﻣﺖ اﻟﺸﻴﺦ ﻋﺒﺪ اﻟﻘﺎﺩﺭ ﺭﺿﻲ اﻟﻠﻪ ﻋﻨﻪ ﺃﺭﺑﻌﻴﻦ ﺳﻨﺔ ﻓﻜﺎﻥ ﻓﻲ ﻣﺪﺗﻬﺎ ﻳﺼﻠﻲ اﻟﺼﺒﺢ ﺑﻮﺿﻮء اﻟﻌﺸﺎء، ﻭﻛﺎﻥ ﻛﻠﻤﺎ ﺃﺣﺪﺙ ﺟﺪﺩ ﻓﻲ ﻭﻗﺘﻪ ﻭﺿﻮءﻩ ﺛﻢ ﻳﺼﻠﻲ ﺭﻛﻌﺘﻴﻦ، ﻭﻛﺎﻥ ﻳﺼﻠﻲ اﻟﻌﺸﺎء ﻭﻳﺪﺧﻞ ﺧﻠﻮﺗﻪ، ﻭﻻ ﻳﻤﻜﻦ ﺃﺣﺪا ﺃﻥ ﻳﺪﺧﻠﻬﺎ ﻣﻌﻪ ﻓﻼ ﻳﺨﺮﺝ ﻣﻨﻬﺎ ﺇﻻ ﻋﻨﺪ ﻃﻠﻮﻉ اﻟﻔﺠﺮ ﻭﻟﻘﺪ ﺃﺗﺎﻩ اﻟﺨﻠﻴﻔﺔ ﻳﺮﻳﺪ اﻻﺟﺘﻤﺎﻉ ﺑﻪ ﻟﻴﻼ ﻓﻠﻢ ﻳﺘﻴﺴﺮ ﻟﻪ اﻻﺟﺘﻤﺎﻉ ﺇﻟﻰ اﻟﻔﺠﺮ
അബുല്‍ ഫത്ഹുല്‍ ഹർവി (റ) വിവരിക്കുന്നു: ശൈഖ് ജീലാനി(റ)വിന് ഞാന്‍ നാല്‍പത് വർഷം സേവനം ചെയ്തു. ആ കാലഘട്ടത്തിലെല്ലാം ഇശാഇന്റെ വുളൂഅ് കൊണ്ടാണ് അവിടുന്ന് സുബ്ഹ് നിസ്‌കരിച്ചിരുന്നത്. അശുദ്ധി ഉണ്ടായാല്‍ ഉടനെ വുളൂഅ് എടുക്കും. രണ്ടു റക്അത്ത് സുന്നത്ത് നിസ്കാരം നിർവ്വഹിക്കും. ഇശാ നിസ്‌കാരം കഴിഞ്ഞാല്‍ ശൈഖ് ജീലാനി(റ) ഏകാന്തവാസത്തിലായിരിക്കും. ആ സമയം ഒരാള്‍ക്കും മഹാനവർകളുടെ അടുത്തേക്ക് പോകാനാവില്ല. രാത്രിയില്‍ ശൈഖിനെ കാണാനെത്തിയ ഖലീഫക്കു പോലും സുബ്ഹ് വരെ കൂടിക്കാഴ്ചക്ക് സാധിച്ചില്ല.
(ത്വബഖാത്തുശ്ശ അ്റാനി: 1/110
❓ മുഹ് യിദ്ദീൻ മൗലിദിലെ പ്രാർത്ഥനയിൽ
حضرنا في هذا المجلس العاطرة
എന്ന് ചില പതിപ്പിലും
حضرنا في هذا المجلس العاطر
എന്നു മറ്റു ചില പതിപ്പിലും കാണുന്നുണ്ട്. ഏതാണ് ശരി.
✅ രണ്ടാമത് പറഞ്ഞത് .
അതിലെ المجلس എന്നതിൻ്റെ صفة ആകുന്നു العاطر എന്നത് . അൽ മജ് ലിസ് مذكر ആണല്ലോ. അപ്പോൾ العاطر എന്നു مذكر മതി. العاطرة എന്ന مؤنث ആവശ്യമില്ല.
സുഗന്ധം അടിച്ചു വീശുന്ന മജ്ലിസ് എന്നാണർത്ഥം.
❓ മുഹ് യിദ്ദീൻ മൗലിദിൽ يا حفيد الحسنين എന്നുണ്ടല്ലോ . അതിൻ്റെ ഉദ്ദേശ്യമെന്ത്?
✅ ഹഫീദ് എന്നാൽ പൗത്രൻ എന്നാണർത്ഥം. ഹസനയ്നി എന്നതിൻ്റെ വിവക്ഷ തിരുനബി(സ്വ)യുടെ പൊന്നുമകൾ ബീവി ഫാത്വിമ (റ) യുടെ മക്കളായ ഹസനും ഹുസൈനുമാണ്.
رضي الله عنهما
അപ്പോൾ حفيد الحَسنين എന്നാൽ ഹസൻ (റ),ഹുസൈൻ (റ) എന്ന വരുടെ പൗത്രനായ മുഹ് യിദ്ദീൻ ശൈഖേ എന്നാണ് ഉദ്ദേശ്യം .
ഹസൻ (റ) , ഹുസൈൻ (റ) എന്നിവരെ ഉദ്ദേശിച്ച് ഹസനയ്നി എന്ന പ്രയോഗം സാധാരണമാണ്.
ശൈഖ് ജീലാനീ (റ) പിതാവ് വഴി ഹസനിയ്യും മാതാവ് വഴി ഹുസൈനിയ്യുമാണ്. ( القصيدة القطبية)
❓ മുഹ് യിദ്ദീൻ മൗലിദിലെ പ്രാർത്ഥനയിൽ
وبحبال الأهواء أسراء
എന്നു ചില പതിപ്പിലും മറ്റു ചിലതിൽ
وبجبال الأهواء أسراء
എന്നും കാണുന്നു .
ഹിബാലി എന്നോ
അതോ ജിബാലി
എന്നോ ശരി ?
✅ ഹിബാലി
എന്നതാണു ശരി . ഇതിൻ്റെ അസ്വ് ൽ കോപ്പിയായ വലിയ മൗലിദിൽ അങ്ങനെയാണുള്ളത്.
അർത്ഥവുമായി പൂർണ യോജിപ്പും അപ്പോഴാണ് ഉണ്ടാവുക.
തടീഛയെന്ന കയറുകൊണ്ട് ഞങ്ങളെ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു എന്നാണർത്ഥം.
കയറ് കൊണ്ടാണല്ലോ ബന്ധിപ്പിക്കുക. അല്ലാതെ പർവ്വതം കൊണ്ടല്ല.
وبِحِبال الأهواء أسراء
എന്നു പ്രാർത്ഥിക്കണം.
❓ മുഹ് യിദ്ദീൻ മൗലിദിലെ പ്രാർത്ഥനയിൽ
وَوَفقنا للإقتداء به
എന്നിങ്ങനെ രണ്ടു വാവ് കൊണ്ട് ചില പതിപ്പിൽ കാണുന്നു. അവിടെ രണ്ടണ്ണം വേണോ ?
✅ വേണ്ട . ഒന്നു മതി.
وفقنا للإقتداء به وسائر الأولياء…
” ശൈഖ് ജീലാനി(റ)വിനോടും മറ്റു ഔലിയാക്കളോടും പിൻപറ്റി ജീവിക്കാൻ ശൈഖ് ജീലാനി(റ)വിൻ്റെ ഹഖ്ഖ് കൊണ്ട് അല്ലാഹുവേ നീ ഞങ്ങൾക്ക് തൗഫീഖ്
നൽകണേ ”
എന്നാണവിടെ പ്രാർത്ഥനയുടെ ഉദ്ദേശ്യം .
❓ മുഹ് യിദ്ദീൻ മൗലിദിലെ പ്രാർത്ഥനയിൽ
وفقنا للإقتداء به وسائر الأولياء
എന്നതിൽ به (ബിഹി) എന്ന മജ്റൂറായ സർവ്വനാമത്തിൻ്റെ മേൽ سائر എന്ന വ്യക്തമായ ഇസ്മിനെ അത്വ് ഫ് ചെയ്തല്ലോ. അങ്ങനെ അത്വ് ഫ് ചെയ്യണമെങ്കിൽ ജർറിൻ്റെ ഹർഫിനെ മടക്കി കൊണ്ടുവരണ്ടേതല്ലേ . അതായത് , وبسائر الأولياء എന്നു പറയേണ്ടതല്ലേ . ഇവിടെ എന്തുകൊണ്ട് അങ്ങനെ പറഞ്ഞില്ല ?
✅ താങ്കൾ പറഞ്ഞത് ബസ്വറ പണ്ഡിതരുടെ വീക്ഷണമാണ്. അതാണു ഭൂരിഭാഗ പണ്ഡിതരുടെ അഭിപ്രായം.
എന്നാൽ ജർറിൻ്റെ ഹർഫിനെ മടക്കി കൊണ്ടുവരാതെ തന്നെ അത്വ് ഫ് ചെയ്യാമെന്നാണ് കൂഫാ പണ്ഡിതരുടെ വീക്ഷണം. അതാണ് രചയിതാവ് സ്വീകരിച്ചത് .
فيه عطف المظهر على المضمر المجرور بغير إعادة الجار وهو جائز على رأي الكوفيين خلافا للجمهور
( تضمين الفوائد )
❓ മുഹ് യിദ്ദീൻ മൗലിദിലെ همزة കൊണ്ട് അവസാനിക്കുന്ന ബൈത്തിലെ രണ്ടാം വരിയിൽ
فهمت بعشقتي
എന്നതിൻ്റെ ഉദ്ദേശ്യമെന്ത്?
✅ ”എൻ്റെ പ്രേമം കൊണ്ട് ഞാൻ ദാഹം തീർത്തു” എന്നാണു ഉദ്ദേശ്യം.
ശൈഖ് ജീലാനീ (റ) പറഞ്ഞതാണിത്.
فهمت من هام يهيم إذا عطش والمراد رويت وشبعت ( تضمين الفوائد)